Month: December 2020
-
LIFE
മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിലെ തിരിച്ചടി ബിജെപിയെ അമ്പരപ്പിക്കുന്നത് ,ആർഎസ്എസ് ആസ്ഥാനത്തും തോൽവി
മഹാരാഷ്ട്ര നിയമസഭാ കൌൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് അമ്പരപ്പിക്കുന്ന തോൽവി .തെരഞ്ഞെടുപ്പ് നടന്ന 6 സീറ്റിൽ നാലിടത്ത് ശിവസേന – എൻസിപി – കോൺഗ്രസ് സഖ്യമാണ് ജയിച്ചത് .സ്വതന്ത്രൻ ഒരു സീറ്റിൽ ജയിച്ചപ്പോൾ ബിജെപിയ്ക്ക് ജയിക്കാനായത് ഒരു സീറ്റിൽ മാത്രം . ആർഎസ്എസ് ആസ്ഥാനം നിലകൊള്ളുന്ന നാഗ്പൂരിലും ശക്തിദുർഗമായ പുണെയിലും തോറ്റത് ബിജെപിയെ തെല്ലൊന്നുമല്ല അമ്പരപ്പിക്കുന്നത് .കോൺഗ്രസിനോട് നേരിട്ട് ഏറ്റുമുട്ടിയാണ്തോറ്റത് എന്നത് ബിജെപിയെ ആശങ്കയിൽ ആക്കുന്നു .30 കൊല്ലമായി ബിജെപി തുടർച്ചയായി ജയിക്കുന്ന സീറ്റ് ആണ് നാഗ്പൂർ . മറ്റൊരു ശക്തികേന്ദ്രമായ അമരാവതിയിലും ബിജെപി കോൺഗ്രസിനോട് ഏറ്റുമുട്ടി പരാജയപ്പെട്ടു .മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കും കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് തോൽവി .
Read More » -
NEWS
ബുറേവി ദുർബലമായി ,ഇപ്പോൾ രാമനാഥപുരത്തിന് സമീപം
▶️ അതിതീവ്ര ന്യൂനമർദം 6 മണിക്കൂറായി രാമനാഥപുരത്തിന് സമീപം ▶️ അതിതീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറുകയും ചെയ്യുമെന്ന് കരുതുന്നു. ▶️ കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്നാട്ടിൽ വെച്ച് തന്നെ ന്യൂനമർദത്തിലെ കാറ്റിന്റെ വേഗത മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിമീ വേഗത മാത്രമായി മാറാനാണ് സാധ്യത. ▶️ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യത. ഇന്ന് രാത്രി മുതൽ 12 മണിക്കൂർ നേരത്തേക്ക് തെക്കൻ കേരളത്തിൽ മണിക്കൂറിൽ ഏകദേശം 35 മുതൽ 45 വരെ കിമീ വേഗതയുള്ള കാറ്റ് ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ▶️ മൽസ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും.
Read More » -
TRENDING
മലയാളിയ്ക്ക് വൃത്തിയില്ല -മാത്യു സാമുവൽ -വീഡിയോ
മലയാളിയുടെ പരിസര ശുചിത്വ ബോധത്തെ കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവലിന്റെ വിലയിരുത്തൽ. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ പരിസര ശുചിത്വം മുഖ്യവിഷയം ആകണമെന്നും മാത്യു സാമൂവൽ NewsThen പംക്തിയിൽ ആവശ്യപ്പെട്ടു. മലയാളിയുടെ പരിസര ശുചിത്വ ബോധം വളരെ മോശമാണ്. ശുചിത്വ കാര്യങ്ങളിൽ ഏറെ പിന്നിൽ ആയിരുന്ന ഉത്തരേന്ത്യ ഇപ്പോൾ ഏറെ മെച്ചപ്പെട്ടു. കേരളത്തിലെ സർക്കാർ ഓഫീസുകളിൽ മിക്കതും വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആണ് പ്രവർത്തിക്കുന്നത്. മാലിന്യം വഴിയിൽ വലിച്ചെറിയുന്ന മാനസികാവസ്ഥ മാറിയാൽ മാത്രമേ ആരോഗ്യകരമായ ശുചിത്വ ബോധം മലയാളിക്കുണ്ടാകൂ എന്നും മാത്യു സാമൂവൽ വിലയിരുത്തുന്നു.
Read More » -
NEWS
ശബ്ദസന്ദേശം കേസ് ആഭ്യന്തരവകുപ്പ് അട്ടിമറിക്കുന്നു: മുല്ലപ്പള്ളി
സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്‌നയുടെ ശബ്ദസന്ദേശം പുറത്തുവന്ന കേസ് അട്ടിമറിക്കാനാണ് അഭ്യന്തരവകുപ്പ് ശ്രമിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ കേന്ദ്ര ബിന്ദുവായ മുഖ്യമന്ത്രിയെ വെള്ളപൂശാനും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കാനുമാണ് മുഖ്യപ്രതിയുടെ പേരില്‍ ശബ്ദസന്ദേശം പുറത്തുവിട്ടത്. ആഭ്യന്തരവകുപ്പിലെ ഉന്നതരുടെ ഒത്താശയും സഹായവുമില്ലാതെ ഇത്തരമൊരു ശബ്ദസന്ദേശം ജയിലിനകത്ത് നിന്നും പുറത്തുവരില്ല.കുറ്റാരോപിതയായ പ്രതിയുടെ പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശമാണ് സിപിഎം ജനറല്‍ സെക്രട്ടറി മുതല്‍ ബ്രാഞ്ച് സെക്രട്ടറിവരെ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നത്. ഇതില്‍ നിന്നു തന്നെ ഈ ശബ്ദസന്ദേശത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ സിപിഎമ്മാണെന്ന് മനസിലാകും.ആ തിരിച്ചറിവാണ് കേസെടുക്കാന്‍ പോലീസും ജയില്‍ വകുപ്പും വിമുഖത കാട്ടുന്നതിന് പിന്നിലെന്നും മുല്ലപ്പള്ളി ആരോപിച്ചു. ജയിലില്‍ കഴിയുന്ന പ്രതിയുടെ ശബ്ദസന്ദേശം ചോര്‍ന്നതില്‍ കേസെടുക്കാനാവില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്.അന്വേഷണത്തിന് അനുമതിവാങ്ങി നല്‍കിയാല്‍ കേസെടുക്കാമെന്ന വിചിത്ര നിലപാട് പോലീസിന്റേത്. എന്നാല്‍ അനുമതി നേടിയെടുക്കേണ്ട ഉത്തരവാദിത്വം പോലീസിനാണെന്നും തങ്ങള്‍ക്കല്ലെന്നുമാണ് ജയില്‍ അധികൃതര്‍ സ്വീകരിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ആര്‍ക്കുവേണ്ടിയാണ് പോലീസും ജയില്‍വകുപ്പും…
Read More » -
NEWS
മലയാളിയായ പ്രിയാ ലാലിൻ്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക പ്രദർശനത്തിന്
സിനിമയിൽ പിച്ചവെച്ചു തുടങ്ങിയിരിക്കയാണ് പ്രിയാലാൽ . സിനിമയിൽ പ്രിയയ്ക്കിത് സെക്കന്റ് ഇന്നിങ്‌സ് വേള . ദുബായിലെ റാസൽ ഖൈമയിൽ ജനിച്ച് , യൂ കെ യിലെ ലിവർപൂളിൽ പഠിച്ചു വളർന്ന പ്രവാസി മലയാളിയായ പ്രിയാലാലിന് നൃത്തവും അഭിനയവും ശ്വാസം പോലെയാണ് . സിനിമയോടുള്ള അഭിനിവേശത്താൽ കൊച്ചിയിൽ താമസമാക്കിയിരിക്കുന്ന ഈ കലാകാരി മലയാളം ,തമിഴ് ,തെലുങ്ക് എന്നീ ഭാഷകളിൽ ഓരോ സിനിമ വീതം അഭിനയിച്ചു കഴിഞ്ഞു . ചെറുപ്പം മുതലേ ഭരതനാട്യം ,മോഹിനിയാട്ടം, പാശ്ചാത്യ നൃത്തം എന്നിവ അഭ്യസിച്ചു പ്രാവീണ്യം സിദ്ധിച്ച പ്രിയ രണ്ടു വർഷം ‘ ലിവർപൂൾ കലാതിലക’ മായിരുന്നു. സിനിമയോട് താൽപര്യമുണ്ടായിരുന്നെങ്കിലും വിദേശത്തായതു കൊണ്ടും സിനിമാ ബന്ധങ്ങൾ ഇല്ലാത്തതിനാലും കാര്യമായ പരിശ്രമം ഒന്നും നടത്താനായില്ല. എന്നാൽ തികച്ചും അവിചാരിതമായിട്ടായിരുന്നത്രെ തന്റെ പതിമൂന്നാം വയസ്സിൽ അവധി കാലത്ത് നാട്ടിലെത്തിയപ്പോൾ ആദ്യമായി ക്യാമറക്കു മുന്നിലെത്തിയത്. ഒരു കുടുംബ സുഹൃത്ത് മുഖേന ‘ ജനകൻ ‘ എന്ന സിനിമയിലൂടെയായിരുന്നു ആദ്യ ചുവടു വെയ്പ്പ് . അതിൽ സുരേഷ് ഗോപിയുടെ…
Read More » -
LIFE
മംമ്തയുടെ ‘ലാല്‍ബാഗ്’ ഡിസംബര്‍ 16 ന്; SAIFFല്‍ ഓപ്പണിങ്ങ് ഫിലിം ആയി പ്രദര്‍ശനം
മംമ്ത മോഹന്‍ദാസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ പ്രശാന്ത് മുരളി പദ്മനാഭന്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രം ‘ലാല്‍ബാഗ്’ ഡിസംബര്‍ 16 ന് സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഓപ്പണിങ്ങ് ഫിലിം ആയി പ്രദര്‍ശിപ്പിക്കുന്നു. പൂര്‍ണമായും ബംഗളൂരില്‍ ചിത്രീകരിച്ച ഈ നോണ്‍ ലീനിയര്‍ സിനിമ മുന്നോട്ട് വെക്കുന്നത് നാഗരിക ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളില്‍ ഉണ്ടാക്കുന്ന സങ്കീര്‍ണ്ണതകള്‍ ആണ്. ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ശേഷമുണ്ടാകുന്ന ഒരു കൊലപാതകവും അതിന് മുന്‍പും ശേഷവുമുണ്ടാകുന്ന സംഭവങ്ങളും എങ്ങനെ ആ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നവരുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് ചിത്രം അന്വേഷിക്കുന്നത്. ‘പൈസാ പൈസാ’യ്ക്ക് ശേഷം പ്രശാന്ത് മുരളി പദ്മനാഭന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ലാല്‍ബാഗ് സെലിബ്‌സ് ആന്‍ഡ് റെഡ്കാര്‍പെറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് നിര്‍മ്മിക്കുന്നത്. മമ്ത മോഹന്‍ദാസിനെ കൂടാതെ സിജോയ് വര്‍ഗീസ്, രാഹുല്‍ മാധവ്, നന്ദിനി റായ്, നേഹാ സക്‌സേന, രാഹുല്‍ ദേവ് ഷെട്ടി, വികെ പ്രകാശ്, സുദീപ് കാരക്കാട്ട് എന്നിവര്‍…
Read More » -
NEWS
ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ആരംഭിച്ചു
ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റര്‍ ബാലറ്റുകളില്‍ ബിജെപിക്കായിരുന്നു മുന്നേറ്റം. എന്നാല്‍ പേപ്പര്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങിയതോടെ 42 സീറ്റില്‍ ടിആര്‍എസ് ലീഡ് ചെയ്യുന്നതായാണ് കാമാന്‍ സാധിക്കുന്നത്. ബിജെപി 18 സീറ്റിലും ഒവൈസിയു ഐഐഎംഐഎം20 സീറ്റുനുമാണ് മുന്നേറുന്നത്. അതേസമയം, കോണ്‍ഗ്രസ് 1 സീറ്റില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. ആകെയുളള 150 വാര്‍ഡുകളില്‍ നൂറിലും ടിആര്‍എസ്- ബിജെപി നേരിട്ടുളള പോരാട്ടമാണ്. സംസ്ഥാന രൂപീകരണം മുതല്‍ തുടരുന്ന ടിആര്‍എസ് മേധാവിത്വം തകരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ബിജെപിയാവട്ടെ വന്‍ താരനിരയെ ഇറക്കിയാണ് പ്രചരണം സംഘടിപ്പിച്ചത്. അതേസമയം, 51 സീറ്റുകളിലാണ് ഫലം നിര്‍ണയിക്കാന്‍ കഴിയുമെന്ന് കരുതുന്ന അസദ്ദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം മത്സരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.ഉച്ചയോടെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More » -
NEWS
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി; ശിവശങ്കറിന്റേയും സ്വപ്‌നയുടേയും വാട്ട്‌സാപ്പ് ചാറ്റുകള്‍ ശേഖരിക്കാന്‍ വിജിലന്‍സിന് അനുമതി
വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ വാട്ട്‌സാപ്പ് ചാറ്റുകള്‍ പരിശോധിക്കാന്‍ വിജിലന്‍സിന് എന്‍ഐഎ കോടതിയുടെ അനുമതി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്നിവരുടെ വാട്ട്‌സാപ്പ് ചാറ്റുകള്‍ പരിശോധിക്കാനാണ് വിജിലന്‍സിന് എന്‍ഐഎ കോടതി അനുമതി നല്‍കിയിരിക്കുന്നത്. മാത്രമല്ല ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാനുളള അനുമതിയും വിജിലന്‍സിന് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ശിവശങ്കറിന്റേയും സ്വപ്‌നയുടേയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും വാട്ട്‌സാപ്പ് ചാറ്റുകള്‍ വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ കമ്മീഷന്‍ ഇടപാട് നടന്നുവെന്നാണ് ഇതുവരെ വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ വാട്ട്‌സാപ്പ് ചാറ്റ് ലഭിച്ചാല്‍ കമ്മീഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് വാട്ടാസാപ്പ് ചാറ്റുകള്‍ പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.
Read More » -
LIFE
ആരാധികയായതില്‍ ലജ്ജിക്കുന്നു, വെറുപ്പുമാത്രം നിറഞ്ഞ ഒരു സ്ത്രീയായി മാറിപ്പോയത് ഏറെ ദു: ഖിപ്പിക്കുന്നു: കങ്കണയ്‌ക്കെതിരെ വാമിക ഗാബി
കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ ഷഹീന്‍ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കിസ് ബാനുവെന്ന് ചിത്രീകരിച്ചതിനെതിരെ ബോളിവുഡ് നടി കങ്കണാ റണാവത്തിനെതിരെ പ്രതിഷേധം നിലനില്‍ക്കുകയാണ്. മൊഹീന്ദര്‍ കൗര്‍ എന്ന വയോധികയെയാണ് കങ്കണ ബില്‍കസ് ബാനുവാക്കി ചിത്രീകരിച്ചത്. 100 രൂപയ്ക്ക് ഇവരെ സമരത്തിന് നടത്താന്‍ ലഭിക്കുമെന്നും കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ കങ്കണയ്‌ക്കെതിരെ തുറന്നടിച്ച് എത്തിയിരിക്കുകയാണ് പഞ്ചാബി താരവും മലയാള ചിത്രങ്ങളായ ഗോദ, നയന്‍ എന്നിവയിലൂടെ സുപരിചിതയായ വാമിക ഗാബി. ഒരിക്കല്‍ കങ്കണയുടെ ആരാധികയായിരുന്ന താന്‍ ലജ്ജിക്കുന്നുവെന്നും വെറുപ്പുമാത്രം നിറഞ്ഞ ഒരു സ്ത്രീയായി കങ്കണ മാറിപ്പോയത് ഏറെ ദു: ഖിപ്പിക്കുന്നുവെന്നും വാമിക പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. Once a fan, now just embarrassed to have ever liked her. Hindu hone ka matlab hi pyaar hai… par jab raavan andar aata hai toh aisa hi ho jata hai insaan shaayad 💔Itna ghamand,…
Read More » -
NEWS
സി.എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. പത്താം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇത് മൂന്നാം തവണയാണ് രവീന്ദ്രനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. ആദ്യ തവണ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നും രണ്ടാം തവണ കോവിഡാനന്തര ചികിത്സയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവോശിപ്പിച്ചതോടെയാണ് രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. അതേസമയം, രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പിനു നോട്ടീസ് നല്‍കി. രവീന്ദ്രനുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍നടന്ന റെയ്ഡിനു പിന്നാലെയാണ് നോട്ടീസ് നല്‍കിയത്.
Read More »