കോവിഡിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷിയോഗം

രാജ്യത്തെ കോവിഡ് സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവ കക്ഷി യോഗം ചേരുകയാണ് .ഓൺലൈൻ ആയാണ് യോഗം .കോവിഡ് വാക്സിൻ വിതരണം സംബന്ധിച്ചും യോഗത്തിൽ ചർച്ചകൾ ഉണ്ടാവും .കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗത്തിലും പങ്കെടുത്തിരുന്നു .

കർഷക സമരം കൊടുമ്പിരി കൊള്ളുന്ന സമയത്താണ് യോഗം എന്നതും ശ്രദ്ധേയമാണ് .പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായും യോഗത്തെ വിലയിരുത്താം .ഡൽഹി അടക്കമുള്ള ചില സംസ്ഥാനങ്ങളിൽ കോവിഡ് സാഹചര്യം മെച്ചമാകാത്തതും ചർച്ചാവിഷയം ആകും എന്നാണ് കരുതുന്നത് .

Leave a Reply

Your email address will not be published. Required fields are marked *