Lead NewsNEWS

അഭയ കേസ്; അപ്പീല്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പ്രതികള്‍

ഭയകേസില്‍ തിരുവനന്തപുരം സിബിഐ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പ്രതികള്‍. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം സിസ്റ്റര്‍ സെഫിയുമാണ് അപ്പീല്‍ ഹര്‍ജിയുമായി ഉടന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

വ്യക്തമായ തെളിവുകളുടെ അഭാവത്തിലാണ് ശിക്ഷവിധിച്ചതെന്നും അപ്പീലില്‍ തീരുമാനമാകും വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നുമാണ് പ്രതികള്‍ ആവശ്യപ്പെടുക. ക്രിസ്തുമസ് അവധിക്ക് ശേഷം ഹൈക്കോടതി അപ്പീല്‍ പരിഗണിക്കും.

Signature-ad

സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കോടതി വിധിയെന്ന് ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും അപ്പീലില്‍ ആരോപിക്കും. സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ വാദം.

28വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ പ്രതികള്‍ക്ക് കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്. എന്നാല്‍ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീല്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്യാനാണ് പ്രതികളുടെ തീരുമാനം.

Back to top button
error: