NEWS

നടി ഗൗതമിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

ചെന്നൈ : നടി ഗൗതമിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍. പാണ്ഡ്യന്‍ എന്ന 28കാരനാണ് അറസ്റ്റിലായത്.

ഗൗതമിയും മകളും താമസിക്കുന്ന കൊട്ടിവാരത്തെ വീട്ടിലാണ് ഇയാള്‍ അതിക്രമിച്ച് കയറിയത്. തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം.

വീടിന്റെ മതില്‍ ചാടി അകത്ത് കടന്ന യുവാവിനെ വീട്ടുജോലിക്കാരനായ സതീഷ് ആണ് ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ സഹോദരന്‍ താരത്തിന്റെ വീട്ടില്‍ ജോലി ചെയ്തു വരികയാണെന്നും അയാളെ കാണാനായാണ് പാണ്ഡ്യന്‍ ഇവിടെയെത്തിയതെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയതിനും പൊതു സ്ഥലത്ത് അപമര്യാദയായി പെരുമാറിയത്തിനും യുവാവിനെതിരെ കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button