പാലാ നഗരസഭാ ചെയർമാനായി കേരള കോൺഗ്രസ് (എം) ലെ ആന്റോ ജോസ് പടിഞ്ഞാറെക്കര തെരഞ്ഞെടുക്കപ്പെട്ടു. പാലാ നഗരസഭയിലെ ആദ്യ എൽ.ഡി.എഫ് ചെയർമാനാണ് ആന്റോ ജോസ്. നഗരസഭ പത്താം വാർഡിൽ നിന്നുമാണ് ആന്റോ ജയിച്ചത്.
ആന്റോ ജോസ് പടിഞ്ഞാറെക്കരയ്ക് 17 വോട്ടുകളും പ്രൊഫ. സതീഷ് ചൊള്ളാനിക്ക് 9 വോട്ടുകളും ലഭിച്ചു.
നഗരസഭ അധ്യക്ഷസ്ഥാനം ആദ്യത്തെ രണ്ടുവർഷം കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിനും അടുത്ത ഒരു വർഷം സി.പി.എമ്മിനും അവസാനത്തെ രണ്ടുവർഷം വീണ്ടും കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് എന്നുമാണ് തീരുമാനം.