TRENDING

മനുഷ്യമാംസം തിന്നുന്ന പെണ്‍കുട്ടി; തരംഗമായി ഹ്രസ്വചിത്രം ‘ദ് ലേഡി’

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി ദ് ലേഡി എന്ന ഹ്രസ്വചിത്രം. സൗത്ത് ഇന്ത്യയിലെ ആദ്യത്തെ കാനിബല്‍ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വന്ദന,അശ്വിന്‍ കെ.ആര്‍ എന്നിവര്‍ ചേര്‍ന്നാണ്. കഥയും തിരക്കഥയും വന്ദന ഗിരി തന്നെയാണ് ഒരുക്കിയിരിക്കുന്നത്.വളരെ പെട്ടെന്ന് തന്നെ യൂട്യൂബിലൂടെ നിരവധി പ്രേക്ഷകരെ സ്വന്തമാക്കാന്‍ ഈ ചിത്രത്തിന് സാധിച്ചു. ഒറ്റരാത്രിയില്‍ ഷൂട്ട് ചെയ്ത തീര്‍ത്ത ചിത്രം പുതുമയാര്‍ന്ന പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും വേറിട്ട് നില്‍ക്കുന്നതാണ്.

ഒരപകടത്തില്‍ പരുക്കേറ്റ് കാട്ടില്‍ അകപ്പെടുന്ന യുവാവ് ഒരു വീട്ടിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ആ വീട്ടില്‍ മനുഷ്യമാംസം തിന്നുന്ന െപണ്‍കുട്ടിയെയാണ് യുവാവ് കാണുന്നത്. ആ പെണ്‍കുട്ടിയില്‍ നിന്നും രക്ഷപ്പെടാന്‍ യുവാവ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പങ്കുവെയ്ക്കുന്നത്.

ആമസോണ്‍പ്രൈമില്‍ ചിത്രം യുകെയിലും യുഎസിലും റിലീസ് ചെയ്തിരുന്നു. സ്റ്റാര്‍ട്ട് ക്യാമറ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വിപിന്‍ വാസുദേവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button