NEWS

ഹോട്ടലുകളുടെ സ്റ്റാര്‍ പദവിക്ക് കോഴ വാങ്ങി; കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റില്‍, കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ റെയ്ഡ്‌

കൊച്ചി: കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.രാമകൃഷ്ണന്‍ അറസ്റ്റില്‍. ഹോട്ടലുകളുടെ സ്റ്റാര്‍ പദവിക്ക് കോഴ വാങ്ങിയ കേസിലാണ് സിബിഐ അറസ്റ്റ്. 7 ലക്ഷം രൂപ കണ്ടെടുത്തു. തമിഴ്‌നാട്ടിലും കൊച്ചിയിലും നടത്തിയ റെയ്ഡില്‍ 31 ലക്ഷം രൂപ പിടിച്ചെടുത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഹോട്ടലുകള്‍ കോഴ നല്‍കി സ്റ്റാര്‍ പദവി നേടിയെന്ന് സിബിഐയുടെ കണ്ടെത്തലിനെ തുടര്‍ന്ന് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റിലായത്.

തമിഴ്‌നാട്ടിലെ പഴനിയില്‍വച്ചായിരുന്നു അറസ്റ്റ് കേരളത്തില്‍ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്.അതേസമയം ചെന്നൈയിലെ ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇടനിലക്കാര്‍ വഴി കോഴ വാങ്ങിയെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.കൊവിഡ് മൂലം നിര്‍ത്തിവച്ച ക്ലാസിഫിക്കേഷന്‍ ഒരാഴ്ച മുന്‍പാണ് വീണ്ടും ആരംഭിച്ചത്. അന്വേഷണം പുരോഗമിക്കുകയാണ്.

Back to top button
error: