Month: December 2020

  • NEWS

    മോദിയുടെ വാരണാസിയിൽ രണ്ട് സീറ്റും നഷ്ടപ്പെട്ട് ബിജെപി ,പത്തുകൊല്ലത്തിനിടെ ഇതാദ്യം

    ഉത്തർപ്രദേശ് നിയമസഭയുടെ ഉപരി സഭയായ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിൽ രണ്ടു സീറ്റും നഷ്ടപ്പെട്ട് ബിജെപി .പത്ത് വർഷത്തിനിടെ ഇതാദ്യമായാണ് ഇവിടെ ബിജെപി തോൽക്കുന്നത് . സമാജ്‌വാദി സ്ഥാനാർത്ഥികൾ ആണ് ഇവിടെ ജയിച്ചത് .തോൽവിയെ വലിയ തിരിച്ചടി ആയാണ് ബിജെപി കണക്കാക്കുന്നത് .വൻവിജയം എന്നാണ് സമാജ് വാദി പാർട്ടി നേതാക്കൾ പ്രതികരിച്ചത് .

    Read More »
  • NEWS

    എന്ത് കൊണ്ട് ഗോൾവാൾക്കറും ആർ എസ് എസും എതിർക്കപ്പെടണം ?പേര് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഒരന്വേഷണം

    രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ പുതിയ ക്യാമ്പസിനു ആർ എസ് എസ് നേതാവ് ഗോൾവാൾക്കറിന്റെ പേരിടാനുള്ള തീരുമാനം ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ് .ഈ പശ്ചാത്തലത്തിൽ ആർ എസ് എസിന്റെയും ഗോൾവാൾക്കറിന്റെയും പ്രവർത്തനവും വിചാരധാരയും വിലയിരുത്തുകയാണിവിടെ . ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം എന്ന് പറഞ്ഞത് ഏതെങ്കിലും ഒരു മതവിഭാഗം ഏറ്റെടുത്ത നടത്തിയ ഒരു പ്രക്ഷോഭമല്ല .അത് ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും സിഖുകളും മറ്റുള്ള വിഭാഗങ്ങളും എല്ലാം തോളോട് തോൾ ചേർന്ന് നടത്തിയ ഒരു ബൃഹത് സമരമാണ് .എല്ലാവരും മഹത്തായ ഏകോപിത ഇന്ത്യയ്ക്കായാണ് നിലകൊണ്ടത് .എന്നാൽ സംഘ പരിവാർ മതത്തിലൂടെ തങ്ങളിലേക്ക് അധികാരം ചുരുക്കാൻ ഉള്ള ശ്രമങ്ങൾ ആണ് നടത്തിയത് . 1925 സെപ്റ്റംബറിലെ വിജയദശമി ദിവസമാണ് മുൻ കോൺഗ്രസുകാരൻ ആയ കേശവ് ബലിറാം ഹെഡ്ഗേവാർ ആർ എസ് എസ് രൂപീകരിക്കുന്നത് .എന്തിനാണ് ഈ ഭൂമിയിൽ ആർ എസ് എസ് രൂപം കൊണ്ടത് ?അത് ആർ എസ് എസിന്റെ ഇതുവരെയുള്ള ചരിത്രം പറയും…

    Read More »
  • NEWS

    പ്രതീക്ഷയോടെ റഷ്യയുടെ വാക്‌സിന്‍ ജനങ്ങളിലേക്ക്

    കോവിഡെന്ന മഹാമാരിയെ പിടിച്ചു കെട്ടാനുള്ള വാക്‌സിന് വേണ്ടി ലോകത്താകമാനമുളള ആരോഗ്യ പ്രവര്‍ത്തകരും ഗവേഷകരും മാസങ്ങളായി പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. ഇതില്‍ ചിലത് വിജയം കണ്ടെത്തുകയും ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുന്ന നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവുമൊടുവില്‍ കേള്‍ക്കുന്ന പേര് റഷ്യയയുടേതാണ്. റഷ്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്പുട്‌നിക് 5 മുന്‍ഗണന ക്രമത്തില്‍ ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നാണ് റഷ്യയുടെ വാദം. ആളുകളില്‍ ഇപ്പോഴും വാക്‌സിന്‍ പരീക്ഷണം നടക്കുകയാണ്. വാക്‌സിന്റെ ആദ്യ രണ്ട് ഡോസ് സ്വീകരിക്കുവാന്‍ ആയിരത്തോളം പേരാണ് ഈ ആഴ്ചയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എത്ര ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നതാണ് റഷ്യയുടെ മുന്‍പിലുള്ള പുതിയ വെല്ലുവിളി. വാക്‌സിന്‍ സ്വീകരിക്കേണ്ടവര്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനമാണ് മോസ്‌കോയില്‍ ഒരിക്കിയിരിക്കുന്നത്. സ്‌കൂളിലും, ആരോഗ്യ, സാമൂഹികരംഗത്തും പ്രവര്‍ത്തിക്കുന്ന 13 ദശലക്ഷത്തോളം ആളുകള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് മോസ്‌കോ ഗവര്‍ണര്‍ സെര്‍ഗെയ് സോബിയാനിന്‍ അറിയിച്ചത്. ഓരോ വ്യക്തിക്കും രണ്ട് ഡോസ് വീതമാണ്…

    Read More »
  • NEWS

    തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാം അല്‍പം ജാഗ്രതയോടെ. കോവിഡ് കൊടുക്കുകയും വാങ്ങുകയുമരുത്

    തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാവരും വോട്ട് ചെയ്യേണ്ടതാണ്. എന്നാല്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കുകയും വേണം. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യയുണ്ട്. അതിനാല്‍ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന ഓരോരുത്തരും ശ്രദ്ധിച്ചാല്‍ ആ വ്യാപനത്തോത് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. എല്ലാവരും സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും നോക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ · വോട്ടിടാനായി വീട്ടില്‍ നിന്നിറങ്ങുന്നതു മുതല്‍ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിര്‍ബന്ധമായും…

    Read More »
  • NEWS

    കേരളത്തില്‍ രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

    കേരളത്തില്‍ വരുന്ന രണ്ട് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴക്കോട്, പാലക്കാട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

    Read More »
  • ബിജെപി സർക്കാർ ഏത് നാറിയുടെ പേരിട്ടാലും എനിക്ക് ഇന്നുമുതൽ അത് ഡോ.പൽപ്പുവിന്റെ പേരിലുള്ള സ്ഥാപനമാണ്:അഡ്വ .ഹരീഷ് വാസുദേവൻ

    പേരിടൽ – പ്രതിരോധം എങ്ങനെ? ഒരു സ്ഥാപനത്തിന്റെ പേരിടലിന്റെ മാനദണ്ഡം അധികാരത്തിന്റെ ധാർഷ്ട്യം മാത്രമാണെന്ന് ആണല്ലോ RSS ഉം BJP യും പറയാതെ പറയുന്നത്. അതുകൊണ്ടാണല്ലോ ഒരു ദേശവിരുദ്ധന്റെ, ശാസ്ത്രവിരുദ്ധന്റെ പേര് തിരുവനന്തപുരത്തെ ഏറ്റവും ശ്രദ്ധേയമായ ശാസ്ത്രസ്ഥാപനത്തിന് ഇടാൻ തീരുമാനിച്ചതും. ഉള്ള അധികാരം ഉപയോഗിച്ച് സംസ്ഥാന സർക്കാരിന് കേരളത്തിലെ മാലിന്യ ഓടകൾക്കു വേണമെങ്കിൽ നരേന്ദ്രമോദിയുടെയോ ഹർഷവർദ്ധന്റെയോ അവരുടെ അച്ഛന്റെയോ ഒക്കെ പേരിടാവുന്നതാണ്. പാടില്ലെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ലല്ലോ. പക്ഷെ അവർക്ക് അതുകൊണ്ടും മാറ്റമുണ്ടാകില്ല. ഒരു ഓടയുടെ പേരിൽ പോലും ജനങ്ങൾ സ്മരിക്കേണ്ട പേരുകളുമല്ല ഇതൊന്നും. ശാസ്ത്രത്തിനും ഗുണപരമായ സാമൂഹ്യമാറ്റത്തിനും എന്തെങ്കിലും സംഭാവന ചെയ്തവരുടെ പേര് വേണം സ്ഥാപനങ്ങൾക്കു ഇടണം എന്ന് അറിയാഞ്ഞിട്ടല്ലല്ലോ ഇക്കണ്ട ഊച്ചാളികളുടെ ഒക്കെ പേര് എഴുന്നള്ളിച്ചു കൊണ്ടുവരുന്നത്. ഇത് BJP ക്ക് മാത്രമല്ല, നാളെ ഏത് രാഷ്ട്രീയ പാർട്ടി അധികാരത്തിൽ വരുമ്പോഴും ഇമ്മാതിരി തോന്നിയവാസം കാണിച്ചാൽ നാം അംഗീകരിക്കരുത്. എങ്ങനെയാണ് നാം പ്രതിരോധിക്കുക? മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് കേരളത്തിന്റെ ഭൂരിപക്ഷ…

    Read More »
  • 24 മണിക്കൂറിനിടെ 36,011 കോവിഡ് കേസുകള്‍

    രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36, 011 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 96,44,222 ആയി ഉയര്‍ന്നു. നിലവില്‍ ഇന്ത്യയില്‍ 4,03,248 സജീവ കേസുകളാണുളളത്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 41,970 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 91,00,792 ആയി. 482 മരണമാണ് കോവിഡ് മൂലം സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1,40,182 ആയി ഉയര്‍ന്നു.

    Read More »
  • NEWS

    പ്രതീക്ഷയോടെ ഇന്ത്യ: 6 വാക്‌സിനുകള്‍ പരീക്ഷണത്തില്‍

    കോവിഡെന്ന മഹാമാരിയെ പിടിച്ചു കെട്ടാന്‍ ലോകം മുഴുവന്‍ ഒറ്റക്കെട്ടായി പോരാടുകയാണ്. കോവിഡിന് പ്രതിരോധ മരുന്ന് കണ്ടെത്താന്‍ ലോകത്തിന്റെ പലയിടങ്ങളിലായി ആരോഗ്യപ്രവര്‍ത്തകരും ഗവേഷകരും രാപ്പകലില്ലാതെ പരിശ്രമത്തിലാണ്. ഫൈസര്‍ വാക്‌സിന് വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയതും ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാനുള്ള അനുമതി ബ്രിട്ടണ്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നല്‍കിയതും വലിയ പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്. ഇന്ത്യയില്‍ വിവിധ ഘട്ടങ്ങളിലായി 6 വാക്‌സിനുകളാണ് പരീക്ഷണത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒരെണ്ണം സമീപഭാവിയില്‍ തന്നെ വിജയകരമായി പൂര്‍ത്തിയാക്കി ജനങ്ങളിലേക്ക് എത്തിക്കാന്‍ പറ്റുമെന്ന വിശ്വാസത്തിലാണ് അധികാരികളും ഗവേഷകരും. ഏതാനം ആഴ്ചക്കള്‍ക്കുള്ളില്‍ കോവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോധി കഴിഞ്ഞ ദിവസം പറഞ്ഞതും വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷ അര്‍പ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ പരീക്ഷണ റിപ്പോര്‍ട്ട് ഇനിയും ആയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷേ ഈ മാസം 10 ന് മുന്‍പ് ഇടക്കാല റിപ്പോര്‍ട്ട് സഹിതം അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് വാക്‌സിന്‍ ഉല്‍പ്പാദന കരാറുള്ള പൂണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട് ഇന്ത്യ…

    Read More »
  • NEWS

    സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസ് തന്റെ പക്കൽ നിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്ന് ചിട്ടി തട്ടിപ്പ് കേസ് പ്രതി

    ജയിലിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും കത്തെഴുതി ശാരദ ചിട്ടി തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുധിപ്ത സെൻ. തന്റെ പക്കൽ നിന്ന് പണം വാങ്ങിയവരുടെ പട്ടികയാണ് കത്തിലുള്ളത്.പട്ടികയിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസിന്റെ പേരും. കോടികളുടെ ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പ്രസിഡൻസി ജയിലിൽ ആണ് ഇപ്പോൾ സുധിപ്ത സെൻ ഉള്ളത്. മമതയുമായി ഇടഞ്ഞുനിൽക്കുന്ന സുവേന്തു അധികാരി ബിജെപിയിൽ ചേർന്ന മുകൾ റോയ് എന്നിവരുടെയൊക്കെ പേര് കത്തിലുണ്ട്. സുവേന്തു അധികാരി തന്നിൽനിന്ന് ആറ് കോടി രൂപ കൈപ്പറ്റിയെന്നാണ് സുധിപ്ത സെൻ ആരോപിക്കുന്നത്. മുകൾ റോയും തന്നിൽ നിന്ന് ധാരാളം പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സുധിപ്ത സെൻ ആരോപിക്കുന്നു. ഇവരെ കൂടാതെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി, സിപിഐഎം എംഎൽഎ സുജൻ ചക്രവർത്തി, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബിമൻ ബോസ് എന്നിവരുടെ പേരും കത്തിലുണ്ട്. ഇവരും ശാരദാ ഗ്രൂപ്പിൽനിന്ന് ആനുകൂല്യങ്ങൾ പറ്റിയിട്ടുണ്ടെന്ന്…

    Read More »
  • NEWS

    കേരള കോൺഗ്രസ് ബി എൽഡിഎഫ് വിടണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയും

    കേരള കോൺഗ്രസ് ബി എൽഡിഎഫ് വിടണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയും. പാർട്ടിയുടെ ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ജോണി മുക്കം വാർത്താകുറിപ്പിലൂടെ ആണ് ഈ ആവശ്യം ഉന്നയിച്ചത്. കേരള കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ള ഇടതുമുന്നണി നൽകിയ മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജിവെക്കണമെന്നും ജോണി ആവശ്യപ്പെട്ടു. ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്ന് രാജിവച്ച് ഇടതുമുന്നണിയിൽ ചേർന്ന കേരളാ കോൺഗ്രസ് ബിക്ക് മുന്നണിയിൽ വേണ്ട പ്രാതിനിധ്യമോ തദ്ദേശ തെരഞ്ഞെടുപ്പിൽ മതിയായ സീറ്റോ നൽകിയില്ലെന്ന് ജോണി ആരോപിക്കുന്നു. പാർട്ടിയുടെ എംഎൽഎയും വൈസ് ചെയർമാനുമായ കെ ബി ഗണേഷ് കുമാറിന്റെ വീട്ടിൽ കയറി പോലീസ് റെയ്ഡ് നടത്തിയത് പാർട്ടിയെ സമൂഹമധ്യത്തിൽ അപമാനിക്കാൻ വേണ്ടിയായിരുന്നു. ഈ സാഹചര്യത്തിൽ എൽഡിഎഫിൽ തുടരണമോ എന്ന് ആലോചിക്കണം എന്ന് ജോണി മുക്കം പറഞ്ഞു. ജോസ് കെ മാണി ഇടതുമുന്നണിയിലെ എത്തിയതോടെ കേരള കോൺഗ്രസ്‌ ബിയ ഇടതുമുന്നണി തഴയുകയാണ് എന്നും ജോണി മുക്കം ആരോപിച്ചു.നേരത്തെ പാലക്കാട്‌ ജില്ലാ കമ്മിറ്റിയും ഈ…

    Read More »
Back to top button
error: