അടുത്തവർഷത്തെ തന്റെ നാല് റിലീസുകൾ പ്രഖ്യാപിച്ച് സിദ്ധാര്‍ഥ്

ന്ത്യയിലെ ബ്രഹ്മാണ്ട സംവിധായകന്‍ ശങ്കര്‍ അണിയിച്ചൊരുക്കിയ ബോയ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് സിദ്ധാര്‍ഥ്. തമിഴ്, തെലുങ്ക്,മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം ഇപ്പോഴിതാ തന്റെ അടുത്തവര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ്.

ട്വിറ്ററിലൂടെയാണ് ചിത്രങ്ങളെക്കുറിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. നാലു തമിഴ് ചിത്രങ്ങളാണ് സിദ്ധാര്‍ഥിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. അതുവരേയ്ക്കും, ഉടമ്പ പാത്തുക്കൊങ്ക മക്കളെ, കൂടിയ സീക്കിറം സന്തിപ്പോം എന്നിവയാണ് അതില്‍ പെടുന്ന ചിത്രങ്ങള്‍.

ഈ വര്‍ഷം വളരെ കഠിനമായ ഒരു വര്‍ഷം ആണെന്നും ജീവിതത്തിന്റെ തെറ്റി കിടക്കുന്ന താളം ഉടനെതന്നെ നേരെ ആകുമെന്ന് പ്രതീക്ഷകള്‍ കുറുപ്പില്‍ പങ്കുവച്ചുകൊണ്ടാണ് തന്റെ നാല് ചിത്രങ്ങളുടെ പേരുകള്‍ താരം അനൗണ്‍സ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിവപ്പു മഞ്ചള്‍ പച്ചയ്, അരുവം എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി അവസാന പുറത്തിറങ്ങിയത്. ഈ വര്‍ഷം റിലീസിന് ഒരുങ്ങിയ ടക്കര്‍ എന്ന ചിത്രം കോവിഡ് മൂലം റിലീസ് മാറ്റിവെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *