മിസോറാമിൽ സർക്കാരിന്റെ വക സൗജന്യ കോണ്ടം
രാജ്യത്ത് എച്ച് ഐ വി – എയ്ഡ്സ് നിരക്ക് ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് മിസോറാം .രോഗത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഒരു ക്യാമ്പയിൻ തന്നെ നടത്തുകയാണ് മിസോറാം സർക്കാർ .ടാക്സി -ബൈക്ക് റൈഡേഴ്‌സുമായി ചേർന്ന് സൗജന്യമായി യാത്രക്കാർക്ക് കോണ്ടം വിതരണം ചെയ്യുന്നതാണ് പദ്ധതി .”ലവ് ബ്രിഗേഡ്”എന്നാണ് ക്യാമ്പയിന്റെ പേര് .
2019 ഒക്ടോബറിലെ കണക്കു പ്രകാരം 15 മുതൽ 49 വയസു വരെയുള്ളവരിൽ എയ്ഡ്സ് വ്യാപനം 2 .04 % ആണെന്നാണ് മിസോറാം എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പറയുന്നത് .0 .22 % എന്ന ദേശീയ ശരാശരിയേക്കാൾ എത്രയോ മുകളിൽ ആണിത് .
78 % എച്ച് ഐ വി വ്യാപനവും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ ആണ് ഉണ്ടാകുന്നത് .ഈ പശ്ചാത്തലത്തിൽ ആണ് കോണ്ടം വിതരണം ചെയ്യാൻ തീരുമാനിച്ചത് .മാർക്കറ്റ് പരിസരത്തും മറ്റും സൗജന്യ കോണ്ടം ലഭ്യമാണെങ്കിലും ടാക്സി -ബൈക്ക് റൈഡേഴ്‌സ് വഴി വിതരണം ചെയ്യുന്നത് ഇതാദ്യമാണ് .