Month: December 2020

  • NEWS

    പൂക്കാലം വരവായി 400ന്റെ നിറവിൽ

    മലയാളി മനസ്സ് കീഴടക്കിയ സൂപ്പർ ഹിറ്റ് പരമ്പര പൂക്കാലം വരവായി 400 എപ്പിസോഡുകൾ പിന്നിടുന്നു. അവന്തിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മി പ്രമോദിന്റെ കേസ്സും ഒഴിവാക്കലും ഉൾപ്പെടെ നിരവധി പ്രതിസന്ധികളിലൂടെ കഴിഞ്ഞ രണ്ടു വർഷത്തിനിടെ കടന്നു വന്നിട്ടും അത് പൂക്കാലത്തിന്റെ റേറ്റിംഗിനെയോ ജനപ്രീതിയെയോ ബാധിച്ചില്ല. ക്ലാസിക് ഫ്രേംസിന്റെ ബാനറിൽ മോഡി മാത്യുവും ജയൻ രേവതിയും നിർമ്മിച്ച് പ്രവീൺ ഇറവങ്കര രചനയും ഗോപാലൻ മനോജ് സംവിധാനവും നിർവ്വഹിക്കുന്ന ഈ പരമ്പര ഒരമ്മയുടെയും നാലു പെൺമക്കളുടെയും ജീവിതഗന്ധിയായ കഥപറയുന്നു. സീ കേരളം ചാനലിൽ വൈകുന്നേരം 6.30ന് സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായിയിൽ രേഖ രതീഷ്, അരുൺ രാഘവ്, മൃദുല വിജയ്, വത്സല മേനോൻ,മനുവർമ്മ,ആരതി സോജൻ,പ്രഭാശങ്കർ,മനീഷ,ജിഷൻ,നിരഞ്ജൻ,മനീഷ് കൃഷ്ണ തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.

    Read More »
  • Lead News

    കോവിഡ് 19; സൗദിയിലേക്കുളള യാത്രാവിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടി

    ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം തടയുന്നതിനായി സൗദി അറേബ്യയിലേക്കുള്ള യാത്രാവിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള യാത്രകള്‍ക്കായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. അതേ സമയം ഇന്നലെ മുതല്‍ സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഡിസംബര്‍ 20 മുതല്‍ ഒരാഴ്ചത്തേക്ക് ആയിരുന്നു സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നത്. ആവശ്യമെങ്കില്‍ വിലക്ക് നീട്ടിയേക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അന്ന് തന്നെ സൂചിപ്പിച്ചിരുന്നു.

    Read More »
  • Lead News

    ശാഖയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് അരുണ്‍ തന്നെ: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

    തിരുവനന്തപുരം: കാരക്കോണം പ്ലാങ്കാലപുത്തന്‍വീട്ടില്‍ ശാഖയെ ഭര്‍ത്താവ് അരുണ്‍ കൊലപ്പെടുത്തിയതാണെന്ന് പോലീസ്. ഇരുവരും തമ്മില്‍ വെള്ളിയാഴ്ച രാത്രി തുടങ്ങിയ വഴക്കാണ് ശാഖയുടെ മരണത്തില്‍ കലാശിച്ചത്. വിവാഹ ഫോട്ടോ പുറത്ത് വിട്ടതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് അരുണ്‍ ശാഖയുടെ മൂക്കിന് ഇടിക്കുകയുമായിരുന്നു. മൂക്ക് തകര്‍ന്ന് ചോരയൊലിച്ച് കിടന്നിരുന്ന ശാഖയുടെ മുഖം അരുണ്‍ അമര്‍ത്തിപ്പിടിച്ചു. തുടര്‍ന്ന് ബോധരഹിതയായ ശാഖയെ ഹാളിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന ശേഷം ഇലക്ട്രിക് വയര്‍ ശരീരത്തില്‍ ഘടിപ്പിച്ച് ഷോക്കടിപ്പിക്കുകയായിരുന്നു. ഇതിനുള്ള സജ്ജീകരണം നേരത്തെ അരുണ്‍ തയ്യാറാക്കിയിരുന്നു. ശാഖയുടെ മുഖത്തും തലയിലും കൈയ്യിലും ഷോക്കേല്‍പ്പിച്ചു. മരിച്ചുവെന്നുറപ്പായ ശേഷം അരുണ്‍ കിടന്നുറങ്ങുകയും പിറ്റേ ദിവസം അയല്‍ക്കാരുടെ അടുത്തെത്തി ശാഖയ്ക്ക് വൈദ്യുതാലങ്കാരത്തില്‍ നിന്നും ഷോക്കേറ്റു എന്ന് അറിയിക്കുകയുമായിരുന്നു. അരുണ്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് അരുണിനെ കോടതിയില്‍ ഹാജരാക്കും. ഇന്‍ഷുറന്‍സ് കമ്പിനി ജീവനക്കാരിയായ ശാഖയെ അരുണ്‍ ഒന്നര വര്‍ഷം മുന്‍പാണ് പരിചയപ്പെടുന്നത്. ഒക്ടോബര്‍ 19 നായിരുന്നു അരുണിന്റെയും ശാഖയുടേയും വിവാഹം

    Read More »
  • Lead News

    ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

    സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. എന്നാല്‍ ജാമ്യാപേക്ഷയില്‍ തടസ്സവാദവുമായി കസ്റ്റംസ് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കുകയും അത് പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം സൂചിപ്പിക്കാതെയാണ് പുതിയ ജാമ്യ ഹര്‍ജിയുമായെത്തിയിരിക്കുന്നത് എന്നവാദമാണ് ഉന്നയിക്കുന്നത്. ജാമ്യം നിഷേധിക്കണമെന്ന ആവശ്യമാണ് കസ്റ്റംസിന്റെ അഭിഭാഷകന്‍ മുന്നോട്ട് വെയ്ക്കുന്നത്.

    Read More »
  • LIFE

    ഇന്ദ്രൻസിന്റെ “വിത്തിന്‍ സെക്കന്‍ഡ്സ് “

    ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ” വിത്തിന്‍ സെക്കന്‍ഡ്സ് “.സുധീര്‍ കരമന,അലന്‍സിയാര്‍, സെബിൻ സാബു,ബാജിയോ,സാന്റിനോ മോഹന്‍, മാസ്റ്റർ അർജൂൻ സംഗീത്, സരയൂ മോഹൻ, അനു നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ബോള്‍ എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം രജീഷ് രാമന്‍ നിര്‍വ്വഹിക്കുന്നു.ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍,വിനയന്‍ പി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് കഥ,തിരക്കഥ, സംഭാഷണമെഴുതുന്നു. അനില്‍ പനച്ചുരാന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. എഡിറ്റര്‍-അയൂബ് ഖാന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജെ പി മണക്കാട്,പ്രൊജക്റ്റ് ഡിസെെന്‍-ഡോക്ടര്‍ അഞ്ജു സംഗീത്, കല-നാഥന്‍ മണ്ണൂര്‍,മേക്കപ്പ്-ബെെജു ബാലരാമപുരം,വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍,പരസ്യകല-റോസ്മേരി ലില്ലു,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കിരണ്‍ എസ്,അസോസിയേറ്റ് ഡയറക്ടര്‍-ബാബു ചേലക്കാട്,അസിസ്റ്റന്റ് ഡയറക്ടര്‍മാർ -അഭിലാഷ് ,വിഷ്ണു,സുധീഷ്,സൗണ്ട് ഡിസെെന്‍-ആനന്ദ് ബാബു,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുകൾ-നസീര്‍ കൂത്തുപറമ്പ്,രാജന്‍ മണക്കാട്. കൊല്ലം,കുളത്തുപ്പുഴ,ആര്യങ്കാവ്,തെന്മല എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ” വിത്തിന്‍ സെക്കന്‍ഡ്സ് ” ജനുവരി നാലിന് ആരംഭിക്കും. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

    Read More »
  • NEWS

    അടയ്ക്കാ രാജുവിന്റെ ജീവിതം സിനിമയാകുന്നു

    അഭയ കേസിലെ ഏക ദൃക്‌സാക്ഷി അടക്കാ രാജുവിന്റെ ജീവിതം സിനിമയാകുന്നു. കേരളം കണ്ട ഏറ്റവും വലിയ സത്യമാണ് സമൂഹം കള്ളൻ എന്ന് മുദ്രകുത്തിയ അടയ്ക്കാ രാജു. അടയ്ക്കാരാജുവിന്റെ ജീവിതം കരുനാഗപ്പള്ളി നാടകശാല മൂവീസാണ് സിനിമയാക്കുന്നത് .” അടയ്ക്കാ രാജൻ കള്ളനല്ല ഹീറോയാടാ ” എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. മലയാളത്തിലെ അറിയപ്പെടുന്ന ഒരു നടൻ അടയ്ക്കാ രാജുവായി എത്തും.ഒപ്പം പുതുമുഖങ്ങൾക്ക് ഏറെ പ്രധാന്യം നൽകുന്ന ചിത്രമായിരിക്കും.ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. പ്രസാദ് നൂറനാട് ഈ ചിത്രം സംവിധാനം ചെയ്യുന്നു.സംഭാഷണവും, നിർമ്മാണവും കരുനാഗപ്പള്ളി കൃഷ്ണൻക്കുട്ടിയും , ഗാനരചന രാജീവ് ആലുങ്കലും ,സംഗീതം കെ .അർ. അജയ്യും നിർവ്വഹിക്കുന്നു.

    Read More »
  • Lead News

    മുഹമ്മദ് മുസ്തഫ സെയ്താലി ജോബി ആൻഡ്രൂസ് കൊച്ചനിയൻ….ആര്യ തിരുവനന്തപുരം മേയർ ആകുമ്പോൾ എസ്എഫ്ഐക്ക് 50 വയസ്സാകുന്നു

    രക്ത സാക്ഷികൾ തങ്ങളുടെ രക്തത്താൽ എഴുതിയ പേരാണ് എസ്എഫ്ഐ. വിദ്യാർത്ഥി സംഘടനയായ സ്റ്റുഡൻസ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് ഇന്ന് 50 വയസ്സ്. 1970ൽ ഡിസംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്ത് നടന്ന ദേശീയ സമ്മേളനത്തിലാണ് എസ്എഫ്ഐ രൂപവത്കരിക്കപ്പെട്ടത്. എസ്എഫ്ഐയുടെ ഭരണഘടനയും നയപ്രഖ്യാപനവും പതാകയും അംഗീകരിക്കുന്നത് ഡിസംബർ 29ന്. മുപ്പതിനാണ് എസ്എഫ്ഐയുടെ ജന്മദിനം. ബിമൻ ബോസ് ആദ്യ ജനറൽ സെക്രട്ടറിയും സി ഭാസ്കരൻ അഖിലേന്ത്യ അധ്യക്ഷനുമായി. കേരളത്തിൽ സിപിഎം നേതൃത്വത്തിൽ ഉള്ളവരിൽ നല്ലൊരു ശതമാനം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത് എസ്എഫ്ഐയിലൂടെയാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ മേയർ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ പദവിയിൽ എത്തുന്നതും എസ്എഫ്ഐയിലൂടെയാണ്. അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കുന്ന എസ്എഫ്ഐ സംസ്ഥാന ഘടകത്തിന്റെ ആദ്യ പ്രസിഡന്റ് ജി സുധാകരൻ ആയിരുന്നു. സെക്രട്ടറി സി പി അബൂബക്കറും. സംസ്ഥാനത്ത് 15 ലക്ഷം അംഗങ്ങളുള്ള എസ്എഫ്ഐക്ക് രാജ്യത്താകമാനം നാൽപ്പത് ലക്ഷത്തി എഴുപത്തി എണ്ണായിരം അംഗങ്ങളാണുള്ളത് എന്നാണ് കണക്ക്. ഫാസിസ്റ്റ് കക്ഷികൾ ഇന്ത്യയിൽ ആഴത്തിൽ…

    Read More »
  • Lead News

    ബിജെപിക്കെതിരെ രണ്ടും കൽപ്പിച്ച് ശിവസേന, യുപിഎയിൽ ചേരാനും തയ്യാർ

    ബിജെപിക്കെതിരെ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന സൂചനകളുമായി ശിവസേന. ബിജെപി വിരുദ്ധ പാർട്ടികൾ യു പി എയ്ക്ക് കീഴിൽ ഒരുമിച്ചു അണിനിരക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. യുപിഎയിലേയ്ക്ക് നീങ്ങാനുള്ള സന്നദ്ധത ശിവസേന പ്രകടിപ്പിച്ചു. എൻ ഡി എ വിട്ടെങ്കിലും ഇപ്പോഴും യു പി എയിൽ അംഗമല്ല ശിവസേന. “രാഹുൽഗാന്ധി സ്വന്തംനിലയ്ക്ക് പോരാടുന്നുണ്ട്.എന്നാൽ അതിൽ പോരായ്മകളുണ്ട്. സന്നദ്ധ സംഘടന പോലെയാണ് യുപിഎ പ്രവർത്തനം നടത്തുന്നത്. കർഷക പ്രക്ഷോഭത്തിൽ പോലും സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്താൻ യുപിഎയ്ക്ക് ആകുന്നില്ല. ” ശിവസേന മുഖപത്രമായ സാമ്നയിലെ ലേഖനത്തിൽ പാർട്ടി ചൂണ്ടിക്കാട്ടി. ” എൻ സി പി അധ്യക്ഷൻ ശരത്പവാർ ദേശീയതലത്തിൽ അംഗീകാരമുള്ള നേതാവാണ്. തൃണമൂൽ കോൺഗ്രസ്, ശിവസേന,ബിഎസ്പി,സമാജ് വാദി പാർട്ടി, അകാലിദൾ,വൈഎസ്ആർ കോൺഗ്രസ്, ജനതാദൾ-എസ്, തെലങ്കാന രാഷ്ട്ര സമിതി, ബിജു ജനതാദൾ എന്നീ പാർട്ടികളെല്ലാം ബിജെപിയെ ശക്തമായി എതിർക്കുന്നവരാണ്. ഈ പാർട്ടികളെല്ലാം ചേർന്ന് യുപിഎയെ ശക്തിപ്പെടുത്തണം. ” ശിവസേന ആവശ്യപ്പെട്ടു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഭിന്നത ശിവസേന…

    Read More »
  • NEWS

    അബദ്ധം പറഞ്ഞ് പണി വാങ്ങി സ്മിതാ മേനോൻ, 19 വയസ്സുള്ള ബിജെപി സ്ഥാനാർത്ഥികൾ മത്സരിച്ചെന്ന് ന്യൂസ്‌ 18 ചർച്ചയിൽ പരാമർശം

    ബിജെപിയിൽ ഇത്തവണ മത്സരിച്ചവരിൽ 19 വയസ്സുള്ള കുട്ടികൾ വരെ ഉണ്ടെന്ന് മഹിളാ മോർച്ച നേതാവ് സ്മിതാ മേനോൻ. ന്യൂസ് 18 ചർച്ചയിലാണ് സ്മിതാ മേനോൻ ഈ അബദ്ധം പറഞ്ഞത്. 21 വയസ്സുള്ള ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആയതിനെക്കുറിച്ചുള്ള ചർച്ചയായിരുന്നു അത്. എൽഡിഎഫ് സ്ഥാനാർഥികളെക്കാൾ പ്രായം കുറഞ്ഞവരെ ബിജെപി മത്സരിപ്പിച്ചിരുന്നു എന്ന് പറയാൻ ശ്രമിക്കവെയാണ് സ്മിതയ്ക്ക് അബദ്ധം പിണഞ്ഞത്.തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ചുരുങ്ങിയ പ്രായത്തെക്കുറിച്ച് സ്മിതയ്ക്ക് അറിയില്ലേ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ രംഗത്ത് വന്നു. “ബിജെപിയെ സംബന്ധിച്ച് പൊളിറ്റിക്കൽ ആയി യുവാക്കൾ മുന്നോട്ടു വരുന്നില്ല എന്ന് പറഞ്ഞത് പൂർണ്ണമായും തെറ്റാണ്. ഞങ്ങളുടെ പാർട്ടിയിൽ ഇക്കുറി മത്സരിച്ചവരിൽ19 വയസ്സുള്ള കുട്ടികൾ വരെ ഉണ്ടായിരുന്നു.”ഇതായിരുന്നു സ്മിതാ മേനോന്റെ പ്രതികരണം. ആർഎസ്എസ് വാരികയുടെ കവർ ചിത്രമായി സ്മിത മേനോന്റെ ചിത്രം പ്രസിദ്ധീകരിച്ചതിൽ വലിയ അതൃപ്തി സംഘപരിവാർ അണികളിൽ ഉടലെടുത്തിട്ടുണ്ട്. ഡിസംബർ 25 ലക്കം കേസരി വാരികയുടെ കവർസ്റ്റോറിയുടെ ചിത്രത്തിലാണ് സ്മിതയുടെ ചിത്രമുള്ളത്. “തടയാനാവാത്ത താമര വസന്തം”…

    Read More »
  • NEWS

    കുടിയൊഴുപ്പിക്കുന്നതിനിടെ സ്വയം തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു

    നെയ്യാറ്റിൻകര പോങ്ങയിൽ കുടിയൊഴുപ്പിക്കുന്നതിനിടെ സ്വയം തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു.നട്ടതോട്ടം കോളനിക്ക് സമീപം 47 വയസ്സുള്ള രാജൻ ആണ് മരിച്ചത്. കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കാൻ എത്തിയവർക്ക് മുന്നിലാണ് ആത്മഹത്യാ ഭീഷണി മുഴക്കി കൊണ്ട് രാജൻ തീകൊളുത്തിയത്.ലൈറ്റർ പോലീസ് തട്ടി മാറ്റിയപ്പോഴാണ് തീ ആളിപ്പടർന്നത് എന്ന് രാജൻ ആരോപിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് രാജൻ മരിക്കുന്നത്. രാജന്റെ ഭാര്യ അമ്പിളി പൊള്ളലേറ്റ് ഇപ്പോഴും ചികിത്സയിലാണ്. നെയ്യാറ്റിൻകര മുൻസിഫ് കോടതി ഉത്തരവ് പ്രകാരമാണ് കഴിഞ്ഞ ചൊവ്വാഴ്ച രാജനെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാൻ പോലീസ് ശ്രമം നടത്തിയത്. രാജന്റെ അയൽവാസി വസന്ത 3 സെന്റ് പുരയിടം രാജൻ കൈയേറിയതായി കാണിച്ച് കേസ് നൽകുകയായിരുന്നു. വസന്ത നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിക്കുകയും ഉണ്ടായി. എന്നാൽ പുരയിടത്തിൽ രാജൻ വീണ്ടും നിർമാണപ്രവർത്തനം നടത്തിയതിനാൽ കോടതി കമ്മീഷനെ നിയോഗിച്ച് കുടിയൊഴിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. ഈ നടപടി രാജന്റെ എതിർപ്പുകാരണം നടന്നിരുന്നില്ല. ഇതിനെത്തുടർന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച…

    Read More »
Back to top button
error: