ഫിലാഡൽഫിയയിൽ ചിത്രീകരിച്ച ‘യെലേലോ’ റൊമാന്റിക് മ്യൂസിക് വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു

കൊച്ചി: ജൈസ് ജോൺ സംഗീതം നൽകിയ തമിഴ് ആൽബം ‘യെലേലോ’ മ്യൂസിക്247ന്റെ യൂട്യൂബ്‌ ചാനലിൽ റിലീസ് ചെയ്തു. കാണികളെ ആവേശഭരിതരാക്കുന്ന താളമാണ് ഗാനത്തിന്റെ പ്രത്യേകത. ഒപ്പം മികവാർന്ന കൊറിയോഗ്രാഫിയും ഗാനത്തിനെ ശ്രദ്ധേയമാക്കുന്നു. ഫിലാഡൽഫിയയിലാണ് ആൽബം ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യൻ അമേരിക്കൻ ഗായകനായ ജയ് മാറ്റും അലീഷ തോമസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരചന ജയകുമാർ എൻ (തമിഴ്), ജയ് മാറ്റ് (ഇംഗ്ലീഷ്). ജിമ്മിക്ക മെഹ്തയും ജയ് മാറ്റുമാണ് മ്യൂസിക് വീഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും ഐഡൻ ഗയ്‌നെസാണ്.

Leave a Reply

Your email address will not be published. Required fields are marked *