NEWS
ബാർ കോഴ :രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണത്തിന് സർക്കാർ
ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണവുമായി സർക്കാർ .ഇത് സംബന്ധിച്ച ഫയൽ അനുമതിക്കായി ഗവർണർക്ക് കൈമാറി .രമേശ് ചെന്നിത്തല ,കെ ബാബു ,വി എസ് ശിവകുമാർ എന്നിവർക്ക് പണം കൈമാറി എന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം .
പൂട്ടിക്കിടക്കുന്ന 418 ബാറുകൾ തുറക്കുന്നതിനായി കഴിഞ്ഞ യുഡിഎഫ് സർക്കാർ 10 കോടി രൂപ പിരിച്ചെടുത്തുവെന്നും ഇതിൽ ഒരു കോടി രൂപ രമേശ് ചെന്നിത്തലയ്ക്കും 50 ലക്ഷം രൂപ കെ ബാബുവിനും 25 ലക്ഷം രൂപ വി എസ് ശിവകുമാറിനും നൽകി എന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ .
അന്വേഷണ പരിധിയിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടും എന്നതിനാലാണ് ഫയൽ വിജിലൻസിന്റെ ചുമതലയുള്ള സെക്രട്ടറി സഞ്ജയ് കൗൾ ഗവർണർക്ക് കൈമാറിയത് .ഗവർണർ കോവിഡ് സ്ഥിരീകരിച്ച് ചികില്‍സയിൽ ആയതിനാൽ ആണ് തീരുമാനം വൈകുന്നത് .