Month: December 2020

  • Lead News

    പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു

    പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. വിജിലന്‍സ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യാനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. രാവിലെ ഒമ്പതുമുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ അഞ്ചുവരെയുമാണ് വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ ചോദ്യം ചെയ്യാനായി സമയമനുവദിച്ചിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞിനെ ഒരുദിവസംകൂടി ആശുപത്രിയില്‍ ചോദ്യംചെയ്യാന്‍ വിജിലന്‍സിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുവാദം നല്‍കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം ചോദ്യം ചെയ്യലെന്നും ഓരോ മണിക്കൂറിനുമിടയില്‍ 15 മിനിറ്റ് വിശ്രമമനുവദിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. ജാമ്യം ഹര്‍ജിയുമായി ഇബ്രാഹിം കുഞ്ഞ് കോടതിയെ സമീപിച്ചപ്പോഴാണ് കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വിജിലന്‍സ് സംഘം അറിയിക്കുകയും തുടര്‍ന്ന് അതിനായി കോടതി അനുമതി നല്‍കുകയും ചെയ്തത്.

    Read More »
  • Lead News

    പങ്കിട്ടത് ആറുമുതൽ പതിനഞ്ച് വയസ് വരെയുള്ള കുട്ടികളുടെ നഗ്നചിത്രങ്ങൾ, ഗ്രൂപ്പുകളുടെ പേര് സുഖ ലോകം,തേനൂറും ഈന്തപ്പഴം തുടങ്ങിയവ

    കുട്ടികളുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവരെ കണ്ടെത്താനായി നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൽ സംസ്ഥാനത്ത് അറസ്റ്റിലായത് 41 പേർ. ഐടി മേഖലയിൽ സാങ്കേതിക പരിജ്ഞാനമുള്ള പ്രൊഫഷണലുകൾ മുതൽ വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ വരെ വാട്ട്സ്ആപ്പ്, ടെലഗ്രാം ഗ്രൂപുകളിൽ അംഗമാണ്. എഡിജിപി മനോജ് എബ്രഹാമിന്റെ നിർദ്ദേശാനുസരണം 465 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. മൊബൈൽഫോണുകൾ,ടാബുകൾ, ആധുനിക ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ,ലാപ്ടോപ്പുകൾ,കമ്പ്യൂട്ടർ തുടങ്ങിയവ പിടിച്ചെടുത്തു. 392 ഉപകരണങ്ങളാണ് മൊത്തം പിടിച്ചെടുത്തത്. 339 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇൻസ്റ്റന്റ് ലവേഴ്സ്, സ്കൂൾ, തേനൂറും ഈന്തപ്പഴം തുടങ്ങിയ പേരുകളിലാണ് ഈ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. ഓരോ ഗ്രൂപ്പുകളിലും നാനൂറിലധികം അംഗങ്ങൾ ഉണ്ടായിരുന്നു. 6 മുതൽ 15 വയസ്സു വരെ പ്രായമുള്ള കുട്ടികളുടെ നഗ്നചിത്രങ്ങൾ ആണ് ഈ ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യപ്പെട്ടത്. നഗ്ന ചിത്രങ്ങൾ ഷെയർ ചെയ്യുന്നത് മറയ്ക്കാൻ ആധുനിക ടൂളുകൾ ഇവർ ഉപയോഗിച്ചിരുന്നു. കുട്ടികളെ കടത്തുന്നതുമായി ആയി ബന്ധപ്പെട്ട് ഇവർ ചാറ്റ് നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. നഗ്ന…

    Read More »
  • Lead News

    സിപിഎമ്മില്‍ പൊട്ടിത്തെറി: ആലപ്പുഴയില്‍ അധ്യക്ഷയെ തിരഞ്ഞെടുത്ത സംഭവത്തില്‍ പ്രതിഷേധം

    യു.ഡി.എഫില്‍ നിന്നും വലിയ ഭൂരിപക്ഷത്തില്‍ നഗരസഭ പിടിച്ചെടുത്ത ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കുള്ളില്‍ അധ്യക്ഷയെ തിരഞ്ഞെടുത്ത പേരില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നു. അധ്യക്ഷയെ തിരഞ്ഞെടുത്തത് കോഴ വാങ്ങിയാണെന്നാരോപിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രകടനവുമായി രംഗത്തെത്തി. പാര്‍ട്ടിയില്‍ വളരെക്കാലത്തെ പ്രവര്‍ത്തന പരിചയമുള്ള കെ.കെ ജയമ്മയെ അധ്യക്ഷയാക്കാതെ സൗമ്യ രാജെന്ന വ്യക്തിയെ അധ്യക്ഷയാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്. കൊടിയും മുദ്രാവാക്യവുമായി തെരുവിലിറങ്ങിയ നൂറോളം പ്രവര്‍ത്തകര്‍ പി.പി ചിത്തരഞ്ജന്‍ അടക്കമുള്ള നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് മുദ്രാവാക്യം ഉയര്‍ത്തുന്നത്. സൗമ്യ രാജിനെ അധ്യക്ഷ പദവിയിലെത്തിക്കാന്‍ ചില നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണമുണ്ട്. ജില്ലയില്‍ വലിയ വിജയം നേടിയെങ്കിലും ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ പാര്‍ട്ടിക്കൊന്നാകെ നാണക്കേടിന് കാരണമായിരിക്കുകയാണ്. കെ.കെ ജയമ്മയ്ക്ക് സീറ്റ് നല്‍കാഞ്ഞത് പാര്‍ട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കുമെന്നും ആക്ഷേപം ഉയരുന്നുണ്ട്. കെ.കെ.ജയമ്മയുടേയും സൗമ്യയുടെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യംമുതല്‍ പരിഗണിച്ചിരുന്നു. പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും ജയമ്മയെയാണ് പിന്തുണച്ചതും. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് സൗമ്യയെ അധ്യക്ഷ സ്ഥാനത്തേക്ക് പാര്‍ട്ടി നിയമിച്ചത്. പ്രശ്‌നപരിഹാരത്തിനായി…

    Read More »
  • Lead News

    പാലാ നഗരസഭാ ചെയർമാനായി ആന്റോ ജോസ് പടിഞ്ഞാറെക്കര തെരഞ്ഞെടുക്കപ്പെട്ടു

    പാലാ നഗരസഭാ ചെയർമാനായി കേരള കോൺഗ്രസ് (എം) ലെ ആന്റോ ജോസ് പടിഞ്ഞാറെക്കര തെരഞ്ഞെടുക്കപ്പെട്ടു. പാലാ നഗരസഭയിലെ ആദ്യ എൽ.ഡി.എഫ് ചെയർമാനാണ് ആന്റോ ജോസ്. നഗരസഭ പത്താം വാർഡിൽ നിന്നുമാണ് ആന്റോ ജയിച്ചത്. ആന്റോ ജോസ് പടിഞ്ഞാറെക്കരയ്ക് 17 വോട്ടുകളും പ്രൊഫ. സതീഷ് ചൊള്ളാനിക്ക് 9 വോട്ടുകളും ലഭിച്ചു. നഗരസഭ അധ്യക്ഷസ്ഥാനം ആദ്യത്തെ രണ്ടുവർഷം കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിനും അടുത്ത ഒരു വർഷം സി.പി.എമ്മിനും അവസാനത്തെ രണ്ടുവർഷം വീണ്ടും കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് എന്നുമാണ് തീരുമാനം.

    Read More »
  • Lead News

    കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; 41 പേര്‍ അറസ്റ്റില്‍

    കുട്ടികളുടെ നഗ്ന ചിത്രങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ 41 പേര്‍ അറസ്റ്റില്‍. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ട് എന്ന റെയ്ഡില്‍ ആണ് ഡോക്ടര്‍ ഉള്‍പ്പെടെ 41 പേര്‍ പിടിയിലായത്. കേസില്‍ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ഐടി ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരുമാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ഒരേസമയം 465 ഇടങ്ങളിലാണ് പരിശോധന നടന്നത്. 339 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ആറിനും പതിനഞ്ചിനും ഇടയിലുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നു റെയ്ഡിനു നേതൃത്വം നല്‍കിയ എഡിജിപി മനോജ് എബ്രഹാം അറിയിച്ചു. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഈ വര്‍ഷത്തെ മൂന്നാം പതിപ്പാണിത്.

    Read More »
  • LIFE

    നടന്‍ രാഹുല്‍ രവി വിവാഹിതനായി

    സീരിയല്‍ താരം രാഹുല്‍ രവി വിവാഹിതനായി. കൊച്ചി സ്വദേശി ലക്ഷ്മി എസ് നായരാണ് വധു. ഡിസംബര്‍ 27ന് പെരുമ്പാവൂരില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. ലക്ഷ്മി എംബിഎ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുറച്ചു നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹശേഷം ചെന്നൈയിലേക്ക് താമസം മാറാനാണ് തീരുമാനമെന്നും രാഹുല്‍ രവി പറഞ്ഞു. ഡിസംബര്‍ 15ന് ലക്ഷ്മിയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചാണ് രാഹുല്‍ വിവാഹക്കാര്യം വെളിപ്പെടുത്തുന്നത്. ലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടിയതും ജീവിതം തിളക്കമുള്ളതാക്കിയതിന് നന്ദി പറഞ്ഞുമുള്ള ഹൃദ്യമായ ഒരു കുറിപ്പും അതോടൊപ്പം പങ്കുവച്ചിരുന്നു. മഴവില്‍ മനോരമയിലെ പൊന്നമ്പിളി എന്ന സീരിയലിലൂടെയാണ് രാഹുല്‍ രവി കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറുന്നത്. പിന്നീട് തമിഴ് സീരിയലിലും ശ്രദ്ധേയ സാന്നിധ്യമായി. മോഡലിങ് രംഗത്തുനിന്ന് അഭിയരംഗത്തേക്ക് എത്തിയ താരം അവതാരകനായും തിളങ്ങിയിരുന്നു.

    Read More »
  • LIFE

    ആരാധകരെ വശീകരിക്കാൻ ഗ്ലാമറിൽ തകർത്താടി അമ്രിൻ ഖുറേഷി

    സിനിമയിലേക്ക് ചുവടെടുത്ത് വെയ്ക്കും മുമ്പേ തന്നെ വാർത്താ പ്രാധാന്യം നേടിയ നടിയാണ് ഹൈദരാബാദ് സുന്ദരി അമ്രിൻ  ഖുറേഷി. അരങ്ങേറ്റം മിഥുൻ ചക്രവർത്തിയുടെ പുത്രൻ നമാഷി ചക്രവർത്തിക്കൊപ്പം പ്രശസ്ത ബോളിവുഡ് സംവിധായകൻ രാജ് കുമാർ സന്തോഷിയുടെ ” ബാഡ് ബോയ് ” എന്ന സിനിമയിലൂടെ. ആനന്ദലബ്ദിക്ക് ഇനിയെന്ത് വേണം. കഴിഞ്ഞ ദിവസങ്ങളിൽ ഈ സിനിമയുടെ ഗാന ചിത്രീകരണം ഹൈദരാബാദിലെ അന്നപൂർണാ സ്റ്റുഡിയോയിൽ നടന്നു. കോടികൾ മുടക്കി തയ്യാറാക്കിയ സെറ്റിൽ വെച്ച് നടന്ന ഗാന രംഗത്തിൻ്റെ സ്റ്റില്ലുകൾ അമ്രിൻ തൻ്റെ ട്വിറ്റർ പേജിൽ പങ്കു വെച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ബോളിവുഡ് സിനിമാ പ്രേമികൾ മാത്രമല്ല ബോളിവുഡ് സിനിമാ ലോകവും അമ്പരന്നു പോയി. ആരാധകരുടെയും സിനിമാ ലോകത്തിൻ്റെയും ശ്രദ്ധ ഒന്നടങ്കം തന്നിലേക്ക് ആകർഷിക്കുവാൻ വേണ്ടിയും മദാലസയായി ആരാധക മനസ്സിൽ ചേക്കേറുവാനും വേണ്ടി  അതീവ ഗ്ലാമറസായി അഭിനയിച്ചതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ആദ്യചിത്രത്തിൽ തന്നെ  തൻ്റെ സൗന്ദര്യം ക്യാമറക്കു മുന്നിൽ പ്രദർശിപ്പിക്കാൻ സന്മനസ്സ് കാണിച്ച അമ്രിൻ ഖുറേഷി ബോളിവുഡിൻ്റെ മാത്രമല്ല…

    Read More »
  • Lead News

    പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ചനിലയില്‍

    കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ പോക്‌സോ കേസിലെ പ്രതി തൂങ്ങിമരിച്ചനിലയില്‍. കുമളി സ്വദേശി ബിനോയിയെ (46) ആണ് ഇന്നു രാവിലെ ആറിന് ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോക്‌സോ കേസില്‍ മുട്ടം ജയിലിലെ റിമാന്‍ഡ് തടവുകാരനാണ് ബിനോയി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് റാണിഗിരി ആശുപത്രിയിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നതാണ്. ഇന്ന് രാവിലെ 6 ന് ശുചിമുറിയില്‍ പോയ ബിനോയി ഇറങ്ങിവരാന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തോര്‍ത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

    Read More »
  • Lead News

    മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

    കാഞ്ഞങ്ങാട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് കോട്ടയം യൂണിറ്റിലെ ഡി.വൈ.എസ്.പി അമ്മിണിക്കുട്ടനാണ് അന്വേഷിക്കുക. ലോക്കല്‍ പൊലീസില്‍ നിന്ന് കേസ് ഡയറി ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കുമെന്ന് കോട്ടയം ക്രൈംബ്രാഞ്ച് മേധാവി സാബുമാത്യു പറഞ്ഞു. കേസ് ഡയറി അടുത്ത ദിവസം തന്നെ ക്രൈംബ്രകാഞ്ചിന് കൈമാറുമെന്ന് ബേക്കല്‍ സി.ഐ അനില്‍കുമാര്‍ വ്യക്തമാക്കി. നടിയെ അക്രമിച്ച കേസില്‍ പ്രതിയായ നടന് അനുകൂലമായി കോടതിയില്‍ മൊഴിമാറ്റി പറയണമെന്നാവശ്യപ്പെട്ട് വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപ് കോട്ടത്തലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാണ്ടിലായിരുന്ന പ്രദീപിന് കോടതി പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നടന്‍ ദിലീപിനും കെ. ബി ഗണേഷ് കുമാര്‍ എം.എല്‍.എക്കും പങ്കുണ്ടെന്നും ഇവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും വിപിന്‍ലാല്‍ അന്വേഷണവേളയില്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സാക്ഷിയെ ഭീഷണിപ്പെടുത്തുന്നതിനുള്ള ഗൂഡാലോചന നടന്നത് കൊച്ചിയിലെ ഒരു ഹോട്ടലിലാണെന്ന് പൊലീസിന് സൂചനയും ലഭിച്ചു. കെ.ബി…

    Read More »
  • Lead News

    നാല് സംസ്ഥാനങ്ങളില്‍ ഇന്നും നാളെയും കോവിഡ് വാക്‌സിന്‍ ‘ഡ്രൈ റണ്‍’

    കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലും പരീക്ഷണഘട്ടങ്ങൡലുമാണ്‌ ലോകരാജ്യങ്ങള്‍. ഇപ്പോഴിതാ കോവിഡ് വാക്‌സിന്റെ ഡ്രൈ റണ്‍ നാല് സംസ്ഥാനങ്ങളില്‍ നടത്തുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുന്നത്. ഇന്നും നാളെയുമായിട്ടാണ് ഡ്രൈ റണ്‍ നടത്തുക. കോവിഡ് വാക്സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെല്ലാം വാക്സിനില്ലാതെ നടത്തുന്ന മോക്ക് ഡ്രില്ലാണ് ഡ്രൈ റണ്‍. ഓരോ സംസ്ഥാനത്തും രണ്ടുവീതം ജില്ലകളില്‍, ജില്ലാ ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രം / പ്രാഥമികാരോഗ്യ കേന്ദ്രം, നഗരമേഖല, ഗ്രാമീണമേഖല, സ്വകാര്യ ആരോഗ്യ സംവിധാനം എന്നിങ്ങനെ അഞ്ചുമേഖലതിരിച്ചാണ് ഇതിനായി ക്രമീകരണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നത്. വാക്സിന്‍ വിതരണപ്രക്രിയയില്‍ ഉണ്ടാകാവുന്ന തടസ്സങ്ങളും വിതരണകേന്ദ്രങ്ങളില്‍ ഉണ്ടാകാനിടയുള്ള പാളിച്ചകളും മനസ്സിലാക്കാനും ആസൂത്രണം, നടപ്പാക്കല്‍, വിശകലനം എന്നീ സംവിധാനങ്ങള്‍ തമ്മിലുള്ള ബന്ധം പരിശോധിക്കാനും ഡ്രൈ റണ്‍ സഹായിക്കുമെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. കോവാക്സിന്റെ വിതരണത്തിനുള്ള ശൃംഖലയായ കോവിന്നിലെ വിവരശേഖരണം മുതല്‍ വാക്സിന്‍ രശീതു നല്‍കല്‍, ആരോഗ്യപ്രവര്‍ത്തകരുടെ വിന്യാസം, വിതരണകേന്ദ്രങ്ങളിലെ മോക്ക് ഡ്രില്‍,…

    Read More »
Back to top button
error: