Month: December 2020
-
LIFE
രജനികാന്തിന്റെ ലക്‌ഷ്യം ബിജെപിയ്ക്ക് വഴിയൊരുക്കുകയോ ?അങ്ങിനെ പറയാൻ കാരണം ഇതാണ്
2021 ജനുവരിയിൽ താൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കും എന്ന പ്രഖ്യാപനത്തിലൂടെ രണ്ടര പതിറ്റാണ്ടായി നിലനിന്ന അനിശ്ചിതത്വത്തിന് വിരാമമിടുകയാണ് ശിവാജി റാവു ഗെയ്ക്വാദ് എന്ന രജനികാന്ത് .സിനിമയിൽ കാണും പോലെ തന്റെ ബംഗ്ളാവിന്റെ മട്ടുപ്പാവിൽ നിന്ന് രജനികാന്ത് ആത്മപ്രകാശനം നടത്തുമ്പോൾ ആരാധകർ വിളിച്ചു പറഞ്ഞു “ചരിത്രപരമായ തീരുമാനം” എന്ന് . “തമിഴ്നാട് രാഷ്ട്രീയത്തിലെ അഴിമതി തുടച്ചു നീക്കുന്ന ആത്മീയ രാഷ്ട്രീയം “എന്നാണ് തന്റെ രാഷ്ട്രീയത്തെ രജനികാന്ത് വിശേഷിപ്പിക്കുന്നത് .”ഇപ്പോൾ ഇല്ലെങ്കിൽ ഒരിക്കലുമില്ല” 70 കാരൻ പ്രഖ്യാപിച്ചു .തമിഴ് മക്കൾക്ക് വേണ്ടി മരിക്കാനും തയ്യാറെന്നും രജനികാന്ത് പ്രഖ്യാപിച്ചു . എന്തായിരിക്കും വേണമോ വേണ്ടയോ എന്ന തന്റെ ഹാംലെറ്റിയൻ ചിന്ത മാറ്റി വച്ച് രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങാൻ കാരണം ?രണ്ടു കാര്യങ്ങൾ ആണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് .ഒന്ന് ,തമിഴ്നാട് സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരം മുതലാക്കുക .രണ്ട് ,തമിഴ്‍നാട് രാഷ്ട്രീയത്തിലെ കൊടുമുടികൾ ആയിരുന്ന കരുണാനിധിയും ജയലളിതയും സൃഷ്ടിച്ച ശൂന്യത നികത്തുക . 1996 മുതൽ രജനികാന്തിലെ…
Read More » -
NEWS
24 മണിക്കൂറിനിടെ 36,594 കോവിഡ് കേസുകള്‍
രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,594 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 95,71,559 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 540 മരണം ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് മരണം 1,29,188 ആയി. നിലവില്‍ രാജ്യത്ത് 4,16,082 കോവിഡ് കേസുകളാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ 24 മണിക്കഊരിനിടെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 42,916 ആയി ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 90,16,289 ആയി. ഇന്നലെ മാത്രം 11,70,102 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് അറിയിച്ചു.
Read More » -
NEWS
ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍
വണ്ടിപ്പെരിയാര്‍: ഭാര്യയെ കഴുത്തറുത്ത് കൊന്ന ഭര്‍ത്താവ് പിടിയില്‍. ചന്ദ്രവനം പ്രിയദര്‍ശിനി കോളനിയില്‍ ആദിലക്ഷ്മി(31) നെയാണ് ഭര്‍ത്താവ് രാജയെന്ന് വിളിക്കുന്ന രാജന്‍ (35) കഴളുത്തറുത്ത് കൊന്നത്. സംഭവത്തില്‍ രാജയെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബ വഴക്ക് പതിവായ വീട്ടില്‍ മദ്യപിച്ചെത്തിയ രാജ ആദിലക്ഷ്മിയുമായി വഴക്കുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനം ആദിലക്ഷ്മി എതിര്‍ത്തതോടെ പ്രകോപിതനായ രാജ സമീപത്തിരുന്ന കത്തിയെടുത്ത് ആദിലക്ഷ്മിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ഇതു കണ്ട രാജയുടെ അമ്മ അലറികരഞ്ഞ് പുറത്തേക്ക് ഓടിയതോടെ നാട്ടുകാര്‍ വീ ഇവരുടെ വീട്ടിലേക്ക് എത്തി. . അപ്പോഴേക്കും രാജ ആദിലക്ഷ്മിയുടെ മരണം ഉറപ്പാക്കി ശരീരം കമ്പിളി കൊണ്ട് പൊതിഞ്ഞ് കട്ടിലില്‍ കിടത്തിയിരുന്നു. നാട്ടുകാര്‍ കൂടിയതോടെ രാജ പുറത്തേക്ക് പോയി. പിന്നീട് നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് സംഭവ സ്ഥലത്തെതത്തിയ പോലീസ് സംഘം വീടിന് സമീപത്ത് നിന്നും രാജയെ പിടികൂടുകയായിരുന്നു. ആദിലക്ഷ്മി പത്തുവര്‍ഷംമുന്‍പാണ് ആദ്യ ബന്ധം വേര്‍പെടുത്തി രാജയ്ക്കൊപ്പം താമസിച്ചുതുടങ്ങിയത്. ഇവര്‍ക്ക് ആറുവയസ്സ്…
Read More » -
LIFE
മോഡി സർക്കാരിനെ വിറപ്പിച്ച കർഷക പ്രക്ഷോഭത്തിന്റെ മുന്നിലും പിന്നിലും ആരെന്നറിയാം
ഡൽഹിയ്ക്ക് ചുറ്റും 3 ലക്ഷത്തോളം കർഷകർ നിലയുറപ്പിച്ചിട്ടുണ്ട് എന്നാണ് പൊതുകണക്ക് .കർഷക നേതാക്കൾ പറയുന്നത് കൃത്യമാണെങ്കിൽ മാസങ്ങൾ നീണ്ട പ്രക്ഷോഭത്തിന് തയാറായാണ് അവർ വന്നിരിക്കുന്നത് . 1988 നു ശേഷമുള്ള ഏറ്റവും വലിയ കർഷക പ്രക്ഷോഭം ആണിത് .കരിമ്പിന് വില കൂട്ടണമെന്ന് ആവശ്യപ്പെട്ടും വെള്ളം,വൈദ്യുതി എന്നിവയ്ക്ക് പണം ഈടാക്കരുത് എന്നാവശ്യപ്പെട്ടും ഉള്ള പ്രക്ഷോഭത്തിൽ 5 ലക്ഷം കർഷകരെ ആണ് അന്ന് ഭാരതീയ കിസാൻ യൂണിയൻ അണിനിരത്തിയത് . 35 കർഷക സംഘടനകൾ ആണ് പ്രക്ഷോഭത്തിന് ചുക്കാൻ പിടിക്കുന്നത് . 31 എണ്ണം പഞ്ചാബിൽ തന്നെയുള്ളതാണ് .ബാക്കിയുള്ളവ മധ്യപ്രദേശിലും ഹരിയാനയിലും ഉള്ളതാണ് .ഇവയിൽ 10 കർഷക സംഘടനകൾക്ക് രാഷ്ട്രീയ ബന്ധം ഉണ്ട് .ഇതിൽ 8 എണ്ണവും പഞ്ചാബിൽ നിന്നുള്ളവ ആണ് . 6 കർഷക സംഘടനകൾ ഇടത് സംഘടനകളുമായി ബന്ധമുള്ളവ ആണ് .രണ്ടെണ്ണം അകാലി ദളുമായും .പഞ്ചാബിന് പുറത്തുള്ള രണ്ട് സംഘടനകൾ കോൺഗ്രസുമായും ആം ആദ്‌മിയുമായും ബന്ധമുള്ളവ ആണ് . പ്രക്ഷോഭ രംഗത്തുള്ള…
Read More » -
NEWS
കോവിഡിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷിയോഗം
രാജ്യത്തെ കോവിഡ് സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവ കക്ഷി യോഗം ചേരുകയാണ് .ഓൺലൈൻ ആയാണ് യോഗം .കോവിഡ് വാക്സിൻ വിതരണം സംബന്ധിച്ചും യോഗത്തിൽ ചർച്ചകൾ ഉണ്ടാവും .കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗത്തിലും പങ്കെടുത്തിരുന്നു . കർഷക സമരം കൊടുമ്പിരി കൊള്ളുന്ന സമയത്താണ് യോഗം എന്നതും ശ്രദ്ധേയമാണ് .പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായും യോഗത്തെ വിലയിരുത്താം .ഡൽഹി അടക്കമുള്ള ചില സംസ്ഥാനങ്ങളിൽ കോവിഡ് സാഹചര്യം മെച്ചമാകാത്തതും ചർച്ചാവിഷയം ആകും എന്നാണ് കരുതുന്നത് .
Read More » -
NEWS
പാചകവാതകത്തിന് വിലകൂട്ടി ,സ്ഥിരീകരിക്കാതെ കമ്പനികൾ
ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി .ഒറ്റയടിയ്ക്ക് 50 രൂപയാണ് കൂട്ടിയത് .സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് കൊച്ചിയിലെ വില 601 ൽ നിന്ന് 651 ആയി .എന്നാൽ പെട്രോളിയം കമ്പനികൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല . ആറ് മാസമായി വിലയിൽ മാറ്റമില്ല എന്ന റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് പൊടുന്നനെയുള്ള വിലവർധന .സബ്‌സിഡി സിലിണ്ടറിന്റെ കാര്യത്തിൽ അവ്യക്തത ഉണ്ട് .
Read More » -
LIFE
ബുറേവിയുടെ ശക്തി കുറഞ്ഞു ,കേരളത്തിൽ ന്യൂനമർദ്ദം മാത്രം
ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂന മർദ്ദമായി മാറി ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിൽ എത്തും .കേരളത്തിലെ റെഡ് ,ഓറഞ്ച് അലെർട്ടുകൾ പിൻവലിച്ചു .തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു . അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം ,കൊല്ലം ,ഇടുക്കി ,കോട്ടയം ,പത്തനംതിട്ട ,എറണാംകുളം ,കോഴിക്കോട്,വയനാട് ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു . കാലാവസ്ഥാ വകുപ്പിന്റെ പുതിയ ബുള്ളറ്റിൻ പ്രകാരം അതിതീവ്ര മർദ്ദമായി തമിഴ്‍നാട്ടിലൂടെ സഞ്ചരിച്ച് ബുറേവി ശക്തി കുറഞ്ഞായിരിക്കും കേരളത്തിൽ പ്രവേശിക്കുക .കേരളത്തിൽ പ്രവേശിക്കുമ്പോൾ വേഗം 30 മുതൽ 40 കിലോമീറ്റർ എന്നാണ് പ്രവചനം .തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കൻ മേഖലയിലൂടെ ന്യൂനമർദ്ദം അറബിക്കടലിൽ എത്തും .
Read More » -
NEWS
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന കാലാവസ്ഥ
അടുത്ത 3 മണിക്കൂറിൽ കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതാണ് ഇക്കാര്യം.
Read More » -
NEWS
തിരഞ്ഞെടുപ്പ് ചുമതലകൾക്ക് വെള്ളിയാഴ്ചത്തെ അവധി ബാധകമല്ല
ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച (ഡിസംബർ 4) സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുവടെപ്പറയുന്ന ജോലികൾ മുടക്കമില്ലാതെ നടക്കും. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ്, പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം (സ്ഥലവും സമയവും മാറ്റുമണ്ടാകില്ല), പുതിയ പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള നോട്ടിസ് നൽകൽ (ഇതുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ ഓഫീസുകളും രാവിലെ മുതൽ പ്രവർത്തിക്കും), എല്ലാ തദ്ദേശ സ്ഥാപന ഓഫീസുകളും, സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കുന്നതും നൽകുന്നതുമായ ജോലികൾ എന്നിവയ്ക്ക് മുടക്കമുണ്ടാകില്ല. ഏതെങ്കിലുംവിധമുള്ള തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള എല്ലാ ജീവനക്കാരും പതിവുപോലെ ജോലിക്ക് ഹാജരായി ചുമതലകൾ നിർവഹിക്കണമെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: എ. ജയതിലക് അറിയിച്ചു.
Read More » -
NEWS
നയൻതാര- കുഞ്ചാക്കോ ബോബൻ ചിത്രം ‘നിഴല്‍’; ചിത്രീകരണം പൂർത്തിയായി
ലേഡി സൂപ്പർസ്റ്റാർ നയന്‍താരയും, മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്.ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരെ കൂടാതെ മാസ്റ്റർ ഇസിൻ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂർ, ഡോ. റോണി, അനീഷ് ഗോപാൽ, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം ദീപക് ഡി മേനോന്‍. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി…
Read More »