NEWS

24 മണിക്കൂറിനിടെ 45,882 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. 90,04,365 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 84.28 ലക്ഷം പേരും രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 4,43,794 പേര്‍ മാത്രമാണ് ചികില്‍സയിലുള്ളത്.

Signature-ad

രാജ്യത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1,32,162 ആയി ഉയര്‍ന്നു.മഹാരാഷ്ട്രയാണ് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് ബാധിച്ച സംസ്ഥാനം. 17,63,055 പേര്‍ക്കാണ് ഇവിടെ ഇതുവരെ രോഗം ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: