NEWS

ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ആരംഭിച്ചു

ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റര്‍ ബാലറ്റുകളില്‍ ബിജെപിക്കായിരുന്നു മുന്നേറ്റം. എന്നാല്‍ പേപ്പര്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങിയതോടെ 42 സീറ്റില്‍

ടിആര്‍എസ് ലീഡ് ചെയ്യുന്നതായാണ് കാമാന്‍ സാധിക്കുന്നത്. ബിജെപി 18 സീറ്റിലും ഒവൈസിയു ഐഐഎംഐഎം20 സീറ്റുനുമാണ് മുന്നേറുന്നത്. അതേസമയം, കോണ്‍ഗ്രസ് 1 സീറ്റില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്.

ആകെയുളള 150 വാര്‍ഡുകളില്‍ നൂറിലും ടിആര്‍എസ്- ബിജെപി നേരിട്ടുളള പോരാട്ടമാണ്. സംസ്ഥാന രൂപീകരണം മുതല്‍ തുടരുന്ന ടിആര്‍എസ് മേധാവിത്വം തകരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ബിജെപിയാവട്ടെ വന്‍ താരനിരയെ ഇറക്കിയാണ് പ്രചരണം സംഘടിപ്പിച്ചത്. അതേസമയം, 51 സീറ്റുകളിലാണ് ഫലം നിര്‍ണയിക്കാന്‍ കഴിയുമെന്ന് കരുതുന്ന അസദ്ദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം മത്സരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.ഉച്ചയോടെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Back to top button
error: