NEWS
ജോസ് കെ മാണിയെ താൻ പോയി കണ്ടു എന്ന വാർത്ത അടിസ്ഥാനരഹിതം, ജോസഫ് ഗ്രൂപ്പ് വിടുന്നു എന്ന വാർത്തയെക്കുറിച്ച് വിക്ടർ ടി തോമസ്
ഗ്രൂപ്പ് മാറ്റം സംബന്ധിച്ച ചർച്ചകൾക്ക് ജോസ് കെ മാണിയെ പാലായിലെ വീട്ടിൽ ചെന്ന് കണ്ടു എന്ന വാർത്ത നിഷേധിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് വിക്ടർ ടി തോമസ്. ജോസ് കെ മാണിയെ കണ്ട് കൂടിക്കാഴ്ച നടത്തിയിട്ടില്ല.
കെഎം മാണിയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.പാർട്ടി പിളരരുത് എന്നതായിരുന്നു തന്റെ ആഗ്രഹം.പിളർന്നാൽ പാർട്ടിയ്ക്ക് ഗുണം ഉണ്ടാകില്ല എന്നതാണ് നിലപാട്.പാർട്ടി യോജിച്ചു പോകണം എന്നും താൻ ആഗ്രഹിച്ചു.അത് ആരെയും കണ്ട് എടുത്ത നിലപാട് അല്ലായിരുന്നു എന്നും വിക്ടർ ടി തോമസ് വ്യക്തമാക്കി.