രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 138 ദിവസത്തിന് ശേഷം 4.03 ലക്ഷമായി കുറഞ്ഞു
ആകെ രോഗമുക്തരുടെ എണ്ണം 91 ലക്ഷം കവിഞ്ഞു.രാജ്യത്ത് ദശലക്ഷം പേരിലെ രോഗബാധിതരുടെ എണ്ണം കഴിഞ്ഞ വാരം ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍
രാജ്യത്ത് കോവിഡ് 19 ചികിത്സയിലുള്ളവരുടെ എണ്ണം 4.03 ലക്ഷമായി (4,03,248) കുറഞ്ഞു. 138 ദിവസത്തിനുശേഷമാണ് എണ്ണം ഇത്രയും കുറയുന്നത്. 2020 ജൂലൈ 21 ന് 4,02,529 ആയിരുന്നു ഇതിനുമുമ്പ് ഇതിനേക്കാള്‍ കുറവുണ്ടായിരുന്നത്.
പ്രതിദിന രോഗബാധിതരേക്കാള്‍ രോഗമുക്തര്‍ എന്ന പ്രവണത കഴിഞ്ഞ ഒന്‍പത് ദിവസമായി തുടരുകയാണ്. നിലവില്‍ രാജ്യത്തെ ആകെ രോഗബാധിതരുടെ 4.18% മാത്രമാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 36,011 പേര്‍ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയപ്പോള്‍ 41,970 പേര്‍ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 6,441-ന്റെ കുറവിനും ഇതു കാരണമായി.
കഴിഞ്ഞ ഏഴു ദിവസത്തെ കണക്കുപ്രകാരം രാജ്യത്ത് ദശലക്ഷത്തിലെ രോഗബാധിതര്‍ 186 ആണ്. ഇത് ലോകത്തിലെ ഏറ്റവും കുറഞ്ഞനിരക്കുകളിലൊന്നാണ്.
രോഗമുക്തി നിരക്ക് 94.37 ശതമാനമായി വര്‍ധിച്ചു.
ആകെ രോഗമുക്തരുടെ എണ്ണം 91 ലക്ഷം (91,00,792) കടന്നു. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ധിച്ച് 87 ലക്ഷത്തോട് (86,97,544) അടുത്തു.
പുതുതായി രോഗമുക്തരായവരുടെ 76.6% 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. മഹാരാഷ്ട്രയിലാണ് കൂടുതല്‍. 5,834 പേര്‍. കേരളത്തില്‍ 5,820 ഉം ഡല്‍ഹിയില്‍ 4,916 ഉം പേര്‍ രോഗമുക്തരായി.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ കേസുകളില്‍ 75.70% 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തില്‍ 5,848-ഉം മഹാരാഷ്ട്രയില്‍ 4,922-ഉം ഡല്‍ഹിയില്‍ 3,419-ഉം പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 482 മരണവും രേഖപ്പെടുത്തി. ഇതില്‍ 79.05% 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. മഹാരാഷ്ട്രയിലാണ് കൂടുതല്‍ (95 മരണം). ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ യഥാക്രമം 77 ഉം 49 ഉം പേരുടെ മരണം കോവിഡ് ബാധിച്ചെന്നു തിരിച്ചറിഞ്ഞു.
ആഗോളതലത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍, കഴിഞ്ഞ ആഴ്ചയില്‍ ദശലക്ഷംപേരിലെ പ്രതിദിനമരണ സംഖ്യ യില്‍ ലോകരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഏറ്റവും കുറവാണ്. ദശലക്ഷത്തില്‍ 3 മരണമാണ് ഇന്ത്യയിലുള്ളത്.