NEWS

ഒന്നാംഘട്ട തിരഞ്ഞെടുപ്പ്: പോലീസ് വിന്യാസം പൂര്‍ത്തിയായതായി ഡി.ജി.പി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ചൊവ്വാഴ്ച നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് കുറ്റമറ്റ രീതിയില്‍ സുരക്ഷയൊരുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ സുരക്ഷയൊരുക്കുന്നതിന് 16,159 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരില്‍ 66 ഡിവൈ.എസ്.പിമാര്‍, 292 ഇന്‍സ്പെക്ടര്‍മാര്‍, 1,338 എസ്.ഐ/എ.എസ്.ഐ മാർ എന്നിവരും സീനിയർ സിവിൽ പോലീസ് ഓഫീസർ, സിവിൽ പോലീസ് ഓഫീസർ റാങ്കിലുള്ള 15,272 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കൂടാതെ 1,404 ഹോം ഗാര്‍ഡുമാരേയും 3,718 സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരേയും ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ഇവര്‍ തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് നിശ്ചിത സ്ഥലങ്ങളില്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Back to top button
error: