മൊഡേണ വാക്‌സിന്‍ മനുഷ്യശരീരത്തില്‍ മൂന്നുമാസത്തോളം നിലനില്‍ക്കുമെന്ന് പഠനം

കോവിഡ് വാക്‌സിനായ മൊഡേണയെ സംബന്ധിച്ച് പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. വാക്‌സിന്‍ മനുഷ്യശരീരത്തില്‍ മൂന്നുമാസത്തോളം നിലനില്‍ക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അലര്‍ജീസ് ആന്‍ഡ് ഇന്‍ഫക്ഷന്‍സ് ഡിസീസിലെ ഗവേഷകരാണ് വാക്‌സിന്‍ സംബന്ധിച്ച പഠനം നടത്തിയത്.

നേരത്തെ വാക്‌സിന്‍ കോവിഡ് പ്രതിരോധത്തിന് 90 ശതമാനം ഫലപ്രദമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആദ്യഘട്ട ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുത്ത 34 പേരിലെ പ്രതിരോധ പ്രതികരണത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷക സംഘം ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്.

മനുഷ്യകോശങ്ങളെ കീഴ്പ്പെടുത്തുന്നതില്‍നിന്ന് സാര്‍സ് കോവ്-2 വൈറസിനെ തടയുന്ന ആന്റിബോഡികള്‍, പ്രതീക്ഷിച്ച പോലെ ദിവസങ്ങള്‍ കഴിയുന്നതിന് അനുസരിച്ച് ചെറുതായി നശിക്കും. എന്നാല്‍ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവരിലും വാക്സിനേഷനു ശേഷം മൂന്നുമാസത്തോളം ആന്റിബോഡികള്‍ നിലനില്‍ക്കുന്നതായാണ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *