NEWSTRENDING

കേരളത്തിൽ സ്‌കൂളുകൾ 15 ന് ശേഷം തുറന്നേക്കും

കോവിഡ് പ്രതിസന്ധിക്കിടയിലും സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച ആലോചനയുമായി സംസ്ഥാന സർക്കാർ .വിദ്യാഭ്യാസ വകുപ്പ് ഇതിനു ഒരുങ്ങിക്കഴിഞ്ഞു .ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും ചെയ്തു .

നയപരമായ തീരുമാനം എടുത്ത് കഴിഞ്ഞാൽ ഈ മാസം 15 ന് സ്‌കൂളുകൾ തുറക്കാം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് .10 ,12 ക്‌ളാസുകൾ തുറക്കാൻ ആണ് ആലോചന .കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സാമൂഹിക അകലം പാലിച്ചായിരിക്കും ക്‌ളാസുകൾ .

Signature-ad

ഒക്ടോബർ 15 ന് ശേഷം സ്‌കൂളുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു .എന്നാൽ സംസ്ഥാന സർക്കാർ മടിച്ചു .ഈ മേഖലയിലെ വിദഗ്ധരുമായി ആലോചിച്ചാവും സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനവും .

Back to top button
error: