NEWS

2020 ലെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അവാര്‍ഡുകള്‍ പ്രഖാപിച്ചു

2020 ലെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അവാര്‍ഡുകള്‍ പ്രഖാപിച്ചു. എല്ലാ വര്‍ഷവും ഗൂഗിള്‍ അതിന്റെ പ്ലേ സ്റ്റോറിലെ അപ്ലിക്കേഷനുകളുടെ പ്രകടനവും ഡൗണ്‍ലോഡും അടിസ്ഥാനമാക്കി ഒരു ലിസ്റ്റ് പുറത്തിറക്കും. മികച്ച അപ്ലിക്കേഷനുകള്‍, ഗെയിംസ് ഓഫ് ദ ഇയര്‍, ചോയ്സ് അവാര്‍ഡ് 2020 എന്നിവ ഉള്‍പ്പെടുന്ന മൂന്ന് ലിസ്റ്റുകളാണ് ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്.

2020ലെ ഏറ്റവും മികച്ച ആപ്ലിക്കേഷനായി ശാന്തമായ ഉറക്കത്തിനായുള്ള സ്ലീപ്പ് സ്റ്റോറികള്‍ മീഡിയേറ്റ് വിത്ത് വൈസ തിരഞ്ഞെടുക്കപ്പെട്ടു. മനോഹരമായി രൂപകല്‍പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്ത ആപ്ലിക്കേഷനാണ് സ്ലീപ്പ് സ്റ്റോറീസ് ഫോര്‍ കാം സ്ലീപ്പ്- മീഡിയേറ്റ് വിത്ത് വൈസ എന്ന് ഗൂഗിള്‍ വിലയിരുത്തുന്നു. മനസ് ശാന്തമാക്കാനും മികച്ച ഉറക്കം ലഭിക്കാനും ഉപയോക്താക്കളെ സഹായിക്കുന്ന ആപ്ലിക്കേഷനാണിത്. കോവിഡ് വ്യാപന കാലത്ത് ഏറെ സ്വീകാര്യത നേടാന്‍ ഈ ആപ്ലിക്കേഷന് സാധിച്ചിട്ടുണ്ട്. അമേരിക്കയിലും സ്ലീപ്പ് വിത്ത് വൈസയാണ് മികച്ച ആപ്പ്.

Signature-ad

ലെജന്റ്‌സ് ഓഫ് റുനെറ്റെറയാണ് 2020 ലെ ഏറ്റവും മികച്ച ഗെയിം എന്ന കിരീടം നേടിയത്. എപ്പിക് ഗെയിംസ് വികസിപ്പിച്ച ഗെയിം ആപ്ലിക്കേഷനാണ് ലെജെന്റ്സ് ഓഫ് റുനെറ്റെറ.
ആപ്പിനുള്ള യൂസേഴ്സ് ചോയ്സ് അവാര്‍ഡ് വേര്‍ഡ്, എക്സല്‍, പവര്‍പോയിന്റ് പോലുള്ള മൈക്രോസോഫ്റ്റ് ഓഫീസ് ആപ്ലിക്കേഷനുകള്‍ക്കാണ്. മികച്ച ഗെയിമിനുള്ള യൂസേഴ്സ് ചോയ്സ് അവാര്‍ഡ് വേള്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 3 – ഡബ്ല്യുസിസി3 എന്ന ഗെയിമിനാണ്.

ഫണ്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ആപ്ലിക്കേഷന്‍ പ്രതിലിപ്പിക്ക് മികച്ച ആപ്പ് അവാര്‍ഡ് ലഭിച്ചു. കോപ്പി അപ്ലിക്കേഷനില്‍, നിങ്ങള്‍ക്ക് ഓഡിയോ / ടെക്സ്റ്റ് ഫോര്‍മാറ്റില്‍ പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയും. ഈ അപ്ലിക്കേഷന്‍ ഹിന്ദി, മറാത്തി ഉള്‍പ്പെടെ 12 ഭാഷകളില്‍ ലഭ്യമാണ്. പോഡ്കാസ്റ്റുകളും ഇതിലുണ്ട്.

ആപ്ലിക്കേഷനുകള്‍, ഗെയിമുകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ ‘ബെസ്റ്റ് എവരിഡെ എസന്‍ഷ്യല്‍’ , ബെസ്റ്റ് പേഴ്സണല്‍ ഗ്രോത്ത്, ബെസ്റ്റ് പ്പ് ഫോര്‍ ഗുഡ്, ബെസ്റ്റ് ഹിഡന്‍ ജെംസ് ഓഫ് 2020 പോലെ നിരവധി വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കിയിട്ടുണ്ട്.

Back to top button
error: