നിയന്ത്രണരേഖയില്‍ പാക് പ്രകോപനം; 2 ജവാന്‍മാര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: നിയന്ത്രണരേഖയിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. പ്രേം ബഹദൂര്‍ ഖത്രി, റൈഫിള്‍മെന്‍ സുഖ്ബീര്‍ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ജമ്മുകശ്മീര്‍ രജൗരിയിലെ സുന്ദര്‍ബാനി സെക്ടറിലാണ് പാക് പ്രകോപനമുണ്ടായത്.
കഴിഞ്ഞ വ്യാഴാഴ്ചയും ശനിയാഴ്ചയുമായി പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൂഞ്ചില്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
ഒക്ടോബര്‍ 6 വരെ 3589 വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നടത്തിയിട്ടുളളത്. 2019ല്‍ ഇത് 3168 ആയിരുന്നു. സെപ്തംബര്‍ മാസത്തിലാണ് ഏറ്റവുമധികം ലംഘനങ്ങളുണ്ടായത് 427 എണ്ണം.മാര്‍ച്ചില്‍ 411ഓഗസ്റ്റ് മാസത്തില്‍ 408ഉമായിരുന്നു. നവംബര്‍ 15ന് ഇന്ത്യ, പാകിസ്ഥാന്‍ ഹൈകമ്മീഷനിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പാകിസ്ഥാന്‍നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളെ അപലപിച്ചിരുന്നു.