NEWS

ഏഴിമല നാവിക അക്കാദമിക്ക് നേരെ ബോംബ് ഭീഷണി

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിക്ക് നേരെ ബോംബ് ഭീഷണി. സിഖ് ടിബറ്റന്‍സ് ആന്‍ഡ് ജസ്റ്റീസ് എന്ന സംഘടനയുടെ പേരിലാണ് അക്കാദമി ബോംബ് വെച്ച് തകര്‍ക്കും എന്ന ഭീഷണി എത്തിയത്.

സംഭവത്തില്‍ നാഷണല്‍ ഡിഫന്‍സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം നാവിക അക്കാദമി അധികൃതര്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് ബോംബ് ഭീഷണി സന്ദേശം കൈമാറി. പയ്യന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.സി.പ്രമോദ് പരാതിയില്‍ കേസെടുക്കാന്‍ കോടതിയുടെ അനുമതി തേടി.

Signature-ad

ഇന്നലെ രാത്രി മുതല്‍ നാവിക അക്കാദമിക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കി പൊലീസ് പട്രോളിങ് ഊര്‍ജിതമാക്കി. വാഹന പരിശോധനയും നിരീക്ഷണവും ശക്തമാക്കി.

Back to top button
error: