Month: December 2020

  • NEWS

    പത്തു വർഷത്തിനിടയിൽ നാല് വീട്, സക്കീർഹുസൈന് കുരുക്കായി സിപിഐഎം റിപ്പോർട്ട്

    എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കളമശ്ശേരി ഏരിയ സെക്രട്ടറിയുമായ സക്കീർഹുസൈൻ പത്തുവർഷത്തിനിടെ കളമശ്ശേരി മേഖലയിൽ നാല് വീടുകൾ വാങ്ങിയെന്ന് സിപിഎം റിപ്പോർട്ട്. എറണാകുളം ജില്ലാ കമ്മിറ്റിയുടെതാണ് റിപ്പോർട്ട്. പാർട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര നടത്തിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ദുബായിലേക്ക് പറഞ്ഞു പോയത് ബാങ്കോക്കിലേക്ക് ആണെന്നാണ് റിപ്പോർട്ട് പറയുന്നത്. അടുത്തിടെയാണ് പാർട്ടി സക്കീർഹുസൈനെ സസ്പെൻഡ് ചെയ്തത്. വീടും സ്ഥലവും തുടർച്ചയായി വാങ്ങിക്കൂട്ടുന്നത് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന് അറിഞ്ഞിട്ടും 2018ൽ വീണ്ടും പുതിയൊരു വീടു കൂടി വാങ്ങി. ഇതിന് 75 ലക്ഷം രൂപയാണ് വില. സക്കീർ ഹുസൈനനെ ആറുമാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് ശരിവെച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനം എന്ന ആരോപണത്തിന്മേൽ ജില്ലാകമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സക്കീർ ഹുസൈനെതിരെ കളമശ്ശേരി സ്വദേശി ഇ ഡിക്ക് പരാതി നൽകിയിട്ടുണ്ട്.

    Read More »
  • NEWS

    29 പോലീസ് സ്ട്രൈക്കിംഗ് ഫോഴ്സ്; 1722 പ്രശ്നബാധിത ബൂത്തുകളിലും പ്രത്യേകം പട്രോളിങ്

    ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ സുഗമമായ വോട്ടെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വിവിധതലങ്ങളില്‍ പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചതായി പോലീസിന്റെ ഇലക്ഷന്‍ നോഡല്‍ ഓഫീസര്‍ ഐ.ജി പി.വിജയന്‍ അറിയിച്ചു. അഞ്ചു ജില്ലകളേയും പ്രത്യേകം മേഖലകളായി തിരിച്ചാണ് പോലീസിനെ നിയോഗിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായി സംസ്ഥാന പോലീസ് മേധാവിയുടെ കീഴില്‍ എട്ട് കമ്പനി സ്ട്രൈക്കിംഗ് ഫോഴ്സിനെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. സോണല്‍ ഐജി, ഡി.ഐ.ജിമാര്‍, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവരുടെ കീഴിലും ഏഴ് കമ്പനി വീതം പോലീസുകാര്‍ സ്ട്രൈക്കിംഗ് ഫോഴ്സായി രംഗത്തുണ്ടാവും. അഞ്ച് ജില്ലകളിലേയും പ്രശ്നബാധിത ബൂത്തുകളില്‍ പോലീസിന്‍റെ പ്രത്യേക നിരീക്ഷണവും റോന്ത് ചുറ്റലും ഉണ്ടാവും. ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ 1,722 പ്രശ്നബാധിത ബൂത്തുകള്‍ ഉള്ളതായാണ് പോലീസ് കണക്കുക്കൂട്ടിയിരിക്കുന്നത്. പരമാവധി 13 വരെ ബൂത്തുകള്‍ ഉള്‍പ്പെടുത്തി 716 ഗ്രൂപ്പ് പട്രോള്‍ സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിന് ഒരു പോലീസ് സ്റ്റേഷനില്‍ രണ്ട് വീതം 354 പ്രത്യേക പട്രോള്‍ സംഘങ്ങളും രംഗത്തുണ്ടാവുമെന്ന് ഐ.ജി പറഞ്ഞു.…

    Read More »
  • NEWS

    രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 138 ദിവസത്തിന് ശേഷം 4.03 ലക്ഷമായി കുറഞ്ഞു

    ആകെ രോഗമുക്തരുടെ എണ്ണം 91 ലക്ഷം കവിഞ്ഞു.രാജ്യത്ത് ദശലക്ഷം പേരിലെ രോഗബാധിതരുടെ എണ്ണം കഴിഞ്ഞ വാരം ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ രാജ്യത്ത് കോവിഡ് 19 ചികിത്സയിലുള്ളവരുടെ എണ്ണം 4.03 ലക്ഷമായി (4,03,248) കുറഞ്ഞു. 138 ദിവസത്തിനുശേഷമാണ് എണ്ണം ഇത്രയും കുറയുന്നത്. 2020 ജൂലൈ 21 ന് 4,02,529 ആയിരുന്നു ഇതിനുമുമ്പ് ഇതിനേക്കാള്‍ കുറവുണ്ടായിരുന്നത്. പ്രതിദിന രോഗബാധിതരേക്കാള്‍ രോഗമുക്തര്‍ എന്ന പ്രവണത കഴിഞ്ഞ ഒന്‍പത് ദിവസമായി തുടരുകയാണ്. നിലവില്‍ രാജ്യത്തെ ആകെ രോഗബാധിതരുടെ 4.18% മാത്രമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 36,011 പേര്‍ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയപ്പോള്‍ 41,970 പേര്‍ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 6,441-ന്റെ കുറവിനും ഇതു കാരണമായി. കഴിഞ്ഞ ഏഴു ദിവസത്തെ കണക്കുപ്രകാരം രാജ്യത്ത് ദശലക്ഷത്തിലെ രോഗബാധിതര്‍ 186 ആണ്. ഇത് ലോകത്തിലെ ഏറ്റവും കുറഞ്ഞനിരക്കുകളിലൊന്നാണ്. രോഗമുക്തി നിരക്ക്  94.37 ശതമാനമായി വര്‍ധിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 91 ലക്ഷം (91,00,792) കടന്നു. രോഗമുക്തരും…

    Read More »
  • NEWS

    ഇടത്-വലത് മുന്നണികൾ നിലനിൽപ്പിന് വേണ്ടി വർഗീയ പ്രചാരണം അഴിച്ചുവിടുന്നു: കെ.സുരേന്ദ്രൻ

    തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായതോടെ എൽ.ഡി.എഫും യു.ഡി.എഫും വർഗീയ പ്രചാരണം അഴിച്ചുവിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കള്ളപണം, സ്വർണ്ണക്കടത്ത്, കിഫ്ബി, ലൈഫ് തുടങ്ങിയ അഴിമതികളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ ഇടതുമുന്നണിയും മുഖ്യമന്ത്രിയും ശ്രമിക്കുകയാണ്. രാജീവ് ​ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർജിസിബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന അത്യാധുനിക രണ്ടാം കാമ്പസിന് ​ഗുരുജി ​ഗോൾവാൽക്കറുടെ പേര് ഇടുന്നത് സംബന്ധിച്ച വിവാദം അനാവശ്യമാണെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പരസ്യമായി വർഗീയ ശക്തികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണ്. വെൽഫെയർ പാർട്ടിക്ക് വേണ്ടി പ്രചരണം നടത്തിയ മുല്ലപ്പള്ളി അവരുമായി ധാരണയില്ലെന്ന് കള്ളം പറയുകയാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ധാരണയാണ്. ഒരമ്മ പെറ്റ മക്കളെ പോലെയാണ് ഇരുമുന്നണികളും ബി.ജെ.പിക്കെതിരെ പ്രവർത്തിക്കുന്നത്. പാലക്കാട് ഇടതുമുന്നണിയും ഐക്യമുന്നണിയും ഒരേ വാട്സാപ്പ് ഗ്രൂപ്പിലാണ് പ്രചരണം നടത്തുന്നത്. വളരെ വിചിത്രമായ കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. രണ്ട് മുന്നണികൾക്കും പരാജയഭീതിയിലാണ്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ…

    Read More »
  • NEWS

    കര്‍ഷക ബന്ദിന് പിന്തുണയുമായി കോണ്‍ഗ്രസ്സ്: പാര്‍ലമെന്റ് സമ്മേളനം വിളിച്ചേക്കും

    കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള അഞ്ചാംവട്ട ചര്‍ച്ചയും അലസിപ്പിരിഞ്ഞ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ആലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റൊരു വിട്ട് വീഴ്ചയക്കും തയ്യാറാല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ പാര്‍ലമെന്ററി മന്ത്രിതല സമിതിയാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വേണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ചൊവ്വാഴ്ച നടത്താന്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരതബന്ദ് ഇന്ത്യ മുഴുവന്‍ വ്യാപിക്കാന്‍ സംഘടനകള്‍ ആലോചിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്സും രംഗത്ത് വന്നിട്ടുണ്ട്. ഇടത് പാര്‍ട്ടികള്‍ നേരത്തെ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. രാജ്യത്തെ എല്ലാ ദേശീയപാതകളും ഉപരോധിക്കാനും നീക്കം നടക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന സ്ഥിതി വിശേഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഡല്‍ഹിയില്‍ ഈ സാഹചര്യത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.

    Read More »
  • NEWS

    ഒന്നാംഘട്ട തിരഞ്ഞെടുപ്പ്: പോലീസ് വിന്യാസം പൂര്‍ത്തിയായതായി ഡി.ജി.പി

    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ചൊവ്വാഴ്ച നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് കുറ്റമറ്റ രീതിയില്‍ സുരക്ഷയൊരുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ സുരക്ഷയൊരുക്കുന്നതിന് 16,159 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരില്‍ 66 ഡിവൈ.എസ്.പിമാര്‍, 292 ഇന്‍സ്പെക്ടര്‍മാര്‍, 1,338 എസ്.ഐ/എ.എസ്.ഐ മാർ എന്നിവരും സീനിയർ സിവിൽ പോലീസ് ഓഫീസർ, സിവിൽ പോലീസ് ഓഫീസർ റാങ്കിലുള്ള 15,272 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കൂടാതെ 1,404 ഹോം ഗാര്‍ഡുമാരേയും 3,718 സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരേയും ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ഇവര്‍ തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് നിശ്ചിത സ്ഥലങ്ങളില്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

    Read More »
  • NEWS

    വന്‍ പരാജയം മുന്നില്‍ കണ്ട്  സി പിഎം മുന്‍കൂര്‍ ജാമ്യമെടുക്കുന്നു: രമേശ് ചെന്നിത്തല

    തിരുവനന്തപുരം:      തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി മുന്നില്‍ കണ്ടുകൊണ്ടുളള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് സി പി എം നേതാക്കളുടെ യു ഡി എഫ്- ബി ജെ പി ബാന്ധവെന്ന ആരോപണത്തിന് പിന്നിലുള്ളതെന്ന്    പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആസന്നമായ പരാജയത്തില്‍ വിറളിപൂണ്ടാണ്  മുഖ്യമന്ത്രി പിണറായി വിജയനും, ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവനും കടകംപിള്ളി സുരേന്ദ്രനുമെല്ലാം   യു ഡി എഫ് ബി ജെ പി കൂട്ടുകെട്ടന്ന വ്യാജപ്രചരണവുമായി ഇപ്പോള്‍  രംഗത്ത് വന്നിരിക്കുന്നത്.   സ്വന്തം മുഖ്യമന്ത്രിയേ പോലും ജനങ്ങള്‍ക്ക് മുന്നില്‍  അവതരിപ്പിക്കാന്‍ കഴിയാത്ത  ഇടതുമുന്നണി  തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വന്‍ വിജയം നേടുമെന്ന് കണ്ടപ്പോള്‍ കള്ളപ്രചരണങ്ങളും വര്‍ഗീയകാര്‍ഡുമായി രംഗത്തെത്തിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കേരളം മുഴുവും ബി ജെ പിയുമായി രഹസ്യകൂട്ടുകച്ചവടം നടത്തുന്നത് സി പി എമ്മും ഇടതുമുന്നണിയുമാണ്.    പലയിടത്തും ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ എന്ന  ലേബലില്‍ രംഗത്തിറക്കിയിരിക്കുന്നവര്‍ ബി ജെ പിയുടെ…

    Read More »
  • NEWS

    ഒറ്റയ്ക്കുള്ള ജീവിതത്തിൽ മകൾ കൂട്ടിരുന്ന കഥ ,ഷിബില എസ് ദാസിൻറെ കുറിപ്പ് വൈറൽ ആകുമ്പോൾ

    ഒറ്റയ്ക്ക് കുഞ്ഞുങ്ങളെ വളർത്തേണ്ടി വരുന്ന അമ്മമാരുടെ വിഷമതകളും തിരിച്ചു വരവും കുറിക്കുന്നു ഷിബില എസ് ദാസ് എന്ന യുവതി .സോഷ്യൽ മീഡിയ കൂട്ടായ്മ ആയ :ദ മലയാളി ക്ലബ് “ൽ ആണ് ഷിബില തന്റെ കഥ പറയുന്നത് . ഷിബിലയുടെ കുറിപ്പ് – ‘നഷ്ടങ്ങളുടെ കണക്കുകൾ എനിക്ക് പറയാൻ അറിയില്ല. പ്രസവത്തിനു ശേഷം വണ്ണം വെച്ചതിന്റ പേരിൽ ഒരുപാടു അവഗണനയും മോശപ്പേട്ട വാക്കുകളും കേട്ട് എല്ലാ പെൺകുട്ടികളേയും പോലെ ഞാനും ജീവിച്ചു ഒടുവിൽ സ്വന്തം പാതി ജീവനായവൻ ചതിച്ചു എന്ന തിരിച്ചറിവിൽ ഡിവോഴ്സ് നേടിയെടുത്തു. അതിനിടക്ക് ന്‍റെ മാലാഖയെ നേടിയെടുക്കാനുള്ള യുദ്ധമായിരുന്നു. എന്‍റെ മകൾ അവൾ എനിക്ക് ഇന്ന് നല്ല കൂട്ടുകാരിയാണ്. അതിലുപരി എന്നെ മനസിലാക്കാൻ അവളെക്കാൾ മറ്റാർക്കും സാധിച്ചിട്ടില്ല. പപ്പയെ പോലെ ആയതുകൊണ്ടാണ് ഇത്രയും സുന്ദരി, അമ്മയെ പോലെ ആയിരുന്നെങ്കിൽ ഒരു ഭംഗിയും ഉണ്ടാവില്ലായിരുന്നു എന്ന് എന്‍റെ മകളോട് പറയുമ്പോൾ 7 വയസു മാത്രം പ്രായം ഉള്ള എന്‍റെ മാലാഖ…

    Read More »
  • TRENDING

    കൺകഷൻ സബ്സ്റ്റിട്യൂട്ട് വിവാദവും ക്രിക്കറ്റും -ദേവദാസ് തളാപ്പ്

    ഇന്ത്യ -ഓസ്‌ട്രേലിയ ആദ്യ ട്വന്റി -ട്വന്റി മത്സരത്തെ മാധ്യമ ശ്രദ്ധയിൽ കൊണ്ട് വന്ന ഒരു കാര്യം കൺകഷൻ സബ്സ്റ്റിട്യൂട്ട് വിവാദമാണ്.എന്താണ് കൺകഷൻ സബ്സ്റ്റിട്യൂട്ട്?ദേവദാസ് തളാപ്പിന്റെ വിശകലനം.

    Read More »
  • NEWS

    പരാജയ ഭീതിയാല്‍ മുഖ്യമന്ത്രി വര്‍ഗീയതയെ കൂട്ടുപിടിക്കുന്നു:മുല്ലപ്പള്ളി

    പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതെയും പോസ്റ്ററുകളില്‍ പോലും മുഖം കാണിക്കാതെയും ജനങ്ങളില്‍ നിന്നും പലായനം ചെയ്ത മുഖ്യമന്ത്രി വികസന നേട്ടങ്ങളെ കുറിച്ച് ഒന്നും പറയാനില്ലാത്തിനാല്‍ പരാജയ ഭീതി കൊണ്ട് വര്‍ഗീയതെ കൂട്ടുപിടിച്ച് വിലാപം നടത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയ ശക്തികളുമായി തരാതരം സഖ്യമുണ്ടാക്കിയവരാണ് സിപിഎം.തദ്ദേശതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ പാര്‍ട്ടികളുമായി രഹസ്യ ധാരണ ഉണ്ടാക്കിയാണ് സിപിഎം മുന്നോട്ട് പോകുന്നത്. സംസ്ഥാനത്ത് 2500 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്നത് സിപിഎമ്മിനെ സഹായിക്കാനാണ്.താന്‍ തുടര്‍ച്ചായി ഈ ആരോപണം ഉന്നയിച്ചിട്ടും സിപിഎമ്മിന്റെയും ബിജെപിയുടെയും നേതൃത്വം ഇതിന് മറുപടി നല്‍കാന്‍ തയ്യാറാകാത്തത് ഇരുവരും തമ്മിലുള്ള ധാരണയ്ക്ക് തെളിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമീപകാലത്ത് കേരളം കേട്ട ഏറ്റവും വലിയ തമാശയാണ്. സ്വന്തം അടിത്തറ ഇളകുമ്പോള്‍ കാലങ്ങളായി സിപിഎം ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെ വാരിപ്പുണരും.പരാജയം തുറിച്ചു നോക്കുമ്പോഴാണ് വാര്‍ഗീയ കാര്‍ഡ് സിപിഎം ഇറക്കുന്നത്. കോണ്‍ഗ്രസിന് ബിജെപിയുമായി ഏതെങ്കിലും വിദൂര ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിക്ക്…

    Read More »
Back to top button
error: