NEWS

കൊടും തണുപ്പിൽ സമര തീജ്വാലയേറ്റി കർഷക മാർച്ച് ,ജല പീരങ്കി ഉപയോഗിച്ച് പോലീസ് ക്രൂരത

കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ “ദില്ലി ചലോ “മാർച്ചുമായി കർഷകർ .കടുത്ത തണുപ്പിനെ വകവെയ്ക്കാതെ ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്ക് കർഷക മാർച്ച് ആരംഭിച്ചു .മാർച്ചിനെ ജലപീരങ്കി കൊണ്ട് നേരിടാൻ ആണ് പോലീസ് നീക്കം .ഭക്ഷണ പദാർത്ഥങ്ങളും തീ കായാനുള്ള വസ്തുക്കളുമൊക്കെ നനഞ്ഞു .

പോലീസ് ബാരിക്കേഡുകൾ മറികടന്നു കർഷകർ അമ്പാലയിൽ നിന്ന് കുരുക്ഷേത്രയിൽ എത്തിയപ്പോൾ ആണ് ജലപീരങ്കി പ്രയോഗം ഉണ്ടായത് .എന്നാൽ മുന്നോട്ട് എന്ന മുദ്രാവാക്യവുമായി കർഷകർ കർണാലയിലെത്തി .കർഷകരുടെ മറ്റൊരു സംഘം സോനാപത് വഴി ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നുണ്ട് .

ഉത്തരേന്ത്യൻ കർഷകർക്ക് ഡൽഹിയിൽ പ്രതിഷേധിക്കാനുള്ള അനുമതി സർക്കാർ നൽകിയിട്ടില്ല .കോവിഡ് പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് കർഷക മാർച്ചുകൾ ഡൽഹിയിൽ പ്രവേശിക്കുന്നതിനെ അധികൃതർ വിലക്കിയിരിക്കുന്നത് .

Back to top button
error: