പത്തു വർഷത്തിനിടയിൽ നാല് വീട്, സക്കീർഹുസൈന് കുരുക്കായി സിപിഐഎം റിപ്പോർട്ട്

എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കളമശ്ശേരി ഏരിയ സെക്രട്ടറിയുമായ സക്കീർഹുസൈൻ പത്തുവർഷത്തിനിടെ കളമശ്ശേരി മേഖലയിൽ നാല് വീടുകൾ വാങ്ങിയെന്ന് സിപിഎം റിപ്പോർട്ട്. എറണാകുളം ജില്ലാ കമ്മിറ്റിയുടെതാണ് റിപ്പോർട്ട്.

പാർട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര നടത്തിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ദുബായിലേക്ക് പറഞ്ഞു പോയത് ബാങ്കോക്കിലേക്ക് ആണെന്നാണ് റിപ്പോർട്ട് പറയുന്നത്.

അടുത്തിടെയാണ് പാർട്ടി സക്കീർഹുസൈനെ സസ്പെൻഡ് ചെയ്തത്. വീടും സ്ഥലവും തുടർച്ചയായി വാങ്ങിക്കൂട്ടുന്നത് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന് അറിഞ്ഞിട്ടും 2018ൽ വീണ്ടും പുതിയൊരു വീടു കൂടി വാങ്ങി. ഇതിന് 75 ലക്ഷം രൂപയാണ് വില.

സക്കീർ ഹുസൈനനെ ആറുമാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് ശരിവെച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനം എന്ന ആരോപണത്തിന്മേൽ ജില്ലാകമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സക്കീർ ഹുസൈനെതിരെ കളമശ്ശേരി സ്വദേശി ഇ ഡിക്ക് പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *