സ്കൂളുകളും ആരാധനാലയങ്ങളും തുറക്കാനൊരുങ്ങി മഹാരാഷ്ട്ര
മുംബൈ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളുകളും ആരാധനാലയങ്ങളും തുറക്കാനൊരുങ്ങി മഹാരാഷ്ട്ര. ദീപാവലിക്ക് ശേഷം തുറക്കാനാണ് തീരുമാനം. ഒമ്പതാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസ് തുടങ്ങുക. സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍
വിവിധ വകുപ്പുകളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും ക്ലാസ്സുകള്‍ ആരംഭിക്കുക. ആര്‍ടി പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവായ അധ്യാപകര്‍ക്ക് മാത്രമേ ക്ലാസിലേത്താനാകൂ. തെര്‍മ്മല്‍ സ്കാനിങ് നടത്തി മാത്രമേ ഓരോ വിദ്യാര്‍ത്ഥിയേയും ക്ലാസിനുളളിലേക്ക് പ്രവേശിപ്പിക്കൂ. നവംബര്‍ 17 മുതല്‍ 22 വരെ എല്ലാ അധ്യാപകര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തും.
അതേസമയം, സ്കൂളുകളില്‍ ക്ലാസ്സുകള്‍ തുടങ്ങാന്‍ സ്കൂള്‍ അധികൃതരേയും വിദ്യാര്‍ത്ഥികളേയും നിര്‍ബന്ധിക്കുകയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.