NEWS

കണ്ടൈൻമെൻറ് സോണിൽ കർശന നിയന്ത്രണം ,.സിനിമാ ഹാളുകളും തിയ്യറ്ററുകളും 50 % ശേഷിയിൽ പ്രവർത്തിയ്ക്കാം,കേന്ദ്രത്തിന്റെ പുതിയ നിർദേശം

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡിസംബർ 1 മുതൽ പാലിയ്ക്കേണ്ട പുതിയ മാർഗ നിർദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചു .കണ്ടൈൻമെൻറ് സോണിൽ കർശന നിയന്ത്രണം ഉറപ്പ് വരുത്തുന്നതാണ് പുതിയ നിർദേശങ്ങൾ .വീടുകളിൽ കയറി ഇറങ്ങി നിരീക്ഷണം നടത്തണം .രോഗിയുടെ സമ്പർക്ക പട്ടികയിൽ 80 % പേരെയും 72 മണിക്കൂറിനുള്ളിൽ കണ്ടെത്തണം എന്നും കേന്ദ്രം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു .

ഉത്സവകാലത്ത് കോവിഡ് പടരുകയും ശൈത്യ കാലം ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കണ്ടൈൻമെൻറ് സോണിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണം .അവശ്യ സേവനങ്ങൾ ഒഴിക ഒന്നും പ്രവർത്തിക്കരുത് .

Signature-ad

കോവിഡ് സ്ഥിരീകരിക്കുന്നവരെ ചികിത്സാ കേന്ദ്രങ്ങളിലോ വീടുകളിലോ പാർപ്പിക്കണം .സിനിമാ ഹാളുകളും തിയ്യറ്ററുകളും 50 % ശേഷിയിൽ പ്രവർത്തിയ്ക്കാം .സാമൂഹ്യ, മത, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്‌കാരിക പരിപാടികള്‍ ഹാളിന്റെ 50 ശതമാനം ശേഷി മാത്രം ഉപയോഗിക്കാം .

Back to top button
error: