NEWS
മറുപടി തെരഞ്ഞെടുപ്പിന് ശേഷം, തോമസ് ഐസക്ക് രണ്ടും കല്പിച്ച്
കെ എസ് എഫ് ഇ വിവാദവുമായി ബന്ധപ്പെട്ട മറുപടി തെരഞ്ഞെടുപ്പിന് ശേഷമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്ക്. മറുപടി പാർട്ടിയിൽ പറയും. തെരഞ്ഞെടുപ്പ് കാലത്ത് വിവാദം വേണ്ടെന്ന പാർട്ടി നിലപാട് ശരിയെന്നും തോമസ് ഐസക് പ്രതികരിച്ചു.
അതേസമയം, സിപിഐഎം സെക്രട്ടറിയേറ്റിൽ തോമസ് ഐസക്ക് ഒറ്റപ്പെട്ടു. നേരത്തെ പിന്തുണച്ച നേതാക്കൾ പോലും ഐസക്കിനെ പിന്തുണച്ചില്ല. മന്ത്രി എന്ന നിലയിൽ വിജിലൻസ് റെയ്ഡ് തന്നെ അറിയിക്കണമായിരുന്നു എന്ന് യോഗത്തിൽ തോമസ് ഐസക് ആവർത്തിച്ചു. എന്നാൽ യോഗത്തിൽ വേണ്ട പിന്തുണ കിട്ടിയില്ല.
സ്വാഭാവിക റെയ്ഡ് എന്ന നിലപാട് തന്നെയാണ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൊണ്ടത്.എല്ലാ കാര്യങ്ങളും വകുപ്പ് മന്ത്രിയെ അറിയിക്കേണ്ടതില്ലെന്ന നിലപാട് പിണറായി യോഗത്തിൽ ആവർത്തിച്ചു.