NEWS

ദുരൂഹ സാഹചര്യത്തിൽ കനാലിൽ യുവാവ് മരിച്ച നിലയിൽ

ദുരൂഹ സാഹചര്യത്തിൽ തൃശ്ശൂരിൽ യുവാവ് കനാലിൽ മരിച്ച നിലയിൽ .തിരുമുടിക്കുന്ന് വലിയ വീട്ടിൽ ഡേവിസിന്റെ മകൻ എബിന്റെ മൃതദേഹമാണ് കനാലിൽ നിന്ന് കണ്ടെടുത്തത് .33 വയസായിരുന്നു .

കൊരട്ടി പടിഞ്ഞാറേ അങ്ങാടിയിലെ കട്ടപ്പുറം – കാതിക്കുടം ജലസേചന കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് .അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ ആയിരുന്നു .

Signature-ad

ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി ആയിരുന്നു എബിനെന്നു പോലീസ് പറയുന്നു .ശരീരത്തിൽ മർദ്ദമേറ്റതെന്നു തോന്നിപ്പിക്കുന്ന പാടുകൾ ഉണ്ടെന്നും പോലീസ് പറഞ്ഞു .മുണ്ടും ഷർട്ടും സമീപത്ത് നിന്നുതന്നെ കിട്ടി .എബിനൊപ്പം കഴിഞ്ഞ ദിവസം കണ്ട യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം .

മൃതദേഹം ത്രിശൂർ മെഡിക്കൽ കോളേജിൽ ആണുള്ളത് .നാട്ടുകാരാണ് കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടടുത്തത് .

Back to top button
error: