NEWS

സിപിഐഎം രണ്ടും കൽപ്പിച്ച് തന്നെ, രേഷ്മ മറിയം റോയ് ഇനി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്

ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎമ്മിൽ നിന്ന്.നേരത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെ തെരഞ്ഞെടുത
ത്ത് സിപിഎം ചരിത്രം സൃഷ്ടിച്ചിരുന്നു.

പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിലാണ് രേഷ്മ മറിയം റോയ് പ്രസിഡന്റ് ആകുന്നത്. 21 വയസ്സാണ് രേഷ്മയ്ക്ക് ഉള്ളത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു രേഷ്മ മറിയം റോയ്.

അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിന്നാണ് രേഷ്മ മറിയം റോയ് മത്സരിച്ചത്. യുഡിഎഫിന്റെ വാർഡ് എഴുപത്വോട്ടിന്റെ ഭൂരിപക്ഷത്തിൽ രേഷ്മ പിടിച്ചെടുക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 19 ആയിരുന്നു. നവംബർ 18 നാണ് രേഷ്മയ്ക്ക് 21 തികഞ്ഞത്.

Back to top button
error: