NEWS

കൊല്ലത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ച് മുത്തച്ഛന്‍

കൊല്ലം: പതിമൂന്നുകാരിയെ മുത്തച്ഛന്‍ പീഡിപ്പിച്ചു. കൊല്ലം കടയ്ക്കലാണ് സംഭവം. പെണ്‍കുട്ടിക്ക് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പീഡനവിവരം അറിഞ്ഞത്. സംഭവത്തില്‍ കടയ്ക്കല്‍ പാങ്ങലുകാട് ഓട്ടോ ഡ്രൈവറായ 60കാരനാണ് സ്വന്തം പേരക്കുട്ടിയെ പീഡിപ്പിച്ചത്.

പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടി നിലവില്‍ വീട്ടുകാരുടെ സംരക്ഷണയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button