NEWS

വിങ്ങിപ്പൊട്ടി പി എം വേലായുധൻ ,സുരേന്ദ്രനെതിരെ പൊട്ടിത്തെറി

ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെതിരെ വിങ്ങിപ്പൊട്ടിയും പൊട്ടിത്തെറിച്ചും ബിജെപി നേതാവ് പി എം വേലായുധൻ .ബിജെപി മുൻ സംസ്ഥാന ഉപാധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമാണ് പി എം വേലായുധൻ .

സംസ്ഥാന അധ്യക്ഷനാകാൻ കെ സുരേന്ദ്രന് വോട്ടുചെയ്ത ആളാണ് താൻ .എന്നാൽ സുരേന്ദ്രൻ തന്നെ വഞ്ചിച്ചെന്ന് പി എം വേലായുധൻ ആരോപിച്ചു .

മക്കൾ വളർന്നു അവർ ഒരു നിലയിൽ എത്തുമ്പോൾ മാതാപിതാക്കളെ വൃദ്ധസദനത്തിൽ ആക്കുന്ന അവസ്ഥയാണ് ഇപ്പോഴത്തേത് .തന്നെ പോലെ കുറെ പേർ വീട്ടിൽ ഇരിക്കുകയാണ് .ഈ വിഷമം പറയാൻ ആണ് സംസ്ഥാന അധ്യക്ഷനെ ഫോണിൽ വിളിച്ചത് .എന്നാൽ അദ്ദേഹം ഫോൺ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്തില്ല .തന്റെ മണ്ഡലം ആയ പെരുമ്പാവൂരിൽ രണ്ടു പ്രാവശ്യം വന്നുപോയിട്ടും സുരേന്ദ്രൻ തന്നെ കണ്ടില്ല .പരാതിയുണ്ടെങ്കിൽ തങ്ങൾക്ക് പറയാനുള്ള ഏക ആശ്രയം പ്രസിഡണ്ട് ആണ് .അത് കേൾക്കാൻ ഉള്ള ബാധ്യത സുരേന്ദ്രനുണ്ട് .”പി എം വേലായുധൻ വിങ്ങിപ്പൊട്ടി .

Back to top button
error: