ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നിലനില്‍ക്കുന്നത്. ഇപ്പോഴിതാ യൂറോപ്പില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്കു കൂടി വൈറസ്സ് സ്ഥിരീകരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇതോടെ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയവരുടെ എണ്ണം 25 ആയി. പൂണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനിയില്‍ നാല് പേര്‍ക്കും
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്കും രോഗം കണ്ടെത്തിയത്.
അതേസമയം, രോഗബാധിതരായ 25 പേരെയും പ്രത്യേകം നിരീക്ഷിച്ചുവരികയാണ്. ജനിതകമാറ്റം വന്ന കോവിഡ് വ്യാപനം തടയാന്‍ വന്‍ മുന്നൊരുക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 21,822 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.26,139 പേര്‍ രോഗമുക്തരായി. ഈതോടെ ആകെ 98,60,280 പേരാണ് രോഗമുക്തരായത്. 2,57,656 പേര്‍ ചികിത്സയിലുണ്ട്. ആകെ രോഗബാധിതരുടെ എണ്ണം 1,02,66,674 ആയി. 24 മണിക്കൂറിനിടെ 299 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 1,48,738 ആയി.