Month: November 2020

  • സഭാ തര്‍ക്കം: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തി

    യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ മൂന്നാംഘട്ട ചര്‍ച്ച നടത്തി. ഇരുവിഭാഗങ്ങള്‍ തമ്മില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതിന് അവര്‍ തന്നെ മുന്‍കൈ എടുക്കണം. സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലും ഒരിക്കലും ഉണ്ടാകരുതെന്നാണ് സര്‍ക്കാരിന്‍റെ താല്പര്യം. ആത്മീയാചര്യര്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണ്. സ്ഥിതിഗതിയില്‍ വലിയ പുരോഗതി ഉണ്ടായതില്‍ ഇരുവിഭാഗങ്ങളെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. യോജിപ്പിന്‍റെ മേഖലകള്‍ കണ്ടെത്താനുള്ള ചര്‍ച്ചയാണ് നടന്നത്. പരസ്പരം സംസാരിച്ച് പ്രശ്നപരിഹാരത്തിന് മുന്‍കൈ എടുക്കാനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയോട് യോഗത്തില്‍ പൊതുവെ അനുകൂല പ്രതികരണമാണ് ഉണ്ടായത്. പ്രശ്നം പരിഹരിക്കുന്നതിന് ആദ്യഘട്ടത്തില്‍ ഇരുസഭകളുമായി മുഖ്യമന്ത്രി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. രണ്ടാംഘട്ടമായി രണ്ടുകൂട്ടരെയും ഒന്നിച്ചിരുത്തിയും ചര്‍ച്ച നടത്തി. ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യുഹാനോന്‍ മാര്‍ ദിയസ്കോറസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോ. തോമസ് മാര്‍ അത്തനാസിയോസ് എന്നിവരും  യാക്കോബായ സഭയില്‍ നിന്ന് മെട്രോപ്പൊലിറ്റന്‍ ട്രസ്റ്റി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, സുന്നഹദോസ്…

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍ 370, ഇടുക്കി 204, പത്തനംതിട്ട 186, കാസര്‍ഗോഡ് 182, വയനാട് 151 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ആരിഫ ബീവി (73), നെടുമങ്ങാട് സ്വദേശി രാജന്‍ (54), മൈലക്കര സ്വദേശി രാമചന്ദ്രന്‍ നായര്‍ (63), വാമനപുരം സ്വദേശി മോഹനന്‍ (56), കരുമം സ്വദേശിനി സത്യവതി (67), കവലയൂര്‍ സ്വദേശി രാജു ആചാരി (58), കൊല്ലം കാരിക്കോട് സ്വദേശി ഉണ്ണികൃഷ്മന്‍ (83), എറണാകുളം കോതമംഗലം സ്വദേശിനി മേരി പൗലോസ് (64), ഗാന്ധിനഗര്‍ സ്വദേശി ചന്ദ്രകാന്ത് (64), ഊരുമന സ്വദേശി എന്‍.വി. ലിയോന്‍സ് (53), എറണാകുളം സ്വദേശിനി ശാന്ത (50), ആലുവ സ്വദേശിനി…

    Read More »
  • LIFE

    അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ ,ഫലമറിയാൻ വൈകും

    അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ വൈകും .ഏതെങ്കിലും ഒരു സ്ഥാനാർത്ഥിയ്ക്ക് വ്യക്തമായ ലീഡ് ഇല്ലാത്തതും വോട്ടെണ്ണാൻ ഉള്ള താമസവും ആണ് പ്രശ്നം .ഇതേ തുടർന്ന് കനത്ത സുരക്ഷയാണ് അമേരിക്കയിൽ ഉടനീളം ഏർപ്പാട് ആക്കിയിരിക്കുന്നത് . നിലവിലെ സ്ഥിതി അനുസരിച്ച് ജോ ബൈഡന് 238 ഇലക്ടറൽ വോട്ടും ട്രംപിന് 213 ഇലക്ടറൽ വോട്ടുമാണ് ഉള്ളത് .ജനകീയ വോട്ടുകളിൽ 50 % ബൈഡനും 48 .4 % ട്രംപിനുമാണുള്ളത് .ചാഞ്ചാടുന്ന സംസ്ഥാനങ്ങൾ ആണ് ഇരു സ്ഥാനാർഥികളെയും ആശങ്കപ്പെടുത്തുന്നത് . വിശദമായ റിപ്പോർട്ടുൾപ്പെടുന്ന വീഡിയോ കാണുക –

    Read More »
  • NEWS

    സിമ്പുവിനെ നൃത്തം പഠിപ്പിച്ച് ശരണ്യ; വൈറലായി ചിത്രങ്ങള്‍

    തെന്നിന്ത്യന്‍ താരം സിമ്പുവിന്റെ ന്യൂ ലുക്ക് ചിത്രങ്ങള്‍ കഴിഞ്ഞദിവസം വൈറലായിരുന്നു. ഇപ്പോഴിതാ താരം നൃത്തം പഠിക്കുന്ന ചിത്രങ്ങളാണ് വൈറലാവുന്നത്. നൃത്തം പഠിപ്പിക്കുന്നതോ മലയാളികളുടെ സ്വന്തം നടി ശരണ്യ മോഹന്‍. ഈശ്വരന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ശരണ്യയുടെ ശിഷ്യനായി സിമ്പു എത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം, വിവാഹം കഴിഞ്ഞതിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് ശരണ്യ. സ്വന്തമായി തുടങ്ങിയ നൃത്ത വിദ്യാലയവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. ഈശ്വരന്‍ എന്ന സിമ്പു ചിത്രം സംവിധാനം ചെയ്യുന്നത് സുശീന്ദ്രനാണ്. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സിമ്പു പ്രത്യക്ഷപ്പെടുന്നത്. ലോക്ക്ഡൗണില്‍ സിനിമയുടെ ചിത്രീകരണം നിലച്ചതോടെ 100 കിലോ കടന്ന ശരീരഭാരം കഠിനാധ്വാനത്തിലൂടെ ഭാരം കുറച്ച വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല ആ ചിത്രങ്ങളും വൈറലായിരുന്നു. സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജിന്റെ കീഴിലായിരുന്നു സിമ്പുവിന്റെ പരിശീലനം. സിമ്പുവിന്റെ വര്‍ക്കൗട്ടുകള്‍ ഇങ്ങനെയായിരുന്നു. പുലര്‍ച്ചെ 4.30 മുതല്‍ ജിം വര്‍ക്കൗട്ടുകള്‍ ആരംഭിക്കും. ആഴ്ചയില്‍…

    Read More »
  • NEWS

    സോണിയ സേന പറയു, എത്ര വായ മൂടിക്കെട്ടും നിങ്ങള്‍?, അര്‍ണബിന്റെ അറസ്റ്റില്‍ കങ്കണ

    റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ മഹാരാഷ്ട്രാ സര്‍ക്കാരിനെതിരെ ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്ററില്‍ വീഡിയോയിലൂടെയായിരുന്നു കങ്കണയുടെ രൂക്ഷപ്രകടനം പപ്പു സേന, പെന്‍ഗ്വിന്‍ സേന, സോണിയ സേന എന്നൊക്കെ വിളിക്കുമ്പോള്‍ നിങ്ങള്‍ക്ക് ദേഷ്യം വരുന്നുണ്ടോ എന്നും പ്രവര്‍ത്തിക്കുന്നത് ഇത്തരത്തില്‍ ആണെങ്കില്‍ നിങ്ങള്‍ സോണിേെയാോ സേന തന്നെയാണെന്നും കങ്കണ വീഡിയോയിലൂടെ പറഞ്ഞു. ‘മഹാരാഷ്ട്ര സര്‍ക്കാരിനോട് ഒരുകാര്യം ചോദിക്കാനുണ്ട്. ഇന്ന് നിങ്ങള്‍ അര്‍ണാബിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി. അയാളെ തല്ലിച്ചതച്ചു, തലമുടിയില്‍ വലിച്ച് വണ്ടിയിലേക്ക് കയറ്റി. എത്ര വീടുകള്‍ ഇതുപോലെ തകര്‍ക്കും നിങ്ങള്‍? ശബ്ദമുയര്‍ത്തുന്ന എത്ര തൊണ്ടകളെ അറുത്തുമാറ്റും. എത്ര പേരുടെ ശബ്ദങ്ങളെ നിങ്ങള്‍ അടിച്ചമര്‍ത്തും? സോണിയ സേന പറയു, എത്ര വായ മൂടിക്കെട്ടും നിങ്ങള്‍? ഈ ശബ്ദങ്ങളെല്ലാം ഉയര്‍ത്തെഴുന്നേല്‍ക്കും. ഞങ്ങള്‍ക്ക് മുമ്പ് നിരവധി പേര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ രക്തസാക്ഷികളായിട്ടുണ്ട്. നിങ്ങള്‍ ഞങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിച്ചാലും ഇനിയും ശബ്ദങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കും’- കങ്കണ ട്വീറ്റ് ചെയ്തു. 2018ല്‍ ഒരു ഇന്റീരിയര്‍ ഡിസൈനറായ…

    Read More »
  • NEWS

    വ്യാജ പ്രചാരണം :ദിലീപ് -മഞ്ജു വാര്യർ ദമ്പതികളുടെ മകൾ മീനാക്ഷിയുടെ പരാതിയിൽ കേസെടുത്ത് പോലീസ്

    ദിലീപ് -മഞ്ജു വാര്യർ ദമ്പതികളുടെ മകൾ മീനാക്ഷിയുടെ പരാതിയിൽ കേസെടുത്ത് ആലുവ പോലീസ് .സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസ് . തന്നെയും അച്ഛനെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യം വച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ ഉള്ളടക്കവുമായി വാർത്ത നൽകുകയും വ്യാജ പ്രചാരണം നടത്തുകയും ചെയ്തു എന്നാണ് മീനാക്ഷിയുടെ പരാതി .2020 ജൂലൈ ,ആഗസ്റ്റ് മാസം മുതൽ മീനാക്ഷി ‘അമ്മ മഞ്ജുവിന്റെ അടുത്തേക്ക് പോകുകയാണ് ,അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടിൽ നില്ക്കാൻ ബുദ്ധിമുട്ടാണ് ,അമ്മയുടെ വില ഇപ്പോഴാണ് മനസിലാവുന്നത് ,എന്നിങ്ങനെയായിരുന്നു വ്യാജ പ്രചാരണം എന്ന് മീനാക്ഷി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു . മീനാക്ഷിയുടെ പരാതിയ്ക്ക് പിന്നാലെ കഴിഞ്ഞ മാസം 28 നു ആലുവ പോലീസ് മൊഴിയെടുത്തു .നേരിട്ട് കേസ് എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ അനുവാദം തേടി കോടതിയെ സമീപിച്ചു .തുടർന്ന് കേസ് എടുത്ത് അന്വേഷണം നടത്താൻ കോടതി ആലുവ…

    Read More »
  • NEWS

    കോവിഡ് 19; ഒഡീഷയില്‍ ദീപാവലിക്ക് പടക്കങ്ങള്‍ക്ക് നിരോധനം

    കോവിഡ് വ്യാപനത്തിന്റെ പശ്താത്തലത്തില്‍ ഒഡീഷയില്‍ പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും ഒഡീഷ സര്‍ക്കാര്‍ വിലക്കി ഉത്തരവ് പുറപ്പെടുവിച്ചു. നവംബര്‍ 10 മുതല്‍ 30വരെയാണ് നിരോധനം. പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ അവ ദോഷകരമായി നൈട്രസ് ഓക്‌സൈഡ് സള്‍ഫര്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവ പുറത്തുവിടുന്നു. അത് കോവിഡ് രോഗികളുടെ ആരോഗ്യസ്ഥിതിയെ ദോഷമായി ബാധിക്കാന്‍ കാരണമാകുമെന്നതിനാലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ഒഡീഷ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് ദുരന്തനിവാരണ നിയമം 2005 പ്രകാരം നടപടിയെടുക്കുമെന്നും അതിനാല്‍ വിളക്കുകള്‍ കത്തിച്ച് ദീപാവലി ആഘോഷിക്കുകയെന്നും സര്‍ക്കാര്‍ ജനങ്ങളോട് നിര്‍ദേശിച്ചു.

    Read More »
  • NEWS

    സിപിഎമ്മിന്‌ വേണ്ടി കളത്തിലിറങ്ങാന്‍ എം.ആര്‍ മുരളി

    കേരളം വീണ്ടു ഇലക്ഷന്‍ ചൂടിലേക്ക് കടക്കുമ്പോള്‍ ജനവിധി ആര്‍ക്കൊപ്പം എന്ന ചര്‍ച്ച നാടൊട്ടാകെ തുടങ്ങി കഴിഞ്ഞു. ഭരണം പിടിക്കാന്‍ എന്തു തന്ത്രം പ്രയോഗിക്കാനും മുന്നണികള്‍ ഒരുക്കമാണ്. തള്ളേണ്ടവരെ തള്ളിയും കൊള്ളേണ്ടവരെ കൊണ്ടും ഇലക്ഷന്‍ ജയിക്കുക എന്നത് മാത്രമാണ് മുന്നണികളുടെ ഇപ്പോഴത്തെ അജണ്ട. അക്കൂട്ടത്തിലേറ്റവും പുതിയ രാഷ്ടീയ നീക്കമാണ് ഷൊര്‍ണൂരില്‍ അരങ്ങേറുന്നത്. നേതൃത്വത്തോട് തെറ്റി പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയ എം.ആര്‍ മുരളി വീണ്ടും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാനെത്തുന്ന വാര്‍ത്ത ഏറെ കൗതുകത്തോടെയാണ് ഏവരും നോക്കി കാണുന്നത്. 15 വര്‍ഷത്തിന് ശേഷമാണ് മുരളി പാര്‍ട്ടി ടിക്കറ്റില്‍ വിധി തേടാനിറങ്ങുന്നത്. മുരളിയുടെ മടക്കം രാഷ്ട്രീയ ചരിത്രത്തിലെ തന്നെ അപൂര്‍വ്വ നിമിഷങ്ങളിലൊന്നായി കരുതാം. ഒരുവശത്ത് ചേരിപ്പോരും മറുവശത്ത് ബിജെപി കളം പിടിക്കുന്നതുമാണ് മുരളിയെ മുന്നില്‍ നിര്‍ത്തി കളിക്കാം എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടിയെക്കൊണ്ടെത്തിച്ചതെന്ന് വേണം കരുതാന്‍ 2005 ല്‍ സിപിഎം പാര്‍ട്ടിക്ക് വേണ്ടി മത്സരിച്ച മുരളി വിജയിച്ചിരുന്നു. നഗരസഭ ചെയര്‍മാനായി സ്ഥാനത്തിിരിക്കുമ്പോളാണ് മുരളി പാര്‍ട്ടി വിട്ട് പുറത്തേക്ക്…

    Read More »
  • NEWS

    സ്വയം ജഡ്ജി ചമഞ്ഞ അർണാബിനെ പോലീസ് പിടിച്ചത് അടുക്കള വഴി ഓടാൻ ശ്രമിക്കുന്നതിനിടെ ,മുതലക്കണ്ണീരുമായി അമിത്ഷായും

    അർണാബ് ഗോസാമിയെ എല്ലാവർക്കും അറിയാം .ടെലിവിഷൻ സ്റ്റുഡിയോയിലെ മജിസ്‌ട്രേറ്റും ജഡ്ജിയുമൊക്കെ ആണ് അദ്ദേഹം .എന്നാൽ സ്റ്റുഡിയോയിലെ പുലി പൊലീസിനെ കണ്ട് കണ്ടം വഴി ഓടി എന്നാണ് പുതിയ കഥ . പോലീസുമായി തർക്കിക്കാനും കടന്നു കളയാനുമായിരുന്നു അര്ണാബിന്റെ പ്ലാൻ .മൊബൈൽ ഫോൺ ഓണാക്കി വച്ച് ഷൂട്ട് ചെയ്യാനും ശ്രമമുണ്ടായി .എന്നാൽ പോലീസ് ഇത് കൈയ്യോടെ പിടിച്ചു .ഇതിനെ പോലീസ് തന്നെ കൈയ്യേറ്റം ചെയ്തു എന്നാണ് റിപ്പബ്ലിക് ടി വി വ്യാഖ്യാനിച്ചത് . ഇതിന്റെ ചില എഡിറ്റഡ് ഫുട്ടെജുകൾ റിപ്പബ്ലിക് ടിവി സംപ്രേഷണം ചെയ്തു .ടെലിവിഷൻ ചർച്ചകളിൽ മറ്റുള്ളവരെ പറയാൻ അനുവദിക്കാത്ത , അവർ പറയുന്നത് കേൾക്കാൻ തയ്യാറാകാത്ത അർണാബിന് താൻ പറയുന്ന തൊടുന്യായങ്ങൾ പോലീസ് കേൾക്കണമെന്നായിരുന്നു നിർബന്ധം .എന്നാൽ മുംബൈ പോലീസ് അർണാബിനെ ഒരു പാഠം പഠിപ്പിക്കാൻ തന്നെയാണ് തീരുമാനിച്ചത് . അർണാബ് അറസ്റ്റിലായതിൽ വിലപിക്കുന്നത് ബിജെപിക്കാരാണ് .ജനാധിപത്യത്തിന്റെ നഗ്നമായ ലംഘനം എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിനെ വിശേഷിപ്പിച്ചത്…

    Read More »
  • NEWS

    മനുഷ്യമാംസം തിന്നുന്ന പെണ്‍കുട്ടി; തരംഗമായി ഹ്രസ്വചിത്രം ‘ദ് ലേഡി’

    സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി ദ് ലേഡി എന്ന ഹ്രസ്വചിത്രം. സൗത്ത് ഇന്ത്യയിലെ ആദ്യത്തെ കാനിബല്‍ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വന്ദന,അശ്വിന്‍ കെ.ആര്‍ എന്നിവര്‍ ചേര്‍ന്നാണ്. കഥയും തിരക്കഥയും വന്ദന ഗിരി തന്നെയാണ് ഒരുക്കിയിരിക്കുന്നത്.വളരെ പെട്ടെന്ന് തന്നെ യൂട്യൂബിലൂടെ നിരവധി പ്രേക്ഷകരെ സ്വന്തമാക്കാന്‍ ഈ ചിത്രത്തിന് സാധിച്ചു. ഒറ്റരാത്രിയില്‍ ഷൂട്ട് ചെയ്ത തീര്‍ത്ത ചിത്രം പുതുമയാര്‍ന്ന പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും വേറിട്ട് നില്‍ക്കുന്നതാണ്. ഒരപകടത്തില്‍ പരുക്കേറ്റ് കാട്ടില്‍ അകപ്പെടുന്ന യുവാവ് ഒരു വീട്ടിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ആ വീട്ടില്‍ മനുഷ്യമാംസം തിന്നുന്ന െപണ്‍കുട്ടിയെയാണ് യുവാവ് കാണുന്നത്. ആ പെണ്‍കുട്ടിയില്‍ നിന്നും രക്ഷപ്പെടാന്‍ യുവാവ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പങ്കുവെയ്ക്കുന്നത്. ആമസോണ്‍പ്രൈമില്‍ ചിത്രം യുകെയിലും യുഎസിലും റിലീസ് ചെയ്തിരുന്നു. സ്റ്റാര്‍ട്ട് ക്യാമറ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വിപിന്‍ വാസുദേവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

    Read More »
Back to top button
error: