NEWS
പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ വിലക്കിയതില്‍ ഹൈക്കോടതി സ്റ്റേ
കൊച്ചി: പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ വിലക്കിയതില്‍ ഹൈക്കോടതി സ്റ്റേ. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പിഡബ്ല്യുസി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഹര്‍ജിയില്‍ ഈ മാസം 16ന് മുന്‍പ് മറുപടി നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം.
സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ ഐടി വകുപ്പിലെ പദ്ധതികളില്‍നിന്ന് രണ്ടു വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. കെ ഫോണ്‍ പദ്ധതിയുടെ ചുമതലയില്‍നിന്നും ഒഴിവാക്കി. കരാറുകള്‍ നടപ്പിലാക്കുന്നതില്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനു ഗുരുതരമായ വീഴ്ച ഉണ്ടായതായി ഐടി സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.