NEWS

കോവിഡ് രോഗി തൂങ്ങിമരിച്ചനിലയില്‍

തൃശൂര്‍: കോവിഡ് രോഗി തൂങ്ങിമരിച്ചനിലയില്‍. തൃശ്ശൂര്‍ മുതവറ സ്വദേശി പി.എന്‍.ശ്രീനിവാസന്‍ (58) ആണ് തൂങ്ങിമരിച്ചത്.

പാന്‍ക്രിയാസ് രോഗത്തിന് ചികിത്സ തേടിയാണ് ഇദ്ദേഹം മെഡിക്കല്‍ കോളജില്‍ എത്തിയത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കോവിഡ് വാര്‍ഡിലേക്ക് മാറ്റി. ഇന്ന് രാവിലെ മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

Back to top button
error: