NEWS

മലയാളിയായ പ്രിയാ ലാലിൻ്റെ തെലുങ്കു  അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക പ്രദർശനത്തിന്

സിനിമയിൽ പിച്ചവെച്ചു തുടങ്ങിയിരിക്കയാണ് പ്രിയാലാൽ . സിനിമയിൽ പ്രിയയ്ക്കിത് സെക്കന്റ് ഇന്നിങ്‌സ് വേള . ദുബായിലെ റാസൽ ഖൈമയിൽ ജനിച്ച് , യൂ കെ യിലെ ലിവർപൂളിൽ പഠിച്ചു വളർന്ന പ്രവാസി മലയാളിയായ പ്രിയാലാലിന്‌ നൃത്തവും അഭിനയവും ശ്വാസം പോലെയാണ് .

സിനിമയോടുള്ള അഭിനിവേശത്താൽ കൊച്ചിയിൽ താമസമാക്കിയിരിക്കുന്ന ഈ കലാകാരി മലയാളം ,തമിഴ് ,തെലുങ്ക് എന്നീ ഭാഷകളിൽ ഓരോ സിനിമ വീതം അഭിനയിച്ചു കഴിഞ്ഞു .

Signature-ad

ചെറുപ്പം മുതലേ ഭരതനാട്യം ,മോഹിനിയാട്ടം, പാശ്ചാത്യ നൃത്തം എന്നിവ അഭ്യസിച്ചു പ്രാവീണ്യം സിദ്ധിച്ച പ്രിയ രണ്ടു വർഷം ‘ ലിവർപൂൾ കലാതിലക’ മായിരുന്നു. സിനിമയോട് താൽപര്യമുണ്ടായിരുന്നെങ്കിലും വിദേശത്തായതു കൊണ്ടും സിനിമാ ബന്ധങ്ങൾ ഇല്ലാത്തതിനാലും കാര്യമായ പരിശ്രമം ഒന്നും നടത്താനായില്ല.

എന്നാൽ തികച്ചും അവിചാരിതമായിട്ടായിരുന്നത്രെ  തന്റെ പതിമൂന്നാം വയസ്സിൽ  അവധി കാലത്ത് നാട്ടിലെത്തിയപ്പോൾ ആദ്യമായി ക്യാമറക്കു മുന്നിലെത്തിയത്.

 ഒരു കുടുംബ സുഹൃത്ത് മുഖേന ‘ ജനകൻ ‘ എന്ന സിനിമയിലൂടെയായിരുന്നു ആദ്യ ചുവടു വെയ്പ്പ് . അതിൽ സുരേഷ് ഗോപിയുടെ മകളുടെ വേഷമായിരുന്നു. ആ സിനിമയുടെചിത്രീകരണത്തോടൊപ്പം തന്നെ അവധിയും തീർന്ന് ലിവർ പൂളിലേക്ക് മടങ്ങി.ഇപ്പോഴിതാ പഠിത്തവും ഉപരിപഠനവുമൊക്കെ കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തി കൊച്ചയിൽ താമസമാക്കി.

മടങ്ങിയെത്തിയ ശേഷം തമിഴിൽ പ്രശസ്‌ത സംവിധായകൻ സുശീന്ദ്രന്റെ ‘ ജീനിയസ് ‘ എന്ന സിനിമയിൽ നായികയായി . മലയാളത്തിൽ ശരത്ചന്ദ്രൻ വയനാട് സംവിധാനം ചെയുന്ന ‘മയിൽ’ എന്നസിനിമയിൽ അഭിനയിച്ചു വരുന്നു .

തെലുങ്കിൽ രാംഗോപാൽ വർമ്മയുടെ സഹസംവിധായകൻ മോഹൻ  ബൊമ്മിഡി സംവിധാനം ചെയ്‌ത ‘ഗുവ ഗോരിങ്ക’ (Love Birds)യിൽ നായികയായാണ്. തെലുങ്കു യുവതാരം സത്യദേവാണ് ചിത്രത്തിൽ പ്രിയയുടെ നായകൻ .

സമ്മറിന് റിലീസാകേണ്ടിയിരുന്ന പ്രിയാ ലാലിൻ്റെ ഈ  തെലുങ്കു  അരങ്ങേറ്റ സിനിമ കോവിഡ് ലോക്ക് ഡൗൺ കാരണം വൈകി. ഡിസംബർ 17ന്  ആമസോൺ പ്രൈമിലൂടെ ‘ഗുവ ഗോരിങ്ക ‘ റിലീസാവുകയാണ്. അതിൻ്റെ ത്രില്ലിലാണ് പ്രിയ.

പ്രണയ കഥയെ അവലംബമാക്കിയുള്ള ചിത്രത്തിൻ്റെ ട്രെയിലറിനും ഗാനങ്ങൾക്കും  ആരാധകർക്കിടയിൽ വലിയ സ്വീകരണമാണ് ലഭിച്ചത്, ഇത് അണിയറ പ്രവർത്തകരിലും ആത്മ വിശ്വാസം വര്ധിച്ചിരിക്കയാണ്.

“തമിഴ് ,തെലുങ്കു സിനിമയിൽ നിന്നും ഒട്ടനവധി ഓഫറുകൾ വരുന്നുണ്ടെങ്കിലും എണ്ണത്തിൽ കുറച്ചു സിനിമകൾ ചെയ്‌താലും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്ന നല്ല കഥയും ,കഥാപാത്രങ്ങളും തിരഞ്ഞെടുത്തു ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത് ” എന്ന് തന്റെ നയം വ്യക്തമാക്കുന്നു

Back to top button
error: