NEWS
സുവേന്ദുവും 9 എംഎൽഎമാരും ബിജെപിയിൽ ,മമതയ്ക്ക് കനത്ത ആഘാതം,സിപിഐഎമ്മിനും മൂന്ന് എംഎൽഎമാർ നഷ്ടം ,ഒരു എംഎൽഎയെ കോൺഗ്രസിനും നഷ്ടം
തൃണമൂൽ കോൺഗ്രസിലെ രണ്ടാമൻ എന്നറിയപ്പെടുന്ന സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നു .പാർട്ടിയിലെ 5 എംഎൽഎമാരും ഒരു എംപിയും 3 സിപിഐഎം എംഎൽഎമാരും ഒരു കോൺഗ്രസ് എംഎൽഎയും ബിജെപിയിൽ ചേർന്നവരിൽ ഉൾപ്പെടുന്നു .കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ കൂറ്റൻ സമ്മേളനത്തിൽ ആണ് നേതാക്കൾ തട്ടകം വിട്ട് ബിജെപിയിൽ ചേർന്നത് .
സംസ്ഥാന നിയമസഭയിൽ 294 സീറ്റുകൾ ആണുള്ളത് .ഇതിൽ ഇരുനൂറില്പരം സീറ്റുകൾ ബിജെപി നേടുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു .അടുത്ത വർഷമാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് .
മിഡ്നാപൂരിൽ ആയിരക്കണക്കിന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും 50 തൃണമൂൽ കോൺഗ്രസ് നേതാക്കളും റാലിക്കെത്തി .തെരഞ്ഞെടുപ്പ് വരുമ്പോൾ മമതക്കൊപ്പം നേതാക്കൾ ആരും ഉണ്ടാകില്ലെന്ന് അമിത് ഷാ പറഞ്ഞു .ബിജെപി നേതാവ് കൈലാസ വിജയ് വർഗീയ അടക്കം സമ്മേളനത്തിൽ പങ്കെടുത്തു .