NEWS

24 മണിക്കൂറിനിടെ 36,652 കോവിഡ് കേസുകള്‍

രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,652 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 96,08,211 ആയി ഉയര്‍ന്നു.

നിലവില്‍ ഇന്ത്യയില്‍ 4,09,689 സജീവ കേസുകളാണുളളത്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 42,533 പേരാണ് രോഗമുക്തി നേടിയത്.

ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 90,58,822 ആയി. 512 മരണമാണ് കോവിഡ് മൂലം സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1,39,700 ആയി ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: