NEWS

36ന്റെ പിറന്നാൾ മധുരത്തിന്റെ നിറവിൽ നയൻതാര, നിഴൽ ലോക്കേഷനിൽ ആഘോഷം

പുതിയ സിനിമയുടെ സെറ്റിൽ ജന്മദിനം ആഘോഷിച്ച് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര.നിഴൽ സിനിമയുടെ സെറ്റിലാണ് സഹതാരങ്ങൾക്കും അണിയറപ്രവർത്തകർക്കും ഒപ്പം താരം ഇത്തവണ പിറന്നാൾ ആഘോഷിച്ചത്.നടൻ കുഞ്ചാക്കോ ബോബൻ, സംവിധായകരായ അപ്പു എൻ ഭട്ടതിരി,ഫെലിനി, നിർമ്മാതാക്കളായ ജിനേഷ് ജോസ്, കുഞ്ഞുണ്ണി, ജിനു വി നാഥ്,ഡിക്സൺ പെടുത്താസ് അടക്കമുള്ളവർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.

മുപ്പത്തിയാറാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ‘നിഴലി’ലെ നയന്‍താരയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടത് ഇതിനോടകം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. നിഴലിന്റെ എറണാകുളത്തെ സെറ്റിലാണ് സഹപ്രവർത്തകർ നയൻസ് പിറന്നാൾ ആഘോഷം ഒരുക്കിയത്.

Back to top button
error: