NEWS

പി കെ ശശി സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലേക്ക്

ഷൊർണൂർ എംഎൽഎ പി കെ ശശി പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക്. ശശിയെ തിരിച്ചെടുക്കാൻ ഇന്ന് ചേർന്ന സിപിഐ എം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച ശുപാർശ സംസ്ഥാന സമിതിക്കു നൽകും. ഡിവൈഎഫ്ഐ വനിതാ നേതാവ് പീഡന പരാതി ഉന്നയിച്ചതിനെ തുടർന്നാണ് ഷൊർണൂർ എംഎൽഎ പി കെ ശശിയെ 2018ൽ സസ്പെൻഡ് ചെയ്തത്.

പിന്നീട് പി കെ ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. സസ്പെൻഷൻ കാലാവധി പൂർത്തിയായതിനെ തുടർന്നായിരുന്നു ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത്.

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ കെ ബാലൻ,പി കെ ശ്രീമതി എന്നിവർ അന്വേഷണം നടത്തിയിരുന്നു. ഇവരുടെ ശുപാർശപ്രകാരം ആയിരുന്നു പി കെ ശശിയെ സസ്പെൻഡ് ചെയ്തത്.

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്നു പരാതി ഉന്നയിച്ച യുവതി. പിന്നീട് വനിതാ നേതാവ് ഡിവൈഎഫ്ഐ നിന്ന് രാജിവെച്ചിരുന്നു.

Back to top button
error: