അമ്മയും മൂന്ന് കുട്ടികളും വീടിനുളളില്‍ മരിച്ചനിലയില്‍

മലപ്പുറം: അമ്മയും മൂന്ന് ആണ്‍കുട്ടികളും വീടിനുളളില്‍ മരിച്ചനിലയില്‍.
രഹ്ന, മക്കളായ ആദിത്യന്‍, (12 ) അര്‍ജുന്‍ (10) ഏഴു വയസകാരനായ അനന്തു എന്നിരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലപ്പുറം പോത്തുകല്ല് തൊട്ടുമുടിയിലാണ് സംഭവം. ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ രഹ്നയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ വിഷം അകത്തുചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. പോത്തുകല്‍ പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *