NEWS

24 മണിക്കൂറിനിടെ 36,594 കോവിഡ് കേസുകള്‍

രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,594 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 95,71,559 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 540 മരണം ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് മരണം 1,29,188 ആയി.

നിലവില്‍ രാജ്യത്ത് 4,16,082 കോവിഡ് കേസുകളാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ 24 മണിക്കഊരിനിടെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 42,916 ആയി ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 90,16,289 ആയി.

ഇന്നലെ മാത്രം 11,70,102 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് അറിയിച്ചു.

Back to top button
error: