Month: November 2020

  • NEWS

    ആശ്വാസനിധി പദ്ധതി മുഴുവന്‍ പേര്‍ക്കും ധനസഹായം നല്‍കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് 25,000 മുതല്‍ 2 ലക്ഷം വരെ ധനസഹായം

    തിരുവനന്തപുരം: അതിക്രമങ്ങള്‍ അതിജീവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിര ധനസഹായം നല്‍കുന്ന സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതിയിലൂടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം നല്‍കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ലൈംഗികാതിക്രമം, ആസിഡ് ആക്രമണം, ഗാര്‍ഹിക പീഡനം, ഹീനമായ ലിംഗവിവേചനം എന്നിങ്ങനെ അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്കാണ് ധനസഹായം നല്‍കുന്നത്. ഓരേ വിഭാഗത്തിന്റേയും തീവ്രതയനുസരിച്ച് 25,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെയാണ് ധനസഹായം അനുവദിക്കുന്നത്. 2018 ല്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ 204 പേര്‍ക്ക് 1,56,10,000 രൂപ അനുവദിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതിക്രമങ്ങളിലൂടെ അടിയന്തിരവും ഗുരുതരവുമായ ശാരീരിക മാനസിക ആരോഗ്യ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ ആശ്വാസമാകാനാണ് ഈ സര്‍ക്കാര്‍ ആശ്വാസനിധി പദ്ധതി നടപ്പാക്കിയത്. ഗാര്‍ഹിക പീഡനത്താലുണ്ടാകുന്ന ശാരീരികവും മാനസികവുമായ പരിക്കുകള്‍, മനുഷ്യക്കടത്തില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് 25,000 രൂപ മുതല്‍ 50,000 രൂപ വരെയും, പോക്‌സോ…

    Read More »
  • വാളയാര്‍ കേസ്‌; പ്രതിയായിരുന്ന യുവാവ്‌ തൂങ്ങിമരിച്ചനിലയില്‍

    പാലക്കാട്: വാളയാര്‍ കേസിലെ പ്രതിയായിരുന്ന യുവാവ്‌ തൂങ്ങിമരിച്ചനിലയില്‍. മൂന്നാം പ്രതിയായിരുന്ന പ്രദീപിനെയാണ് ആലപ്പുഴ വയലാറിലെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, തെളിവില്ലാത്തതിനാല്‍ പോക്‌സോ കോടതി പ്രദീപിനെ വെറുതെവിട്ടിരുന്നു. വളയാര്‍ കേസിലെ പെണ്‍കുട്ടികളുടെ അമ്മയുടെ സമരത്തിന് പിന്നാലെ വിഷയം ചര്‍ച്ചയാവുമ്പോഴാണ് പ്രതിയെ ആത്മഹത്യ നിലയില്‍ കണ്ടെത്തയത്. കേരളത്തിന്റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണം. കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു എന്നിവരെയാണ് 2019 ഒക്ടോബര്‍ 25-ന് പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികള്‍ ഇവര്‍ തന്നെയാണെന്ന് തെളിയിക്കുന്നതില്‍ അന്വേഷണസംഘത്തിന് വീഴ്ച പറ്റി എന്ന് നിരീക്ഷിച്ചാണ് കോടതി പ്രതികളെ വെറുതെവിട്ടത്. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ അടക്കം കേസില്‍ അഞ്ച് പ്രതികള്‍ ഉണ്ടായിരുന്നു. മൂന്നാം പ്രതി പ്രദീപ്കുമാറിനെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. 2017…

    Read More »
  • സിബിഐക്ക് വിലങ്ങ്‌ ; പൊതുസമ്മത പത്രം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

    സംസ്ഥാനത്തെ കേസുകള്‍ അന്വേഷിക്കാന്‍ സിബിഐക്കുള്ള പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച തീരുമാനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന് മന്ത്രിസഭായോഗത്തില്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്. ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാരിനെ മറികടന്ന് സിബിഐ അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് അനുമതി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമായത്.കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടുന്നതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചതിനു പിന്നാലെയാണ് അന്വേഷണത്തിന് സിബിഐക്ക് മുന്‍കൂട്ടി നല്‍കിയിട്ടുള്ള പൊതു അനുമതി പിന്‍വലിക്കുന്നത്. എന്നാല്‍ നിലവിലെ സിബിഐയുടെ അന്വേഷണത്തെ ഇതു ബാധിക്കില്ല. സിബിഐക്ക് ഇനി മുതല്‍ കേസെടുക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കോടതിയുടേയോ അനുമതി തേടണം. ഡല്‍ഹി സ്‌പെഷല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ചാണ് സിബിഐ പ്രവര്‍ത്തിക്കുന്നത്. കേസുകള്‍ ഏറ്റെടുക്കുന്നതിന് ഓരോ സംസ്ഥാനത്തിലും അതതു സര്‍ക്കാരുകളുടെ അനുമതി വേണം. കേരളം ഉള്‍പ്പെടെ ഈ അനുമതി മുന്‍കൂട്ടി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുന്നത്. സിബിഐയുടെ ഇടപെടല്‍ നിയന്ത്രിക്കുന്നതിന് പൊതു സമ്മതം പിന്‍വലിക്കാന്‍ സിപിഎം…

    Read More »
  • TRENDING

    ഐപിഎൽ പ്ലെ ഓഫ്‌ റൗണ്ടിൽ സൺ‌ റൈസേഴ്സ് ഹൈദരാബാദ് കറുത്ത കുതിരകൾ -ദേവദാസ് തളാപ്പിന്റെ വിശകലനം

    ഐപിഎൽ പ്ലെ ഓഫ്‌ റൗണ്ടിൽ സൺ‌ റൈസേഴ്സ് ഹൈദരാബാദ് കറുത്ത കുതിരകൾ ആകുമെന്ന് വിലയിരുത്തൽ. ഇന്ത്യൻ യുവ പ്രതിഭകളുടെ തേരോട്ടമായിരുന്നു ഇത് വരെ ഉള്ള മത്സരങ്ങൾ. ദേവദാസ് തളാപ്പിന്റെ അവലോകനം.

    Read More »
  • NEWS

    കോഴ, കളളപ്പണക്കേസുകള്‍; പ്രതിപക്ഷത്തെ പൂട്ടാന്‍ സര്‍ക്കാര്‍

    പ്രതിപക്ഷത്തെ പൂട്ടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനെ സംബന്ധിച്ച സൂചനകള്‍ ലഭിച്ചുകഴിഞ്ഞു. പ്രതിപക്ഷനേതാവടക്കം പ്രതിപക്ഷത്തെ ഏഴ്‌പേരാണ് കോഴ, കളളപ്പണക്കേസുകളില്‍ അന്വേഷണവലയിലായിരിക്കുന്നത്.സോളാര്‍ ഉള്‍പ്പെടെയുളള പലതും യുഡിഎഫിന്റെ ഉറക്കം കെടുത്തുമ്പോഴാണ് പുതിയ ആരോപണങ്ങള്‍ ഉയരുന്നത്. ബാര്‍ ഉടമ ബിജു രമേശ് നല്‍കിയ പുതിയ വെളിപ്പെടുത്തലാണ് രമേശ് ചെന്നിത്തല, മുന്‍മന്ത്രിമാരായ കെ.ബാബു , വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് വഴി തുറന്നിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജിയും നിലവിലുണ്ട്. കോഴ വാങ്ങിയവരും കളളപ്പണമിടപാട് നടത്തിയവരും എംഎല്‍എമാരും ജനപ്രതിനിധികളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത് എന്നതാണിതിന്റെ പ്രത്യേകത. സ്വര്‍ണക്കടത്ത് കേസിന്റെ പേരില്‍ കേന്ദ്ര ഏജന്‍സികള്‍ നിരന്തരം പുകമറ സൃഷ്ടിക്കുമ്പോള്‍ കേരളത്തില്‍ പ്രതിപക്ഷത്തിനെതിരെ സര്‍ക്കാര്‍ നീങ്ങിയില്ല. മുന്‍മന്ത്രിയടക്കം പ്രതിയായിട്ടും നിയമവഴിമാത്രമാണ് തേടിയത്. അതേസമയം, അനില്‍ അക്കരെ എംഎല്‍എ നല്‍കിയ പരാതിയില്‍ വളരെ പെട്ടെന്ന് തന്നെ കേസെടുത്തു. സോളാര്‍, ബാര്‍ കേസുകള്‍ക്ക് വീണ്ടും ജീവന്‍ വെയ്ക്കുമ്പോള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാത്രമല്ല, മുന്‍മന്ത്രിമാകും എംഎല്‍എമാരും അടക്കം പ്രതികൂട്ടിലേക്ക് കയറേണ്ടി വരുന്നത് നിയമപരമായ ബാധ്യതയായി…

    Read More »
  • NEWS

    ഭാര്യയുടെ ദുരൂഹ മരണം: പഞ്ചായത്തംഗമായ ഭര്‍ത്താവ് അറസ്റ്റില്‍

    കുറ്റിക്കോല്‍: നാല് മക്കളുടെ അമ്മയായ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം പ്രസിഡണ്ടും പഞ്ചായത്തംഗവുമായ ജോസ് പാറതട്ടേലിനെയാ (46)ണ് ബേഡകം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസിന്റെയും എസ്.ഐ മുരളിധരന്റെയും നേതൃത്വത്തില്‍ പടന്നക്കാട് കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോവിഡ് കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. നാലു മക്കളെ ശിശുക്ഷേമ സമിതിയുടെ സഹായത്തോടെ കുട്ടികളുടെ അമ്മയുടെ കുടുംബത്തെ ഏല്‍പ്പിക്കുകയും ചെയ്തു. ജോസിന്റെ ഭാര്യ ജിനോ ജോസ് (35) കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സസയിലിരിക്കെ മരിച്ചത്. ജിനോയുടെ മരണകാരണം ഭർത്താവിൻ്റെ പീഡനം മൂലമാണെന്ന് കാട്ടി സഹോദരന്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജോസിനും അമ്മ മേരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനാല്‍ കസ്റ്റഡിയില്‍ എടുത്തിരുന്നില്ല. കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്നാണ് ഇവിടെയെത്തി ജോസിനെ അറസ്റ്റ് ചെയ്തത്. കാസര്‍കോട്…

    Read More »
  • NEWS

    വയനാട്ടിലെ മാവോയിസ്റ്റ് വെടിവെപ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

    കാസര്‍കോട്: ഇന്നലെ വയനാട്ടിൽ മാവോയിസ്റ്റിനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ദുരൂഹത കെട്ടുപിണഞ്ഞുകിടക്കുന്നുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇന്ന് രാവിലെ കാസര്‍കോട്ട് എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തില്‍ എട്ടാമത്തെ ആളെയാണ് വെടിവെച്ചുകൊന്നിരിക്കുന്നത്. ഇതില്‍ ധാരാളം ദുരൂഹതകള്‍ നിലനില്‍ക്കുന്നു. മാവോയിസ്റ്റ് ആണെങ്കില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടത്. അല്ലാതെ വെടിവെച്ചുകൊല്ലുകയല്ല. സംഭവ സ്ഥലത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ പോവാന്‍ പോലും അനുവദിച്ചില്ല. എല്ലാ വസ്തുതകളും പുറത്ത് വരണം. ഇതിന് ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ്. മജിസ്റ്റീരിയല്‍ അന്വേഷണം അല്ല വേണ്ടത് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന്റെ കാലത്തും മാവോയിസ്റ്റുകളെ നേരിട്ടിട്ടുണ്ട്. ഞാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് കൊടുത്ത നിര്‍ദ്ദേശം ഒരാളുടെയും ജീവന്‍ നഷ്ടപ്പെടരുത് എന്നാണ്. ഇന്നലത്തെ സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്നും ചെന്നിത്തല പറഞ്ഞു. സി.പി.എമ്മിന്റെ ജീര്‍ണതയുടെ ആഴം എത്രമാത്രം ഉണ്ട് എന്നതിന്റെ തെളിവാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ പുറത്ത് വന്നുകൊണ്ടിരിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളെന്ന്…

    Read More »
  • NEWS

    ദി ഗെയിം (നൈഷാബ് സി ഒരുക്കുന്ന ഹ്രസ്വചിത്രം)

    എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെനീഷ് മുഹമ്മദ് വാടാനപ്പള്ളി നിർമ്മിച്ച് റഫീഖ് പട്ടേരി രചന നിർവ്വഹിക്കുന്ന “ദി ഗെയിം ” എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്യുന്നത് നൈഷാബ് .സി ആണ്. പ്രശസ്ത ചലച്ചിത്ര നടന്മാരും തിരക്കഥാകൃത്തുക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണൻ , ബിബിൻ ജോർജ് , പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ തുടങ്ങിയവരുടെ എഫ് ബി പേജുകളിലൂടെയാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തത്. ട്രെയിലർ റിലീസ്, ഫ്ളവേഴ്സ് ടീവി കോമഡി ഉത്സവം ആർട്ടിസ്റ്റ് അൻഷാദ് അലിയുടെ ഫേസ്ബുക്ക് വഴിയും ചിത്രത്തിന്റെ റിലീസ്, പ്രശസ്ത താരം ആസിഫ് അലി, പ്രൊ.. കൺട്രോളർ ബാദുഷ എന്നിവരുടെ എഫ് ബി പേജുകളിലൂടെയുമായിരുന്നു. എല്ലാ ഗ്രാമത്തിലും കാണും ആ ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ തിരിച്ചറിയുന്ന ഒരു ചായക്കട. അത്തരത്തിലുള്ള ഒന്നാണ് ജോസഫേട്ടന്റെ ചായക്കട. അതിന് ചുറ്റും കുറെ ഗ്രാമീണ ജീവിതങ്ങളുണ്ട്. പുതിയ തലമുറയിലെ ഹൈടെക്കായ കുട്ടികളും ഈ ഗ്രാമത്തിലുണ്ട്. സ്വാഭാവികമായും അവരുടെ ചിന്തകളും പ്രവർത്തികളും അൽപ്പം ഹൈടെക്ക് തന്നെയാകും.…

    Read More »
  • NEWS

    അട്ടിമറി വിജയം തേടി ട്രമ്പ്, അമേരിക്കൻ ത്രില്ലർ

    അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഇഞ്ചോടിഞ്ച് മത്സരത്തിലേയ്ക്ക്. നിലവിലെ ഫലം അനുസരിച്ച് ജോ ബൈഡന് 224 വോട്ടും ഡോണൾഡ് ട്രമ്പിന് 213 വോട്ടും ആണ് ലഭിച്ചത്.101 വോട്ടുകളുടെ ഫലമാണ് വരാൻ ഉള്ളത്. മൊത്തം 23 സംസ്ഥാനങ്ങൾ ട്രമ്പ് നേടി എന്നാണ് റിപ്പോർട്ട്. ഇതിൽ ഫ്ലോറിഡയും ടെക്സസും നിർണായകമാണ്. ഇന്ത്യാന, കെന്റകി,മിസൗറി, ഓഹിയോ തുടങ്ങിയ ചാഞ്ചാടുന്ന സംസ്ഥാനങ്ങളും ട്രമ്പ് നേടി. ജോ ബൈഡൻ 18 സംസ്ഥാനങ്ങളിൽ ആണ് മേധാവിത്വം നേടിയത്. ഇതിൽ അദ്ദേഹത്തിന്റെ സംസ്ഥാനമായ ഡെലാവെയർ നിർണായക സംസ്ഥാനങ്ങൾ ആയ കാലിഫോർണിയ, ന്യൂയോർക്ക് എന്നിവയും ഉൾപ്പെടും.2016 ൽ ഹിലരി ക്ലിന്റൻ വിജയിച്ച സംസ്ഥാനങ്ങൾ ആണിവ. അരിസോണ, ജോർജിയ, മിഷിഗൻ, പെനിസിൽവാനിയ, വിസ്കോൻസിൻ തുടങ്ങിയ സംസ്ഥാനങ്ങൾ ആണ് ഇനി നിർണായകം.270 ഇലക്ടറൽ വോട്ട് നേടുന്നയാൾ പ്രസിഡണ്ട് ആകും.

    Read More »
  • NEWS

    വിവാഹപ്രായം ഉയര്‍ത്തല്‍; മലബാറില്‍ ‘നിക്കാഹ്’ വര്‍ധിക്കുന്നു

    പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമുണ്ടെന്ന പ്രചരണത്തെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും വിലങ്ങുതടിയാണ് നേരത്തെയുളള കല്യാണമെന്ന് ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ അവകാശപ്പെടുന്നത് ഇത് സംസ്‌കാരത്തിന്റെ ഒരു ഭാഗമാണെന്നാണ്. പെണ്ണിന്റെ സ്വപ്‌നങ്ങള്‍ക്ക് എക്‌സ്‌പെയറി ഡേറ്റ് നിശ്ചയിക്കുന്ന സംസ്‌കാരത്തിനെതിരെ നില്‍ക്കുകയാണ് പുതുതലമുറയിലെ ഭൂരിഭാഗം യുവജനങ്ങളും. എന്നാല്‍ ഇപ്പോഴിതാ മലബാറിലെ സ്ഥിതി വ്യത്യസ്തമായിരിക്കുകയാണ്. നിയമം നടപ്പാക്കുന്നതിന് മുമ്പായി പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കുകയാണിവിടെ. വിവാഹപ്രായത്തെക്കുറിച്ചുളള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മലബാറില്‍ നിക്കാഹുകളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 18നും 21നും ഇടയിലുളള പെണ്‍കുട്ടികളുടെ നിക്കാഹുകളാണ് വ്യാപകമായി നടക്കുന്നത്. നിക്കാഹ് എന്നാല്‍ വിവാഹചടങ്ങുകള്‍ക്ക് പകരം മതപരമായ വിവാഹക്കരാറുകളാണ്. ഇത്തരത്തില്‍ നിക്കാഹ് നടത്തി വിവാഹചടങ്ങ് പിന്നീട് സംഘടിപ്പിക്കുന്നത് പതിവാണെങ്കിലും ഇപ്പോള്‍ നിക്കാഹുകളുടെ എണ്ണം വര്‍ധിച്ചതാണ് ശ്രദ്ധേയമായിരിക്കുന്നത്. ഭൂരിപക്ഷം മുസ്ലിം സംഘടനകളും വിവാഹപ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ മുസ്ലീം ലീഗിന്റെ വനിതാ…

    Read More »
Back to top button
error: