NEWS
24 മണിക്കൂറില്‍ 46,963 കോവിഡ് കേസുകള്‍
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുകയാണ്.കഴിഞ്ഞ 24 മണിക്കൂറില്‍ 46,963 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് കേസുകള്‍ 81,84,082 ആയി ഉയര്‍ന്നു. 74,91,513 പേരാണ് ഇതുവരെ രോഗമുക്തരായി എന്ന വാര്‍ത്ത ആശ്വാസം നല്കുന്നു.
രാജ്യത്തു രോഗമുക്തി നിരക്ക് 91.54 ശതമാനമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 470 പേര് കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,22,111 ആയി.
നവംബര്‍ 1 വരെ 11,07,43,103 കോവിഡ് സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.