NEWS

കോവിഡ് 19; ഒഡീഷയില്‍ ദീപാവലിക്ക് പടക്കങ്ങള്‍ക്ക് നിരോധനം

കോവിഡ് വ്യാപനത്തിന്റെ പശ്താത്തലത്തില്‍ ഒഡീഷയില്‍ പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും ഒഡീഷ സര്‍ക്കാര്‍ വിലക്കി ഉത്തരവ് പുറപ്പെടുവിച്ചു. നവംബര്‍ 10 മുതല്‍ 30വരെയാണ് നിരോധനം.

പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ അവ ദോഷകരമായി നൈട്രസ് ഓക്‌സൈഡ് സള്‍ഫര്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവ പുറത്തുവിടുന്നു. അത് കോവിഡ് രോഗികളുടെ ആരോഗ്യസ്ഥിതിയെ ദോഷമായി ബാധിക്കാന്‍ കാരണമാകുമെന്നതിനാലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ഒഡീഷ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

Signature-ad

ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് ദുരന്തനിവാരണ നിയമം 2005 പ്രകാരം നടപടിയെടുക്കുമെന്നും അതിനാല്‍ വിളക്കുകള്‍ കത്തിച്ച് ദീപാവലി ആഘോഷിക്കുകയെന്നും സര്‍ക്കാര്‍ ജനങ്ങളോട് നിര്‍ദേശിച്ചു.

Back to top button
error: