Month: December 2020

  • NEWS

    ആര്‍ ജി സി ബി യുടെ രണ്ടാമത്തെ കാമ്പസിനും രാജീവ് ഗാന്ധിയുടെ പേര്‍ തന്നെ നല്‍കണം: രമേശ് ചെന്നിത്തല,ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെതിരെ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

    തിരുവനന്തപുരം: തിരുവനന്തപുരത്ത് ആരംഭിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ കാമ്പസിന് ആര്‍.എസ്.എസ് നേതാവ് എം എസ് ഗോള്‍വാക്കറുടെ പേര് നല്‍കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. ശാസ്ത്ര സാങ്കേതിക മേഖലയില്‍ രാജ്യം നേടിയ പുരോഗതിക്ക് ഊടും പാവും നല്‍കുകയും, ആധുനിക ഇന്ത്യക്ക് അടിത്തറയിടുകയും ചെയ്ത മഹാനായ നേതാവായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന സ്ഥാപനത്തിന്റെ രണ്ടാമത്തെ കാമ്പസിന് ആര്‍ എസ് എസ് നേതാവിന്റെ പേര് നല്‍കുന്നതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. ആര്‍ ജി സി ബിയുടെ രണ്ടാമത്തെ കാമ്പസിനും രാജീവ് ഗാന്ധിയുടെ പേര് തന്നെ നല്‍കണമെന്നും കത്തില്‍ രമേശ് ചെന്നിത്തല പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. മതവിദ്വേഷവും, ഫാസിസവും, അസഹിഷ്ണതയും മാത്രം മുഖ മുദ്രയാക്കുകയും, ഇന്ത്യയിലെ നിരവധി വര്‍ഗീയ കലാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന സംഘടനയാണ് ആര്‍ എസ് എസ്. ആ സംഘടനയടെ അധ്യക്ഷനായിരുന്ന ഒരു വ്യക്തിയുടെ പേര് ഇന്ത്യയുടെ അഭിമാനമായ…

    Read More »
  • NEWS

    27 വർഷം പഴക്കമുള്ള ഭ്രൂണത്തിൽ നിന്ന് കുഞ്ഞ്, ലോക റെക്കോർഡ്

    ഒരു കുഞ്ഞു ജനിക്കാൻ കാലാവധി 27 വർഷം. 1992ലാണ് അമേരിക്കയിൽ ഭ്രൂണം ഫ്രീസറിൽ സൂക്ഷിക്കാൻ ആരംഭിച്ചത്. രണ്ടു പതിറ്റാണ്ടോളം ആ ഭ്രൂണം അങ്ങനെ തന്നെ ഫ്രീസറിൽ ഇരുന്നു. 2012ൽ ഭ്രൂണം ടെന്നിസി ആസ്ഥാനമായ ദേശീയ ഭ്രൂണ കേന്ദ്രത്തിലേക്ക് മാറ്റി.കുഞ്ഞുങ്ങളില്ലാതെ വിഷമിച്ചിരുന്ന ടീന ജിബ്സനും ഭർത്താവും ആദ്യം ദത്തെടുക്കാൻ ആയിരുന്നു തീരുമാനിച്ചത് . എന്നാൽ മാതാപിതാക്കളുടെ നിർദേശമനുസരിച്ചാണ് ഭ്രൂണം സ്വീകരിക്കാൻ തയ്യാറായത്. ടെന്നിസി ആസ്ഥാനമായ ദേശീയ ഭ്രൂണ കേന്ദ്രത്തിൽനിന്നാണ് ടീന ഭ്രൂണം സ്വീകരിച്ചത്. 2016 ൽ ആയിരുന്നു അത്. ആദ്യം 24 വർഷം പഴക്കമുള്ള ഭ്രൂണം ആയിരുന്നു നിക്ഷേപിച്ചത്. അങ്ങനെ എമ്മ എന്ന കുഞ്ഞുണ്ടായി.എമ്മയ്ക്കായിരുന്നു പഴക്കമുള്ള ഭ്രൂണത്തിൽ ഉണ്ടായ കുഞ്ഞ് എന്ന റെക്കോർഡ് ഉണ്ടായിരുന്നത്. 2020ൽ ഇങ്ങനെ വീണ്ടും ഒരു കുഞ്ഞിനെ സ്വീകരിക്കാൻ ടീനയും ഭർത്താവും തീരുമാനിച്ചു.ഇത്തവണ നിക്ഷേപിച്ചത് 25 വർഷം പഴക്കമുള്ള രണ്ട് ഭ്രൂണങ്ങൾ. ഈ വർഷം ഫെബ്രുവരിയിലായിരുന്നു അത്.അതിൽ ഒരു ഭ്രൂണം വികസിച്ചില്ല. എന്നാൽ രണ്ടാമത്തെ ഭ്രൂണം കുഞ്ഞായി മാറി.…

    Read More »
  • NEWS

    എവിടെ കൊടുങ്കാറ്റ്? ബിജെപിയോട് ഒവൈസിയുടെ ചോദ്യം

    ലോക്‌സഭാ തിരഞ്ഞെടുപ്പിനെ പോലെയോ നിയമസഭാ തിരഞ്ഞെടുപ്പിനെ പോലെയോ ആണ് ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനെ ബിജെപി കണ്ടത്. ദേശീയ നേതാക്കള്‍ ആയഅമിത് ഷാ, ജെ പി നദ്ദ, യോഗി ആദിത്യനാഥ് തുടങ്ങിയവരായിരുന്നു ബിജെപിക്ക് വേണ്ടി ഹൈദരാബാദില്‍ പ്രചാരണത്തിന് എത്തിയത്. ഭരണം പിടിക്കാനായില്ലെങ്കിലും മിന്നുന്ന ജയം സ്വന്തമാക്കി ബിജെപി നേട്ടം കൊയ്തപ്പോള്‍ അടിപതറാതെ നിന്ന വ്യക്തിയായിരുന്നു ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിബാദുല്‍ മുസ്ലീമിന്റെ അസദുദ്ദീന്‍ ഉവൈസി. കെ.ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആര്‍എസ്) കോട്ടയാണെങ്കിലും ഈ തിരഞ്ഞെടുപ്പില്‍ എഐഎംഐഎമ്മും ബിജെപിയും തമ്മില്‍ നേര്‍ക്കുനേര്‍ യുദ്ധമായിരുന്നു. ഹൈദരാബാദില്‍ മാത്രമല്ല, രാജ്യത്ത് തന്നെ ബിജെപി അനുകൂല തരംഗമുണ്ടെന്ന അവകാശവാദങ്ങള്‍ ഉവൈസി തള്ളിക്കളഞ്ഞു. മഹാരാഷ്ട്ര എംല്‍സി തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ട കാര്യം ഉവൈസി ചൂണ്ടിക്കാട്ടി. ‘ഹൈദരാബാദില്‍ ഞങ്ങള്‍ 51 സീറ്റില്‍ മല്‍സരിച്ചു. 44 എണ്ണം വിജയിച്ചു. പകരം 80 സീറ്റില്‍ മല്‍സരിച്ചിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു. 2016ല്‍ 60 സീറ്റില്‍ നിന്നാണ് ഇത്രയും സീറ്റ് ലഭിച്ചത്. ഇത്തവണ 55ല്‍…

    Read More »
  • NEWS

    തമിഴ്നാട്ടിൽ കനത്ത മഴ, പ്രകൃതിക്ഷോഭത്തിൽ 17 മരണം

    തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ 17 മരണം. കടലൂർ,ചിദംബരം തുടങ്ങിയവിടങ്ങളിൽ കടലാക്രമണം രൂക്ഷം. കടലൂർ ഒറ്റപ്പെട്ടു. കടലൂരിൽ വീട് തകർന്ന്‌ അമ്മയും മകളും മരിച്ചു. വൈദ്യുതാഘാതമേറ്റ് രണ്ടു പേർ കൂടി മരിച്ചു. രാമനാഥപുരവും തഞ്ചാവൂരും വെള്ളപ്പൊക്ക ഭീഷണിയിൽ. ലക്ഷക്കണക്കിന് ഏക്കർ കൃഷിഭൂമി നശിച്ചു. ചെന്നൈയിൽ വെള്ളക്കെട്ട് തുടരുകയാണ്. കാവേരി നദീതീര ജില്ലകളിലാണ് ഏറെ നഷ്ടം. ബുറേവി മാന്നാർ കടലിടുക്കിൽ തുടരുകയാണ്. സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം. 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ആഴക്കടൽ മത്സ്യബന്ധനത്തിന് നിരോധനം തുടരുന്നു. തിരുവനന്തപുരത്ത് ഇന്നലെ കനത്ത മഴ ഉണ്ടായി. കൊല്ലത്ത് മഴ തുടരുകയാണ്.

    Read More »
  • NEWS

    ഡിസംബർ – 8 കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്രേഡ് യൂണിയന്‍

    തിരുവനന്തപുരം: കർഷക സമരസമിതി ആഹ്വാനം നൽകിയ ഡിസംബർ 8 ൻ്റെ ഭാരത ഹർത്താൽ ദിവസം വോട്ടെടുപ്പ് നടക്കുന്ന ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കാൻ ട്രേഡ് യൂണിയൻ സംയുക്ത സമിതി തീരുമാനിച്ചു. ഒരോ പ്രദേശത്തും അനുയോജ്യമായ രീതിയിലുള്ള പരിപാടികൾ സംഘടിപ്പിക്കും. ഡൽഹി കേന്ദ്രീകരിച്ച് കർഷകർ നടത്തുന്ന ജീവന്മരണ സമരത്തിന് സംസ്ഥാനത്തെ മുഴുവൻ തൊഴിലാളികളുടെയുംപിന്തുണയുണ്ട്. കാർഷികമേഖലയെ തകർക്കുന്ന മൂന്നു നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് സമരസമിതി ഉയർത്തിയിരിക്കുന്നത്.കർഷകരുടെ സമരം അടിച്ചമർത്തുന്ന കേന്ദ്ര സർക്കാരിൻ്റെ നിലപാടിൽ ട്രേഡ് യൂണിയൻ സംയുക്തസമിതി പ്രതിഷേധം രേഖപ്പെടുത്തി.

    Read More »
  • NEWS

    ഉത്തരങ്ങള്‍ മുക്കിയത് സി.എം രവീന്ദ്രനോ.?

    മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെതിരെ പുതിയ ആരോപണവുമായി ഇ.ഡി രംഗത്ത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെക്കുറിച്ച് ചോദ്യങ്ങളുടെ മറുപടി മുക്കിയെന്നതാണ് രവീന്ദ്രന് മേലുള്ള പുതിയ ആരോപണം. നിയമസഭയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ലഭിച്ച ഉത്തരങ്ങളാണ് മുക്കിയിരിക്കുന്നത്. ഊരുളുങ്കലും സര്‍ക്കാരുമായുള്ള ബന്ധത്തെപ്പറ്റി അനേവഷിച്ച ഇ.ഡി ക്ക് ലഭിച്ച വിശദാംശങ്ങളിലാണ് ഊരുളുങ്കലുമായുള്ള സര്‍ക്കാരിന്റെ ബന്ധത്തെപ്പറ്റി പരാമര്‍ശിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മറച്ച് വെച്ചെരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. രവീന്ദ്രനെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഇതിനെപ്പറ്റിയും ചോദ്യങ്ങളുണ്ടാവാം. പ്രതിപക്ഷം മുഖ്യമന്ത്രിയോട് മൂന്ന് തവണയാണ് ഊരുളുങ്കലുമായുള്ള ബന്ധത്തെപ്പറ്റി ചോദിച്ചത്. ഇക്കൂട്ടത്തില്‍ ഡോ. എം.കെ മൂനീറിന്റെ ചോദ്യത്തിന് മാത്രമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ആ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് കെ.എസ്.ആര്‍.ടി.സി യുടെ നടത്തിപ്പ് ഊരാളുങ്കലിന് കൈമാറിയിട്ടില്ല എന്നാണ്. ഊരാളുങ്കലുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങള്‍ക്ക് വിവരങ്ങള്‍ ശേഖരിച്ചു വരുന്നു എന്ന മറുപടിയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് നല്‍കിയത്. മറ്റ് രണ്ട് ചോദ്യങ്ങള്‍ ഇവയൊക്കെയാണ് 2018 മേയ് 28 ന് കെ.എസ് ശബരീനാഥ് ചോദിച്ച…

    Read More »
  • NEWS

    കർഷക പ്രക്ഷോഭത്തിൽ നിർണായക നീക്കം, നിയമത്തിൽ എന്ത് മാറ്റം വരുത്താം എന്ന് ചർച്ച ചെയ്ത് മോഡിയും അമിത് ഷായും

    കർഷക പ്രക്ഷോഭത്തിൽ നിർണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. കാർഷിക നിയമങ്ങളിൽ എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങൾ വരുത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആഭ്യന്തരമന്ത്രി അമിത് ഷാ യുമായി ചർച്ച ചെയ്തു. പ്രധാനമന്ത്രിയുടെ കോലം കത്തിക്കും എന്ന് പ്രഖ്യാപിച്ച കർഷകർ ഡിസംബർ 8ന് ഭാരത് ബന്ദ് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോഡി – ഷാ ചർച്ച. കർഷകർ തർക്കം ഉന്നയിച്ച മേഖലകളിൽ എന്തൊക്കെ മാറ്റം വരുത്താം എന്നായിരുന്നു പ്രധാനമന്ത്രിയും അമിത്ഷായും ചർച്ച നടത്തിയത്.നരേന്ദ്ര മോഡി പ്രതിരോധമന്ത്രി രാജ്യമായി ചർച്ച നടത്തി. തങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് കർഷകർ പ്രഖ്യാപിച്ചു. രണ്ടു മണിക്കാണ് കർഷകരും സർക്കാർ പ്രതിനിധികളുമായുള്ള ചർച്ച. കർഷകർക്ക് പിന്തുണയുമായി സേലത്ത് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടന്നു.

    Read More »
  • ബാലഭാസ്കറിന്റെ ഇൻഷുറൻസിൽ ദുരൂഹത,സിബിഐ അന്വേഷണം ആരംഭിച്ചു

    വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസികളിൽ മേൽ സിബിഐ അന്വേഷണം തുടങ്ങി. മരണത്തിന്റെ 8 മാസം മുമ്പ് എടുത്ത ഒരു ഇൻഷുറൻസ് പോളിസി സംശയത്തിന് നിഴലിലാണ്. ഈ ഇൻഷുറൻസ് പോളിസിയിൽ വിലാസമായി ചേർത്തിരിക്കുന്നത് വിഷ്ണു സോമസുന്ദറിന്റെതാണ്. ഇതുമായി ബന്ധപ്പെട്ട് എൽഐസി മാനേജർ ഇൻഷുറൻസ് ഡെവലപ്മെന്റ് ഓഫീസർ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. ബാലഭാസ്കറിനെ ചികിത്സിച്ചിരുന്ന ഡോക്ടർമാരെയും സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ വച്ച് നടന്ന അപകടത്തിലാണ് ബാലഭാസ്കർ മരിക്കുന്നത്. കാറപകടത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് സിബിഐ അന്വേഷണം.

    Read More »
  • LIFE

    കുഞ്ചാക്കോ ബോബനും മിഥുന്‍ മാനുവലും ഒരുമിക്കുന്നു: അണിയറയില്‍ ഒരുങ്ങുന്നത് അഞ്ചാംപാതിര 2.?

    മലയാളസിനിമയില്‍ വര്‍ഷങ്ങളായി ചോക്ലേറ്റ് ഹീറോ എന്ന പരിവേഷം നിലനിര്‍ത്തിപ്പോരുന്ന ഏകതാരം കുഞ്ചാക്കോ ബോബനാണ്. അനിയത്തിപ്രാവെന്ന ആദ്യ ചിത്രത്തിലൂടെ താരം സമ്പാദിച്ച ചോക്ലേറ്റ് ഹീറോ എന്ന പട്ടം ഏറ്റ് വാങ്ങാന്‍ മറ്റൊരു യുവതാരം പിന്നീട് മലയാളത്തില്‍ വന്നിട്ടില്ലെന്നത് മറ്റൊരു സത്യം. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്ന കുഞ്ചാക്കോ ബോബന്റെ രണ്ടാം വരവ് ചലച്ചിത്ര പ്രേമികളെയും സാങ്കേതിക പ്രവര്‍ത്തകരേയും ഒരുപോലെ ഞെട്ടിച്ചിരുന്നു. രണ്ടാം വരവില്‍ തനിക്ക് മേല്‍ പ്രേക്ഷകര്‍ ചാര്‍ത്തിയിരുന്ന സുന്ദരനായ ചെറുപ്പക്കാരന്‍ എന്ന ലേബല്‍ മാറ്റി വില്ലനായും സഹനടനായുമൊക്കെ താരം സ്‌ക്രീനില്‍ തിളങ്ങി. തന്നെ വെച്ച് മുന്‍പ് ആരും ചിന്തിക്കാതിരുന്ന കഥാപാത്രങ്ങള്‍ രണ്ടാം വരവില്‍ തനിക്ക് ലഭിക്കുന്നുണ്ടെന്ന് താരം ഈയടുത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. രണ്ടാം വരവിലെ കുഞ്ചാക്കോ ബോബന്റെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാംപാതിര എന്ന ചിത്രത്തിലെ അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനില്‍ സൈക്കോളജിസ്റ്റ്. ചിത്രം 2021 ലെ ഏറ്റവും വലിയ വാണിജ്യ…

    Read More »
  • NEWS

    വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ്

    ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന് കോവിഡ് . ഭാരത് ബയോടെക് വാക്സിൻ ഇദ്ദേഹം സ്വീകരിച്ചിരുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിലാണ് ഇദ്ദേഹം കുത്തിവെപ്പ് നടത്തിയത്. അംബാലയിലെ സിവിൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ് അനിൽ വിജിൻ. 67 വയസ്സാണ് ഇദ്ദേഹത്തിനുള്ളത്.

    Read More »
Back to top button
error: